അപരാജിതന്‍ 28 [Harshan] 9777

ജഗന്നാഥൻ ആ വെള്ളം അപ്പാടെ കുടിച്ചു , എന്നിട്ടു പറയാനാരംഭിച്ചു

“സിവെല്ലൂരി കുടുംബത്തിൽ ഗോവിന്ദറെഡ്ഢിക്കും ജാനകി ദേവിക്കും ആറ് മക്കളല്ല ,ഏഴുമക്കൾ ,മൂത്തയാൾ പെണ്ണായിരുന്നു , അത് എന്‍റെയമ്മ ,,ചൈതന്യ,,”

ആദിക്ക് അത്ഭുതമായി

“മുപ്പത്തി നാല് കൊല്ലം മുൻപ് അന്ന് എന്‍റെയമ്മയുടെ വിവാഹ൦ തീരുമാനിച്ച സമയമായിരുന്നു , അന്ന് ഇതുപോലെ ക്ഷേത്രത്തിൽ ആഭരണങ്ങളും പൂജിച്ചു കൊണ്ട് പിറ്റേന്നുള്ള കല്യാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തിരിക്കുന്ന രാത്രി ‘അമ്മ ആരുമറിയാതെ എന്‍റെ അച്ഛനോടൊപ്പം ഒളിച്ചോടി , അച്ഛൻ ആ തറവാട്ടിലെ ഒരു ആശ്രിതനായിരുന്നു ”

ആദി ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു

“അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു , പക്ഷെ അച്ഛൻ താഴ്ന്ന സമുദായത്തിലെയാളായിരുന്നു , കൃഷിപണി ചെയുന്ന സമുദായത്തിലെ ,,സിവെല്ലൂരി ജന്മികുടു൦ബത്തിലെ പെണ്ണ് ഒളിച്ചോടിയ വാർത്ത നാടറിഞ്ഞു ,കുടുംബത്തിന്‍റെ അഭിമാനം ഇല്ലാതെയായി ,പെരിയോരുടെ അച്ഛൻ (മുതുമുത്തശ്ശൻ ) ഹൃദയസ്തംഭനം വന്നു മരിച്ചു ,, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ,,,,, അവർ ദൂരെയൊരിടത്തു പോയി താമസിച്ചു ,, ഞാൻ ജനിച്ചു രണ്ടു വയസായപ്പോൾ എന്‍റെ അച്ഛന് വൃക്കരോഗം വന്നത് ,, പിന്നെ എന്നെ വളർത്താനും അച്ഛന്‍റെ ചികിത്സക്കും ‘അമ്മ ഒരുപാട് കഷ്ടപെട്ടുകൊണ്ടിരുന്നു ,,അച്ഛന്‍റെ ചികിത്സക്കായി ഉണ്ടായിരുന്ന വീടും പുരയിടവും ഒക്കെ വിൽക്കേണ്ടി വന്നു ”

“എനിക്ക് നാല് വയസുള്ളപ്പോ അച്ഛൻ മരിച്ചു , ആ സമയത്താണ് അമ്മക്ക് ഇടയ്ക്കിടെ ബോധക്കേട് വന്നു കൊണ്ടിരുന്നത് ,, പരിശോധനയിൽ ആണ് മനസിലായത് അമ്മക്ക് തലച്ചോറിൽ മുഴ ആയിരുന്നെന്ന് ,,അതോടെ ‘അമ്മ ആകെ തകർന്നു ,, സഹായിക്കാനും ആരുമില്ല ,, കാര്യങ്ങളൊക്കെ ആകെ ബുദ്ധിമുട്ടിലുമായി , അങ്ങനെ ഒരു നിവൃത്തിയില്ലാതെ ആയപ്പോ ‘അമ്മ എന്നെയും കൂട്ടി സിവെല്ലൂരി തറവാട്ടിൽ ഉള്ളിൽ കയറാതെ ഗേറ്റ് നു പുറത്തു നിന്നപേക്ഷിച്ചു , അമ്മക്ക് സുഖമില്ല ,, എല്ലാം കൊണ്ടും ബുദ്ധിമുട്ടാണ് അമ്മയെ വീട്ടിൽ കയറ്റണമെന്ന് ,,മകളായി വേണ്ട ,, ഒരു ജോലിക്കാരിയുടെ സ്ഥാനം കൊടുത്താലും മതി എന്ന് ,, പക്ഷെ അവിടെയുള്ള ആരും അതു കേട്ടില്ല , അവർ അമ്മയെ മുൻപേ തന്നെ പിണ്ഡം വെച്ച് പുറത്താക്കിയിരുന്നു ,, അവർ ഗേറ്റ് തുറന്നുമില്ല ,, ഒടുവിൽ എന്നെയും കൊണ്ട് ‘അമ്മ തിരികെ പോയി ,,

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.