അപരാജിതന്‍ 28 [Harshan] 9777

തോക്കിന്‍റെ പാത്തികൊണ്ടു താടിയിൽ ശക്തിയിൽ പ്രഹരമേറ്റ ജഗന്നാഥൻ നിലത്തേക്ക് വീണു.

അയാളുടെ ചുണ്ടും പൊട്ടി ചോര ഒരുപാട് ഒഴുകികൊണ്ടിരുന്നു,

വീഴ്ചയിൽ ആ സ്വർണ്ണ ആഭരണങ്ങൾ അടങ്ങുന്ന പെട്ടി നിലത്തേക്ക് തെറിച്ചു വീണു.

ജഗന്നാഥൻ വേഗം മണ്ണിൽ നിരങ്ങി നീങ്ങി ആ പെട്ടി എടുക്കാൻ നോക്കിയെങ്കിലും ആദി തോക്കിന്‍റെ പാത്തി കൊണ്ട് അയാളുടെ പുറത്തു ആഞ്ഞടിച്ചു.

ആ അടിയുടെ ശക്തിയിലയാൾ ഇടത്തേക്ക് തിരിഞ്ഞു വീണു.

“നിന്നോട് ഞാൻ നേരത്തെ പറഞ്ഞതാ ,നായെ , വേണ്ടാത്ത കാര്യങ്ങൾക്ക് നില്കരുതെന്ന് ” ആദി കോപത്തോടെ ജഗന്നാഥനോടു പറഞ്ഞു

ജഗന്നാഥ൯ ആദിയെ കൊല്ലാനുള്ള കോപത്തോടെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും ആദി വീണ്ടും തോക്കിന്‍റെ പാത്തി കൊണ്ട് ജഗന്നാഥന്‍റെ പുറത്തടിച്ചു

ജഗന്നാഥൻ തലയടിച്ചു മണ്ണിൽ മുഖം പൊത്തി

അപ്പോളേക്കും അതിവേഗം ഓടിപ്പോയ ആദിയെ അന്വേഷിച്ചു വന്ന മാമന്മാരും നന്ദു മാമനും അവനെ കണ്ടു.

ആദി വേഗം പോയി ആ ആമാടപ്പെട്ടി കയ്യിലെടുത്തു കൊണ്ട് ഓടി അവരുടെ സമീപത്തേക്ക് വന്നു

“നിങ്ങൾ വേഗം അമ്പലത്തിലേക്ക് പോ ,,,സമയം കളയാതെ ”

“അപ്പൊ അപ്പുവോ ” ഇളയ മാമൻ ചോദിച്ചു

“ഇവിടെ കുറച്ചു പണി ബാക്കിയുണ്ട് ,, അത് തീർത്ത് ഞാൻ വന്നോളാ൦ ,,,വേഗം പോ ”

അവരതു കേട്ട് സമ്മതിച്ചു കൊണ്ട് വേഗം അവിടെ നിന്നും തിരിഞ്ഞു

“തോക്ക് ഞാൻ കൊണ്ട് വരാം ” എന്നവരോട് പറഞ്ഞു

എന്നിട്ടു തിരികെ ജഗന്നാഥന്‍റെ അടുത്തേക്ക് നടന്നു.

സിവെല്ലൂരികൾ എല്ലാവരും വേഗം കാറുകളിൽ പുറപ്പെട്ടു.

ജഗന്നാഥൻ എങ്ങനെയൊക്കെയോ അടുത്തുള്ള ഒരു മരത്തിൽ പിടിച്ചു എഴുന്നേറ്റു

അയാളുടെ മുഖവും ദേഹവുമാകെ ചോര കൊണ്ട് നിറഞ്ഞിരുന്നു

അയാളെ കണ്ടതും ആദിക്ക് അതിയായ കോപം വന്നു.

ആദി അയാൾക്ക് നേരെ വേഗം നടന്നു.

“കുറെയായി ,, ഇനി നിന്‍റെ ശല്യം അവർക്കുണ്ടാകരുത് ,, ” എന്നുപറഞ്ഞു കൊണ്ട് അയാളുടെ കഴുത്തിന് പിടിച്ചു മുകളിലേക്ക് ഉയർത്തി അടുത്തുള്ള കരിങ്കൽകൂട്ടങ്ങൾ കിടക്കുന്ന ഇടയിലേക്ക് വലിച്ചെറിഞ്ഞു

ജഗന്നാഥൻ തലയടിച്ചു വീണു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.