അപരാജിതന്‍ 28 [Harshan] 9774

അവർ മൂവരും അന്ന് ഒരുപാട് നേരം ഇരുന്നു സംസാരിച്ചു.

പഴയകാര്യങ്ങളും ചൈതന്യയെ കുറിച്ചും അങ്ങനെ നിരവധി കാര്യങ്ങൾ

ഇടയ്ക്കു അവർ നിറയുന്ന കണ്ണുകൾ തുടക്കുകയും ചെയ്തിരുന്നു.

അവന്‍റെ ജീവിതമവരെ ഒരുപാട് ദുഖിപ്പിച്ചിരുന്നു.

അതി രാവിലെ നാലുമണിയോടെ അവിടത്തെ ചടങ്ങുകൾ ആരംഭിച്ചു.

പൂജയും ക്ഷേത്രദർശനവു൦ എല്ലാം

പലപ്പോഴും ഉള്ളിലെ വിഷമങ്ങൾ മറച്ചു പിടിച്ചു തന്നെ ജഗന്നാഥൻ എല്ലാത്തിനും ഭാഗമായി.

രാവിലെ

മൈലാഞ്ചി ചടങുകളും അത് കഴിഞ്ഞു മഞ്ഞൾ ആലേപനം ചെയ്തു വധുവിനെ കുളിപ്പിക്കുന്ന ചടങ്ങുകളും കഴിഞ്ഞു

ആദിയും ജഗന്നാഥനും ഓരോരോ കാര്യങ്ങൾ ഒരുമിച്ചു ചെയുകയായിരുന്നു.

അപ്പോളാണ് ലീഗൽ അഡ്വൈസർ മറ്റു ചില പേപ്പറുകളായി വന്നത്

അതെല്ലാം ജഗന്നാഥനെ ഏല്പിച്ചു.

ജഗന്നാഥനും ആദിയും കൂടെ മുത്തശ്ശന്‍റേ അടുത്തെത്തി.

“മുത്തശ്ശാ ”

“എന്താ മോനെ ” അദ്ദേഹം ജഗന്നാഥനോടു ചോദിച്ചു

“മുത്തശ്ശാ ,,ഇന്നലെ തന്ന പേപ്പറുകൾ എന്‍റെ പേരിലുള്ളതാ ,, നീരുവിന്‍റെ പേരിൽ ഒരു ബംഗ്ലാവ് ഞാൻ പണിതിരുന്നു , പിന്നെ കുറെ കാറുകളും ഉണ്ട് ,, ഒക്കെ അവളുടെ പേരിലാ ,, ഞാനവൾക്കു കൊടുത്തോട്ടെ സമ്മാനമായി ,,”

അദ്ദേഹം സമ്മതിച്ചു

ജഗന്നാഥൻ വേഗം അതും കൊണ്ട് ഓടിപ്പോയി

ആദി വേഗം റെഡ്ഢി മുത്തശ്ശന്‍റേ കാലിൽ വീണു

“അയ്യോ ,,എന്താ ഈ കാണിക്കുന്നേ ?” അദ്ദേഹം ചോദിച്ചു

“ഞാനാ മുത്തശ്ശാ ,,അവനെ ഇങ്ങോട്ട് എത്തിച്ചത് ,, പാവമാ ,,അടുത്തറിഞ്ഞപ്പോളാ മനസിലായത് ”

അവനെ വേഗം അദ്ദേഹം എഴുന്നേൽപ്പിച്ചു

“എന്തിനാ മുത്തശ്ശാ ,,ആ പാവത്തോട് ,,ഇങ്ങനെയൊക്കെ വേണമായിരുന്നോ ,, പണത്തിനോട് അവനൊരു ആഗ്രഹവുമില്ല ,,അതിലുമധികം നിങ്ങളെ അവൻ സ്നേഹിക്കുന്നുണ്ട് ”

അദ്ദേഹം ഒന്നും മിണ്ടിയില്ല , അവിടെ നിന്നും തിരിഞ്ഞു നടന്നു.

നിരാശയോടെ ആദി ആ മനുഷ്യന്‍ നടന്നു പോകുന്നത് നോക്കി നിന്നു.

നിരുപമ ദക്ഷിണ കൊടുക്കുന്ന ചടങ്ങിലായിരുന്നു

അത് തീരായപ്പോൾ ആണ് ജഗന്നാഥൻ അവിടെഎത്തിയത്

ചേതന അവളെ കൊണ്ട് അവനും ദക്ഷിണ കൊടുപ്പിച്ചു .

അവൻ അത് വാങ്ങി വിറയ്ക്കുന്ന കൈകളോടെ അവളുടെ ശിരസിൽ സ്പർശിച്ചു

അവൾ എഴുന്നേറ്റപ്പോൾ അവളുടെ മുഖത്ത് നോക്കാൻ അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും അവൻ ഒന്ന് അപ്പുറം വരെ വരാൻ അവളോട് പറഞ്ഞു അവൾ അത് അനുസരിച്ചു

“നീരു ..ഇതൊക്കെ നിനക്കായി വാങ്ങി കൂട്ടിയതാ ,, ഗംഗമ്മഗൊണ്ടയിൽ ഒരു ബംഗ്ലാവുണ്ട് ,, പത്തു കാറുകളും പിന്നെ ആഭരണങ്ങളും ഉണ്ട് ,,ഒക്കെ നിനക്കുള്ളതാ ,,,, എന്നുപറഞ്ഞു അവൻ അവൾക്കു നേരെ നീട്ടി , അവൾ വാങ്ങാൻ മടിച്ചു നിന്നു , അവൻ അവളുടെ കൈ പിടിച്ചു അത് കയ്യിൽ വെച്ച് കൊടുത്തു.

“നീരു ,,എല്ലാമെൻ്റെ പൊട്ടത്തരമായി കണ്ടു ക്ഷമിക്കണം, എനിക്ക് ശരിയു൦ തെറ്റൊന്നും പറഞ്ഞു തരാനാരുമുണ്ടായിരുന്നില്ല, അതുകൊണ്ടു വന്നുപോയ അപരാധമാ, ഒരുപാട് ഞാൻ ഭയപ്പെടുത്തിയിട്ടുണ്ട് ”

അവളവനെ തന്നെ നോക്കി നിന്നു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.