സിവെല്ലൂരി ഗോവിന്ദ റെഡ്‌ഡിയും ആദിശങ്കരനും കൂടെ എം എല്‍ എ യില്‍ നിന്നും വലിയ ട്രോഫി ഏറ്റുവാങ്ങി.
കുടുംബത്തിലെ എല്ലാവരും കൂടെ രണ്ടുപേരെയും അഭിനന്ദിക്കാനായി.വയൽക്കളത്തിനു സമീപം ഒത്തുകൂടി.
“നിനക്ക് നല്ല തല്ലാ തരേണ്ടത് ,, വല്ലതും സംഭവിച്ചിരുന്നങ്കിലോ ?” നന്ദുമാമൻ പേടിയോടെ ആദിയോട് ചോദിച്ചു.
“ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട് നന്ദുമാമ ” ചിരിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു
“അപ്പാ ,,ഇത് എന്തോർത്തിട്ടാ ,,,ഈ പ്രായത്തിൽ അപ്പു പറയുന്നത് കേട്ടു കാളയെ തെളിക്കാനിറങ്ങിയല്ലോ ” വിറയൽ മാറാതെ ചേതന ചോദിച്ചു
“അതിനെന്താ ,,,, മോളെ ,, ഒന്നും സംഭവിച്ചില്ലല്ലോ ,അതിലല്ലേ കാര്യം ,, ” എന്നിട്ടു ആദിയെ നോക്കി
“എന്നെ നന്നായി ഭയപ്പെടുത്തി കളഞ്ഞു അപ്പൂ നീ ,,,,എന്നാലൂം ഇത്രയും ഭാരമുള്ള വണ്ടി അതും അപ്പുറത്തെ ചക്രത്തിനു ഒപ്പം ഒരു കയ്യിൽ പൊക്കി നീ എങ്ങനെ ഓടി മോനെ ,,,,” അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു.
“മുത്തശ്ശാ ,,,ഞാൻ ആയുധമേന്തുന്ന കൂട്ടത്തിലുള്ളവനാ ,, ഇതൊക്കെ വളരെ സിമ്പിളല്ലേ എനിക്ക് ,, മുത്തശ്ശൻ ഇനിഎന്തൊക്കെ കാണാൻ കിടക്കുന്നു ,,,,,”
റെഡ്ഢി മുത്തശ്ശൻ വീണ്ടുമവനെ കെട്ടിപ്പിടിച്ചു
” ഒരു ക്ഷത്രിയന്‍റെ വീറും വാശിയും, അല്ല ഭാര്‍ഗ്ഗവ ഇല്ലത്തെ സന്തതിയല്ലേ ,,അപ്പൊള്‍ പിന്നെ ക്ഷാത്രവീര്യം കാണിക്കാതെ പോകില്ലല്ലോ ,ഈ ആദിശങ്കരന്‍ കുട്ടി എന്നെ ഒരുപാടായി അതിശയിപ്പിക്കുന്നു”
“അത് മുത്തശ്ശാ ,,എന്നാ ഞാനൊരു രഹസ്യ൦ പറയട്ടെ , അത്ഭുതാവഹമായ ഒരു രഹസ്യം “, ” അവൻ അദ്ദേഹത്തിന് സമീപം ചേർന്ന് നിന്ന്
എന്നിട്ടു കാതിൽ സ്വകാര്യമായി
“ചിലർ എന്നെ അതിശയൻകുട്ടി എന്നും വിളിക്കാറുണ്ട് ,, എല്ലാവരെയും ഇടയ്ക്കിടെ അതിശയിപ്പിക്കുന്നത് കൊണ്ട് , എല്ലാരും ഇങ്ങനെ തുടങ്ങിയാ ഞാനെന്താ ചെയ്യാ മുത്തശ്ശാ ”
“ആണോ ,,,,അങ്ങനെയാണോ ” അദ്ദേഹം അവന്‍റെ കാതിൽ ചോദിച്ചു
“പിന്നില്ലേ ,,,,,എന്നാലൂം മുത്തശ്ശാ ഒരാഗ്രഹം ,,,”
“ഹമ് ,, പറഞ്ഞോ ,,,,”
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????