സമയം അർദ്ധരാത്രി കഴിഞ്ഞു രണ്ടു മണി.
റായലമുദ്രിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം
മുറിയില്‍ ബെഡില്‍ ഉറങ്ങുകയായിരുന്നു ആലം ഉപ്പാപ്പ.
നാദിയ ബെഡില്‍ ഒരു മൂലയില്‍ ഇരുന്നു ഭിത്തിയില്‍ ചാരിഉറങ്ങുന്നു.
അമീര്‍ കസേരയില്‍ ഇരുന്നു ബെഡില്‍ തല വെച്ചു കിടക്കുന്നു.
ഉപ്പാപ്പയുടെ ദേഹം വിറച്ചു കൊണ്ടിരുന്നു
അദ്ദേഹത്തിന്‍റെ ദേഹത്ത് ചുട്ടു പൊള്ളുന്ന ചൂട്
“ഉമ്മാ ,,,,,ഉമ്മാ ……” എന്നദ്ദേഹം പുലമ്പിക്കൊണ്ടിരുന്നു.
ശബ്ദം കേട്ട് അമീറും നാദിയയും വേഗം എഴുന്നേറ്റു
അവരിരുവരും അദ്ദേഹത്തിന്‍റെ ദേഹം തടവി കൊണ്ടിരുന്നു
അമീർ നദിയയെ ഏൽപ്പിച്ചിട്ടു നേഴ്‌സിനെ വിളിക്കാനായി ഓടി.
ഉപ്പാപ്പ അബോധമായ അവസ്ഥയിൽ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.
രണ്ടു നേഴ്‌സുമാര്‍ ഓടി വന്നു
അവർ വേഗം താപനില അളക്കുകയും പ്രെഷർ നോക്കുകയും ചെയ്തു
അവരിൽ ഒരാൾ റീഡിങ് എടുത്തു ഡോക്ടറിനെ ഫോൺ ചെയ്തു.
ഡോക്ടർ ഫോണിൽ ഉപ്പാപ്പക്ക് കൊടുക്കാൻ ഇൻജെക്ഷൻ പറഞ്ഞു കൊടുത്തു.
ഒരു നേഴ്‌സ് ഓടി ചെന്ന് ആ ഇൻജെക്ഷൻ മരുന്ന് എടുത്തു കൊണ്ട് വന്നു അദ്ദേഹത്തിന്‍റെ ദേഹത്ത് ഇന്ജെക്സ്റ് ചെയ്തു .
തുണി നനച്ചു നെറ്റിയിൽ ഇടുകയും ദേഹത്ത് തുടക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഉപ്പാപ്പ നല്ലപോലെ വിറക്കുകയായിരുന്നു,
അമീർ ഭയത്തോടെ “ഉപ്പാപ്പാ ,,ഉപ്പാപ്പ ” എന്ന് വിളിച്ചു അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു
അദ്ദേഹം കണ്ണ് തുറക്കാൻ ശ്രമിച്ചു പാതി തുറന്ന കണ്ണുകളിൽ മുന്നിൽ നിൽക്കുന്ന അമീറിന്റെ കൈയ്യിൽ മുറുകെ പിടിച്ചു
“ഒന്നൂല്ലാ ഉപ്പാപ്പ ,,വേഗം മാറും ,,” അവനും നാദിയയും അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
“നിഴൽ ,,,, എങ്ങും നിഴൽ …. അല്ലാഹ് ,,,,,,,മുറാക്കബാ
കറുത്ത നിഴൽ ,,, അല്ലാഹ് ,,,, അപായം ,,,,,,
യാ അല്ലാഹ് ,,,,,,”
എന്നദ്ദേഹം ഉരുവിട്ടു കൊണ്ടിരുന്നു.
അദ്ദേഹത്തെ തടവി കൊണ്ട് അമീർ അരികിലിരുന്നു അദ്ദേഹത്തിന്റെ നെഞ്ച് തടവി കൊടുത്തു കൊണ്ടിരുന്നു
ഉപ്പാപ്പയുടെ മുഖത്ത് നല്ലപോലെ ഭയമുണ്ടായിരുന്നു.
അമീർ തന്റെ കൈയിൽ ചുറ്റിയിരുന്ന തസ്‌ബീഹ് മാലയൂരി അദ്ദേഹത്തിന്റെ വലംകൈക്കുള്ളിൽ വെച്ച് പിടിപ്പിച്ചു.
ഉള്ളിലെ ഭയത്തെ ഇല്ലാതെയാക്കുവാനായി
അദ്ദേഹത്തിന്റെ കാതില്‍ അമീര്‍ ബിസ്മി ചൊല്ലി
വിശുദ്ധ ഖുറാനിലെ അൽ ഫീൽ സൂറയിലെ ആയത്തുകള്‍
പാരായണം ചെയ്തു കേള്‍പ്പിച്ചു കൊണ്ടിരുന്നു.
അലംതറ കൈഫ ഫ അല റബ്ബ് ക്ക ബി അസ്ഹാബിൽ ഫീൽ
അലം യജ്‌അൽ കൈദഹും ഫി തല് ലീൽ
വ അർസല അലയ്ഹിം തൈറൻ അബാബീൽ
തർമീഹിം ബിഹിജാറത്തിൻ മിൻ സിജ്ജീൽ
ഫ ജഅല ലഹും ക അസ്ഫിൻ മ കൂൽ
<<<<O>>>>
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????