അപരാജിതന്‍ 28 [Harshan] 9801

“ജഗന്നാഥാ ,,,,ഭക്ഷണം കഴിച്ചിട്ടു നീ ഇവളെയും കൊണ്ട് ഇപ്പോ തന്നെ ഇവിടത്തെ രാത്രീയുടെ ഭംഗി ആസ്വദിച്ചു മുകളിലത്തെ ആകാശവും നക്ഷത്രങ്ങളും ഒക്കെ നോക്കി നടക്ക് ,,കുറെ സ്വപ്നങ്ങൾ പങ്കു വെക്ക് ,,, ഉള്ളിൽ ഒരു വിഷമവും ബാക്കി വെക്കേണ്ട ,,,”

അവിടെ എല്ലാവര്ക്കും ഭക്ഷണം വിളമ്പുകയായിരുന്നു.

അവര്‍ മൂവരും അവിടെയെത്തി

ജഗന്നാഥനും നിരുപമയും ഗോവിന്ദറെഡ്ഢിയുടെയും ജാനകിദേവിയുടെയും ഇടയിലായി ഇരുന്നു.ആദി ഗോവിന്ദ റെഡ്ഢി മുത്തശ്ശന് ഇപ്പുറവും.

അവനെ കണ്ടു മുത്തശ്ശൻ ഒന്ന് ചിരിച്ചു

“‘കള്ള റെഡ്ഢി,,,” അവൻ ഇത്തിരി ഉറക്കെ തന്നെ അദ്ദേഹത്തെ വിളിച്ചു.

ആ വിളി എല്ലാവരും കേട്ടു.

സിവെല്ലൂരി ഗോവിന്ദ റെഡ്ഡിയെ അങ്ങനെ വിളിച്ചപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി

“നമ്മള് തമ്മിലുള്ള എഗ്രിമെന്റ് എന്തായിരുന്നു , ജഗന്നാഥനെ ഒന്ന് കുടയുന്നു , നിരുപമയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അവൾ അവനോടൊപ്പം നിൽക്കുന്നു , അവളുടെ ഇഷ്ടം തിരിച്ചറിഞ്ഞാൽ അപ്പോ നമ്മളവരുടെ കല്യാണം തീരുമാനിക്കുന്നു , ഇങ്ങനെയല്ലായിരുന്നോ ?”

എല്ലാരും കാണെ അദ്ദേഹം തല കുലുക്കി.

“പിന്നെ ഈ സ്ക്രിപ്ടില്‍ പ്പെടാത്ത അഭിനയം എന്തിനാ കാണിച്ചത്  അതും എന്നോട് പറയാതെ?  ”

അദ്ദേഹം എല്ലാവരെയും ഒന്ന് നോക്കി

“അത് മോനെ , ചെറുപ്പം മുതലേ നാടകഭ്രമം എനിക്കിത്തിരി കൂടുതലാ , ചെറുപ്പത്തിൽ കുടുംബശാസ്ത്രിയുടേയു൦ ഗോപാലറാവുവിന്റേയും പാസുപുലെത്തി കണ്ണമ്മയുടെയും ഒക്കെ നാടകങ്ങൾ കണ്ടു രസിച്ചിരുന്ന എനിക്ക് , കുറെയങ്ങു ആവേശം കയറി പോയി , അതാ അങ്ങനെ പറ്റിപ്പോയത്, അബദ്ധമായി പോയി ” അദ്ദേഹം എല്ലാരും കേൾക്കെ ഒരു കള്ളപുഞ്ചിരിയോടെ ക്ഷമ ചോദിച്ചു .

“ഹോ ,,എന്‍റെ നല്ല ജീവനങ്ങു പോയി , എന്നെയങ്ങു ഭയപ്പെടുത്തികളഞ്ഞു ,അന്യായ പെർഫോമൻസ് ആയിരുന്നു, ”

അദ്ദേഹം ആ വാക്കുകളിൽ ഒന്ന് ഞെളിഞ്ഞിരുന്നു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.