അപരാജിതന്‍ 28 [Harshan] 9801

അവൻ ആ കൽപടവിൽ ഇരുന്നു

ആരും കൂട്ടിനില്ലാതെ , തനിയെ .

കാല്‍മണിക്കൂര്‍ കഴിഞ്ഞു കാണും

അങ്ങോട്ടേയ്ക്ക് ജഗന്നാഥനും നിരുപമയു൦ കൂടെ ഓടി വന്നു.

ആദി വേഗം എഴുന്നേറ്റു

“ജഗന്നാഥാ,,,, ഇതെന്‍റെ കഥയാ ,,,ഈ കഥയിൽ ഞാനായിരുന്നു ഓൾ ഇൻ ഓൾ,, ഞാൻ ചക്രം പൊക്കിയോടിയതും അഖാഡയിൽ ഇടിയുണ്ടാക്കിയതും നിന്നെ ഒടിച്ചു നുറുക്കി സ്വർണ്ണം തിരിച്ചെടുത്തതും ആരുമിപ്പോ പറയുന്നു പോലുമില്ല ,,എല്ലാർക്കും ഇപ്പോ ജഗന്നാഥന്‍റെ ഗുണങ്ങൾ വാഴ്ത്താൻ മാത്രേ നേരമുള്ളൂ ,,, ആക്ഷനും സെന്റിമെൻസും റൊമാന്സും കോമഡിയും ഒക്കെ ചെയ്തു കൊണ്ടിരുന്ന എന്നെ ഒരു മൂലക്കാക്കിയിട്ടു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നീയടിച്ചെടുത്തല്ലേടാ ”

ഒരു ചിരിയോടെ ആദി ഇരുവരും കേൾക്കെ പറഞ്ഞു

അതുപറഞ്ഞതും തുളുമ്പുന്ന കണ്ണുകളോടെ ജഗന്നാഥൻ “നീയല്ലെടാ ഞങ്ങളുടെ നായക൯ : എന്നു പറഞ്ഞു കൊണ്ട് അവന്‍റെ കാലിൽ കുമ്പിടാൻ കുനിഞ്ഞു.

“അയ്യേ എന്തായിത് ,,,” എന്ന് പറഞ്ഞു കൊണ്ട് അവരെ അവന്‍ തടഞ്ഞു.

“ഞാൻ വെറുതെ പറഞ്ഞതല്ലേ ,,, ഇത് വേമാവരം ,,,ഈ കഥയില്‍ നായക൯ നീയും നായിക നിരുപമയുമാ പക്ഷേ ഇതിലെ സൂപ്പര്‍ സ്റ്റാര്‍ അത് നമ്മുടെ സിവെല്ലൂരി ഗോവിന്ദ റെഡ്ഡി മുത്തശ്ശനാ ,,പിന്നെ മെഗാസ്റ്റാര്‍ ,,അത് നമ്മുടെ സ്വാമി ജഗന്നാഥ നാരായണനും,,,,,” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടു ജഗന്നാഥനെ ശങ്കരൻ കെട്ടിപിടിച്ചു.

ജഗന്നാഥൻ നീരുവിനോട് തലേന്ന് വൈകുന്നേരം നടന്ന സംഭവം വിശദീകരിച്ചു.

*******

സന്ധ്യ കഴിഞ്ഞ്

നീരുപമ ബംഗ്ളാവിൽ

ജഗന്നാഥൻ എല്ലാം കൊണ്ട് തകർന്നു അവനവൾക്കായി പണി കഴിപ്പിച്ച കോവിലിന്‍റെ പടിയിൽ ഇരിക്കുകയായിരുന്നു.

അപ്പോളാണ് അതി വേഗം ആദിയുടെ ജീപ്പ് ബംഗ്ലാവിനുള്ളിലേക്ക് പാഞ്ഞു വന്നത്.

ജീപ്പിൽ നിന്നും ചാടിയിറങ്ങി

ആദി ജഗന്നാഥനെ അന്വേഷിച്ചു

തോട്ടക്കാരൻ ജഗന്നാഥൻ കോവിലിൽ ഉണ്ടെന്നുപറഞ്ഞു.

ആദി വേഗം അങ്ങോട്ടേക്ക് നടന്നു.

ആദിയെ കണ്ടു എന്തെന്നറിയാതെ ജഗന്നാഥൻ എഴുന്നേറ്റു

“നീ നേരത്തെ ഒരു കാര്യം പറഞ്ഞിരുന്നു നിനക്ക് കുലമഹിമയില്ല ,,വിദ്യാഭ്യാസമില്ല ,,,കാണാനും അഴകില്ല ,, അമ്മയില്ല ,,അച്ഛനില്ല ,,സഹോദരങ്ങളില്ല ,, ബന്ധുക്കളില്ല ,,,ഒന്നുമില്ല ,,, ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ നീരു ഈ ജഗന്നാഥൻറെ സ്വന്തമായേനെയെന്ന് ”

ജഗന്നാഥൻ തല കുനിച്ചു നിന്നു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.