അപരാജിതന്‍ 28 [Harshan] 9801

ആദി ചിരിച്ചുകൊണ്ട് ജഗന്നാഥനെ നോക്കി

“ജഗന്നാഥാ ,,,,,,,,,, എന്‍റെ പേര് ശങ്കരനെന്നാ ,,,,,,ആദിശങ്കരൻ ,,,ശങ്കരൻ ഏതു നാട്ടിലും വരും ,, വന്നാ മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് ,, അല്ലെങ്കിൽ തിരിച്ചും,, നിന്നോട് ഒടുക്കമായി ഞാൻ പറയാ ,,,സിവെല്ലൂരി കുടുംബത്തിൽ ഇപ്പോ ഞാനുമുണ്ട് ,,,ആ കുടുംബത്തിലെ ഒരംഗമായി ,, റെഡ്ഢിമുത്തശ്ശന്‍റേ കൊച്ചുമകനായി ,, അപ്പൊ നീയിനി എന്തൊക്കെ പ്ലാൻ ചെയ്താലും നീരുവിന്‍റെ കല്യാണം നടന്നിരിക്കും ,,നടത്തിയിരിക്കും ,,എല്ലാത്തിനും മുൻപിലായി ഈ ആദിശങ്കരനുമുണ്ടാകും ,,,,, ”

അത് കൂടെ കേട്ടതോടെ ജഗന്നാഥന് ഹാലിളകി

“പിന്നെ ,, ഇനി നീ നീരുവിനെ ഭീഷണിപെടുത്തുന്നത് കൂടെ നിർത്തിക്കോ ,,,”

“ഇല്ലേ ,,നീ എന്ത് ചെയ്യുമെടാ ,,,,,,,,നിനക്കെന്നെ അറിയില്ല ,,,നീയൊരു ബ്രാഹ്മണനായത് കൊണ്ട് മാത്രം ഞാന്‍ ക്ഷമിക്കുന്നതാ ” ജഗന്നാഥൻ ഉഗ്രകോപത്തോടെ പറഞ്ഞു

“നിനക്കെന്നെയുമറിയില്ല ,,, അറിയണമെങ്കിൽ നീ മിഥിലയിൽ ആളെവിട്ടന്വേഷിച്ചാൽ മതി ,, പിന്നെ എന്‍റെയച്ഛ൯ ബ്രാഹ്മണനാണെന്ന് കരുതി എന്നെ നീ അതില്പ്പെടുത്തണ്ട,, മനസ് കൊണ്ടും ശരീരം കൊണ്ടും ആത്മാവു കൊണ്ടും ഞാ൯ ചണ്ഡാലനാ ,, തീണ്ടാപ്പാട് അകലെ നിര്‍ത്തേണ്ട ചണ്ഡാലന്‍ ,, ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനു൦ ശൂദ്രനും മേലെ നില്‍ക്കുന്ന ചണ്ഡാല൯ ,,,,,,കേട്ടോടാ ,,,,,നായെ ,,,, ,,,,,,” കോപത്തോടെ ആദിയും പറഞ്ഞു

“ആദി ,,,,” എന്ന് വിളിച്ചു കൊണ്ട് റെഡ്ഢി മുത്തശ്ശൻ അവനു സമീപം വന്നു

ദേഷ്യത്തോടെ ജഗന്നാഥനെ ഒന്ന് നോക്കി

എന്നിട്ട് ആദിയെയും വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു

“പെരിയോരെ …… ” ജഗന്നാഥൻ റെഡ്ഢി മുത്തശ്ശനെ വിളിച്ചു

അദ്ദേഹം തിരിഞ്ഞു നോക്കി

“ചതി ഞാൻ ചെയ്യും,, പക്ഷെ കാളയോട്ടത്തിൽ ഞാനത് കാണിക്കില്ല, എന്‍റെ വണ്ടി ഞാൻ മനഃപൂർവ്വം മുട്ടിച്ചതല്ല ,,, ” ജഗന്നാഥന്‍ തലയിൽ കെട്ടിയ തോർത്തും അഴിച്ചു കൊണ്ട് തോളത്തു ഇട്ട് നടന്നു

പക്ഷെ പിന്തിരിഞ്ഞു ഒന്ന് കൂടെ വിളിച്ചു

“പെരിയോരെ ,,,,,,കല്യാണത്തിന് ഇനിയും സമയമുണ്ട് ,,,,, ഞാൻ പറഞ്ഞാൽ പറഞ്ഞത് തന്നെയാ ,,,”

ജഗന്നാഥന്‍ മണ്ണിൽ ആഞ്ഞു തുപ്പി തിരിഞ്ഞു നടന്നു. ഇടയ്ക്ക് ആദിയെ കൂടെ ഒന്ന് മുഖം തിരിച്ചു നോക്കി

അതെ സമയം തന്നെ ആദിശങ്കരനും അവനെ നോക്കി

ശങ്കരനും ജഗന്നാഥനും മുഖാമുഖം

ഒരു വലിയ യുദ്ധത്തിന്‍റെ കാഹളമുയർത്തികൊണ്ടുതന്നെ ,,,

*****

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.