അപരാജിതന്‍ 28 [Harshan] 9801

അത് കേട്ടപ്പോൾ അവന്‍റെ മുഖം നൂറു വോൾട്ട് ബൾബ് മിന്നിയപോലെയായി

“ഇപ്പോ വരാവേ ,,,,”

അവൻ മന്ദിരത്തിനു മുകളിൽ നിന്നും താഴെയിറങ്ങി.

എല്ലാവരും അത് കണ്ടു ചിരിച്ചു

“അല്ല പിന്നെ ,,എന്നോടാ കളി ”

നീരുവും ജഗന്നാഥനും ഒന്നും വിശ്വസിക്കാനാകാതെ നില്‍ക്കുകയായിരുന്നു.

ആദി അവരുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് വേഗം കൊണ്ട് പോയി

മണ്ഡപത്തിനു സമീപമിരുന്ന മേളക്കാരോട് “മ്യുസിക്കിട് ,,,മ്യുസിക്കിട് ” എന്ന് ഉറക്കെ നിർദേശിച്ചു.

അതോടെ സകല വാദ്യങ്ങളും മുഴങ്ങി.

അവിടെ വലിയ പൂക്കൊട്ടകളില്‍ ഇരുന്ന പൂക്കള്‍ വാരി അവന്‍ അവരിരുവരുടെയും മുകളിലേക്കു ചൊരിഞ്ഞു.

അത് കണ്ടവരും വന്നു അവരെ പൂക്കള്‍ കൊണ്ട് മൂടി

അത്രയേറെ സന്തോഷമുണ്ടായിരുന്നു എല്ലാവര്‍ക്കും.

<<<O>>>

ആദി ഒരു പുഞ്ചിരിയോടെ അവർക്കു സമീപമെത്തി

ഞാൻ പറഞ്ഞു തരാം കാര്യങ്ങൾ എന്നുപറഞ്ഞു ആദി തുടർന്നു

“ഞാൻ നീരുവിനോട് പറഞ്ഞ കാര്യങ്ങൾ നമ്മളെ മുത്തശ്ശൻ കേട്ടിരുന്നു , പിന്നെ ഇന്നലെ നീരുവിനെ നിനക്ക് തന്നപ്പോൾ അവളുടെ സന്തോഷം നഷ്ടമാകാതെ ഇരിക്കാൻ നീ അവളെ തിരിച്ചേൽപ്പിച്ചപ്പോ മുത്തശ്ശനതൊരു ഷോക്കായി ,, പിന്നെ ഒരു ദിവസത്തേക്ക് വേണ്ടി ആണെങ്കിൽ പോലും ഇവിടത്തെ കൊച്ചുമകനാകാന്‍ നീ സകല സ്വത്തും മുത്തശ്ശന് കൊടുക്കുക കൂടെ ചെയ്തപ്പോൾ മുത്തശ്ശനാകെ വിഷമത്തിലായി ,, :

“മുത്തശ്ശനു നേരത്തെ അറിയാമായിരുന്നു നീരുവിന്‍റെ ഉള്ളിൽ എന്തോ വിഷമമുണ്ടെന്ന് ,, അറിയാമല്ലോ ,,മുത്തശ്ശൻ ഒരു കാര്യം മനസ്സിൽ കരുതിയാൽ അത് ആരോട് പോലും ,ചോദിക്കില്ല , പക്ഷെ ഇന്ന് വൈകുന്നേരമായപ്പോള്‍ മുത്തശ്ശനും ടെൻഷനിലായിരുന്നു , നീരു അനിരുദ്ധനെ വിവാഹം കഴിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ എങ്ങനെ ജഗന്നാഥന് വിവാഹം കഴിപ്പിച്ചു കൊടുക്കും, നീരു ആണെങ്കിൽ ഉള്ളു തുറന്നൊന്നും പറയുന്നുമില്ല

“ഇന്നെന്നെ മാറ്റി നിർത്തി ചോദിച്ചു ,,ഈ വിവാഹം ഒഴിവാക്കി നീരുവിനെ ജഗന്നാഥന് കൊടുക്കട്ടെയെന്ന് ,,,ഞങ്ങൾക്ക് രണ്ടുപേർക്കുമല്ലാതെ ഈ കാര്യം വേറെയാർക്കുമറിയില്ലായിരുന്നു ,ഞങ്ങള്‍ രണ്ടു പേരും ചെറുക്ക൯ വീട്ടുകാരുടെ അടുത്തു പോയി സംസാരിച്ചു, വിവാഹം നടക്കാതെ പോകുകയാണെങ്കില്‍ ഇരുപതു ലക്ഷം രൂപയ്ക്കു വിവാഹം ഒഴിയുവാനും അവര്‍ തയ്യാറായിരുന്നു “

ആദി ജഗന്നാഥന്‍റെ തോളില്‍ കൈവെച്ചു പറഞ്ഞു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.