“മുത്തശ്ശാ ,,അപ്പൊ എങ്ങനാ തീരുമാനം ?” ആദി അല്പം ഗൗരവത്തോടെ ചോദിച്ചു
“എന്ത് തീരുമാനം ?” അദ്ദേഹം അവനോടു തിരിച്ചു ചോദിച്ചു
“മുത്തശ്ശാ ,,,ഈ പിള്ളേരെ ഈ ജന്മത്തില് തന്നെയങ്ങോട്ട് ഒരുമിപ്പിച്ചാലോ ,അടുത്തജന്മം വരെയൊക്കെ കാക്കണോ ?”
എല്ലാരും കേൾക്കെ ആദി ഉറക്കെ ചോദിച്ചു.
അദ്ദേഹം ആദിയെ ഒന്നു നോക്കി
“എന്നെ ഇങ്ങനെ നോക്കിയിട്ട് ഒരു കാര്യവുമില്ല ,, നിങ്ങള് വാശിയിലാണെങ്കില് ഞാനും വാശിയിലാ .,,,,,,, തീരുമാനം ഇപ്പോ പറയണം ,, ഈ പിള്ളേരുടെ കല്യാണം നടത്തുമോ ഇല്ലയോ ?,,”
“ഈ സിവെല്ലൂരി ഗോവിന്ദ റെഡ്ഡിയെ തിരുത്താനും ഉപദേശിക്കാനും ,, റെഡ്ഢിയുടെ തീരുമാനങ്ങൾക്ക് എതിര് നിൽക്കാനും ആരും വളര്ന്നിട്ടില്ല “അവന്റെ മുന്നില് നിന്നുകൊണ്ട് തന്റെ മീശയൊന്ന് പിരിച്ചു ഗൌരവത്തോടെ സിവെല്ലൂരി ഗോവിന്ദറെഡ്ഡി ചോദിച്ചു.
അദ്ദേഹത്തിന് മുന്നിൽ നിന്ന് കൊണ്ട് ആ കണ്ണുകളിൽ നോക്കി എന്തും ചെയ്യുമെന്ന ഭാവത്തോടെ ആദിയും തന്റെ മീശ പിരിച്ചു
“തിരുത്താനും ഉപദേശിക്കാനും ആരും വളരാത്തത് കൊണ്ടാ ജഗന്നാഥനു ഈ കൂടുംബത്തിൽ ജീവിക്കാൻ സാധിക്കാതെ പോയത്,,പിന്നെ എന്റെ മുന്നിൽ എനിക്ക് തിരുത്തപെടേണ്ടത് എന്ന് തോന്നിയാൽ അത് ആരോടായാലും ഞാൻ പറയും,,, അവിടെ പ്രായവും പ്രമാണിത്വവുമൊന്നും ഞാൻ നോക്കില്ല ,, സിവെല്ലൂരി ഗോവിന്ദ റെഡ്ഢിയോട് അവസാനമായി തന്നെ ഞാൻ ചോദിക്കുകയാണ് ,, ഇവരെ വിവാഹം കഴിപ്പിക്കുമോ ഇല്ലയോ …?.”
എല്ലാവരും അതുകേട്ടു ഭയന്നു.
ഇങ്ങനെ സിവെല്ലൂരി റെഡ്ഢിക്കു മുന്നിൽ ആരും എതിര് നിന്നിട്ടില്ല മക്കൾ പോലും.
“അരുത് ശങ്കരാ ,,,,,പെരിയോരോട് അങ്ങനെയൊന്നും പറയരുത് ,, ” ജഗന്നാഥൻ അവനെ വിലക്കി
“നീ പോടാ “ ജഗന്നാഥനെ നോക്കി ആദി ദേഷ്യപ്പെട്ടു.
“മറുപടിയില്ലേ ,,,,,,,?” ആദി വീണ്ടും റെഡ്ഡിയോട് ചോദിച്ചു
“ഇല്ല,,,,,,,,നീയെന്തു ചെയ്യും ,,,,,,,,?” തന്റെ അപ്രമാദിത്വം മീശ പിരിച്ചു കാണിച്ചു കൊണ്ട് സിവെല്ലൂരി ഗോവിന്ദ റെഡ്ഢി അതീവ ഗൗരവത്തോടെ അവനോടു പറഞ്ഞു
“ഇല്ലെങ്കിൽ “
“ആഹാ അത്രക്കായോ , എന്നാ നിങ്ങളെയൊക്കെ ഞാനൊരു പാഠം പഠിപ്പിച്ചു തരാം”
ആദി അവിടെ നിന്നും ദേഷ്യത്തോടെ ഇറങ്ങി പോയി.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????