അപരാജിതന്‍ 28 [Harshan] 9797

“നിനക്കെന്നെ ഇഷ്ടല്ലാന്നാ ഇത്രേം നാള് വിചാരിച്ചിരുന്നത് ,ഇപ്പൊ ആ സങ്കടമെല്ലാം മാറി, ഈ മനസ്സില്‍ നിന്‍റെ നാഥുവിന് സ്ഥാനമുണ്ടല്ലോ, ഇനിയെനിക്കെന്താ വേണ്ടത്”അവനവളെ ആശ്വസിപ്പിച്ചു

“ആരുടേയും സന്തോഷം കളഞ്ഞു കൊണ്ട് എനിക്കു നിന്നെ സ്വന്തമാക്കണ്ടന്നെ ,,, “

അത് കേട്ടു സങ്കടം സഹിക്കാനാകാതെ നിരുപമ ജഗന്നാഥനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞുകൊണ്ടിരുന്നു.

അവൻ റെഡ്ഡിയെ വിഷമത്തോടെ നോക്കി

“പെരിയോരെ ……എന്‍റെയമ്മയ്ക്ക് ഇഷ്ടമുള്ള ഒരാളുടെയൊപ്പം പോയി ,, അത് ജീവിക്കാനാ,, പക്ഷേ ഭാഗ്യമുണ്ടായില്ല ,, അസുഖങ്ങള്‍ വന്നുപോയി ,, നമുക്ക് ഇഷ്ടമുള്ള നമ്മളോട് ഇഷ്ടമുള്ള ആളുടെ ഒപ്പം വേണ്ടേ ജീവിക്കാൻ , അങ്ങനെ നോക്കുമ്പോ എന്‍റെ അമ്മ എന്ത് തെറ്റാ ചെയ്തത് ,, നീരൂന്‍റെ കല്യാണം ആലോചിച്ചപ്പോൾ നിങ്ങൾ അവൾക്കു ഇഷ്ടമാണോന്നു ചോദിച്ചോ ,,എന്നാലും നിങ്ങളുടെ ഇഷ്ടത്തിനു വേണ്ടിയല്ലേ അവൾ അവളുടെ ഇഷ്ടം വേണ്ടാന്ന് വെച്ചത് ,, നീരൂന് എന്നെ ഇഷ്ടമാ ,,എനിക്ക് അവളെയും ,എന്ന് വെച്ച് ഞങ്ങൾ വിവാഹം കഴിക്കുകയൊന്നുമില്ല ,, ഈ കുടുംബത്തിന്‍റെ അഭിമാനം ഞങ്ങളായില്ലാതാക്കുകയുമില്ല ,,,,,,,” ജഗന്നാഥൻ എഴുന്നേറ്റു

ജഗന്നാഥനുമൊപ്പം നിരൂപമയും എഴുന്നേറ്റു.

ജഗന്നാഥൻ വിഷമത്തോടെ തന്നെ നീരുവിന്‍റെ നിറയുന്ന കണ്ണുകൾ ഒപ്പി

“നീരു ,,,,, ഇപ്പോ ഞാനിവിടെ നിന്നും പടിയിറങ്ങുന്നത് ഒന്നുമില്ലാത്ത വെറുമൊരു തെണ്ടിയായിട്ടാ ,,, അതിലൊന്നും ഒരു വിഷമവുമില്ല, ഞാനൊരു കാര്യം ചൊദിച്ചോട്ടേ”

അവള്‍ തലകുലുക്കി വിഷമത്തോടെ ജഗന്നാഥനെ നോക്കി

“ഈ ജന്മത്തിൽ ഒരിക്കലും നീയെനിക്ക് സ്വന്തമാകില്ല ,,എന്നാലൂം ഇനിയുള്ള എന്‍റെ ജീവിതത്തിനു ഒരു ആശ്വാസം കിട്ടാൻ വേണ്ടി ചോദിക്കുന്നതാ,,,അടുത്തൊരു ജന്മമുണ്ടെങ്കിൽ അപ്പൊ നീയെന്‍റെ കൂടെയുണ്ടാകോ ,,,,അതെനിക്ക് വാക്കു തരാമോ ?”

അവൻ അവൾക്കു നേരെ പ്രതീക്ഷകളോടെ കൈ നീട്ടി

അവൾ പൊട്ടികരഞ്ഞു കൊണ്ട് ജഗന്നാഥൻറെ കൈയിൽ തന്‍റെ കൈയമർത്തി

അവനൊരു വിതുമ്പലോടെ ഒരു ലോകം കീഴടക്കിയ ഭാവത്തോടെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.