അപരാജിതന്‍ 28 [Harshan] 9801

ഉള്ളോരുപാട് വിങ്ങുന്നുണ്ട് ,കണ്ണുകള്‍ പോലും തന്‍റെ അനുവാദം ചോദിക്കാതെ നിറഞ്ഞു തുടങ്ങിയിരുന്നു.

ഒന്പതേകാൽ ആയി

വരനും കൂട്ടരും എത്തിയിട്ടില്ല.

ആദിയും നന്ദു മാമനും പുറത്തു നിന്നും വേഗം മണ്ഡപത്തിലേക്ക് വന്നു.

അവിടെ നിൽക്കുകയായിരുന്ന റെഡ്ഢി മുത്തശ്ശനോടു എന്തൊക്കെയോ പറഞ്ഞു

അദ്ദേഹം ഗൗരവം നിറഞ്ഞ മുഖത്തോടെ ജഗന്നാഥനെ നോക്കി

ആദി വേഗം ജഗന്നാഥൻറെ അടുത്തേക്ക് ചെന്നു

‘ശങ്കരാ ,,,എന്താ അവരെ കാണുന്നില്ലല്ലോ ?”

“അവര് വരില്ല ,,,” ആദി പറഞ്ഞു

“വരില്ലെന്നോ ,, ?” ഞെട്ടി ജഗന്നാഥൻ എഴുന്നേറ്റു

“അതെന്താ ,,,,,?’

“ആദി ഉറക്കെ പറഞ്ഞു

“നീ തന്നെ കാരണം ,,, ” ആദി അവന്‍റെ കഴുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു.

“അവളെ സ്വന്തമാക്കാൻ നീ എന്തും ചെയ്യുമെന്ന് അറിയാമായിരുന്നു ,,പക്ഷെ ഈ നാറിയ പണി നീ കാണിക്കുമെന്നറിഞ്ഞില്ല ” ആദി ജഗന്നാഥനെ ചവിട്ടി , ജഗന്നാഥൻ പിന്നിലേക്ക് വീണു

“ശങ്കരാ ,,,എനിയ്ക്കൊന്നും അറിയില്ലടാ ,,,ഞാൻ ഒന്നും ചെയ്തിട്ടില്ലെടാ ,,” ജഗന്നാഥ൯ ഭയത്തോടെ പറഞ്ഞു

“നീ ഒന്നും ചെയ്തില്ലല്ലേ ,,,” എന്നുപറഞ്ഞു കൊണ്ട് ആദി അവനെ എഴുന്നേൽപ്പിച്ചു കഴുത്തിനു പിടിച്ചു വീണ്ടും മുൻപിലേക്ക് തള്ളി ,, അവൻ നില തെറ്റി പോയി മണ്ഡപത്തിനു മുന്നിൽ ഇടിച്ചു വീണു

ആകെ ബഹളം കേട്ട് എല്ലാവരും എഴുന്നേറ്റു

“ഈ ആദിശങ്കരന്‍ നീരുവിന് ഒരു വാക്ക് കൊടുത്തിരുന്നു ,ഒരു തടസവുമില്ലാതെ അവളുടെ വിവാഹം നടത്തുമെന്ന് , പക്ഷേ നീ ,, ചതിക്കായിരുന്നു അല്ലേടാ നായെ “ ആദി ഉറക്കെ കോപം കൊണ്ട് പറഞ്ഞു

ജഗന്നാഥൻ പേടിയോടെ എഴുന്നേറ്റ് വേഗം റെഡ്ഢിയെ നോക്കി.

അദ്ദേഹവും കോപത്തോടെ നില്‍ക്കുകയായിരുന്നു.

“മുത്തശ്ശാ ,,,’ പെട്ടെന്ന് തെറ്റ് മനസ്സിലാക്കിയ അവൻ “പെരിയോരെ ,,,,എന്‍റെ മരിച്ചു പോയ അമ്മ സത്യമായും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ,,ഞാൻ പോയി കാലു പിടിച്ചാണെങ്കിലും അവരെ കൊണ്ട് വരാം ,, ”

അതിനു നീയാരാടാ നായെ ” എന്നുപറഞ്ഞു കൊണ്ട് ആദി അവന്‍റെ നെഞ്ചിൽ പിടിച്ച തള്ളി ചെറിയ മണ്ഡപത്തിലേക്ക് വീഴിച്ചു.അത് കണ്ടു നിരുപമ വേഗം എഴുന്നേറ്റു

ജഗന്നാഥനാകെ വിഷമമായി , അവന്‍ പേടിയോടെ നീരുവിനെ നോക്കി കൈകള്‍ കൂപ്പി

“നീരു,,സത്യായും ഞാനൊന്നും ചെയ്തിട്ടില്ല ,, എനിക്കൊന്നും അറിയില്ലാ,,എന്‍റെ അമ്മ സത്യമായും അറിയില്ല ‘ അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു

“നിനക്കൊന്നുമറിയില്ലല്ലേ ,, നിന്നെ കൊണ്ട് ഞാന്‍ പറയിപ്പിക്കാമെടാ “ എന്നു ഉറക്കയലറിക്കൊണ്ടുആദി അവന്‍റെ നെഞ്ച് നോക്കി ചവിട്ടാൻ കാലുയർത്തിയതും

“ആദി ………” എന്നുറക്കെ വിളിച്ചു കൊണ്ട് നിരുപമ ആദിയുടെ മുന്നില്‍ വന്നു നിന്നു.

അവന്‍ ഉയര്‍ത്തിയ കാല്‍ താഴെ വെച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.