അപരാജിതന്‍ 28 [Harshan] 9801

“എന്നെ കൊണ്ട് ആരെയും വിഷമിപ്പിക്കാൻ പറ്റില്ല ,, അങ്ങനെ നീരു വന്നാൽ അവൾക്കെവിടെയാ സന്തോഷമുണ്ടാകുക ,, എല്ലാവരെയും അവൾക്കു നഷ്ടമാക്കി എനിക്കൊന്നും നേടാനില്ല ,,അവള് സന്തോഷമായിരിക്കാനല്ലേ ഞാനീ സ്വരുക്കൂട്ടിയത് , പിന്നെ ഇനിയൊരിക്കലും ഈ ഒരു ഭാഗ്യം തലയ്ക്കു മുകളിൽ ഇരിക്കുന്ന എന്‍റെ അമ്മയ്ക്കും എനിക്കും കിട്ടില്ല എന്നെ സംബന്ധിച്ചു ഇപ്പോ കോടികൾക്കൊന്നും ഒരു വിലയുമില്ല ,, ഒരു ദിവസത്തേക്ക് എങ്കിലും അമ്മയുടെ മരിക്കും വരെ ഉണ്ടായിരുന്ന ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയില്ലേ .. ഒരു ദിവസത്തേക്ക് ഞാനും ഒരു സിവെല്ലൂരി റെഡ്ഢി ആയില്ലേ,,,,, അത് തന്നെ മതി ,, “

“എനിക്ക് സഹതാപമല്ല ദേഷ്യമാണ് തോന്നുന്നത് ,, ഉള്ളതൊക്കെ നശിപ്പിച്ചിട്ട് ” ആദി കോപം കൊണ്ട് പറഞ്ഞു

“അത് നിനക്കെന്നോട് തോന്നിയ ഇഷ്ടം കൊണ്ട് പറയുന്നതാ ,, ” എന്നുപറഞ്ഞു കൊണ്ട് ജഗന്നാഥൻ അവന്‍റെ തോളിൽ കൈ വെച്ചു.

“എന്നാലും നിനക്കൊരു വിഷമവും തോന്നുന്നില്ലേ ,,നാളെ ഇവിടെ നിന്നും ഇറങ്ങിയാല്‍ നീ വെറും തെണ്ടിയാ “

“ഇല്ല ,,ഒരു വിഷമവുമില്ല ,,തെണ്ടി ആയാലെന്താ ? അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തു എന്നൊരു സമാധാനമുണ്ട്, അതൊക്കെ പോട്ടെ … ഇപ്പോ,,ഞാന്‍ ഈ കുടുംബത്തിലെ മൂത്ത പേരകുട്ടിയാ ,,നാളെ എന്‍റെ നീരുവിന്‍റെ കല്യാണത്തിനുള്ള കാര്യങ്ങൾ ചെയ്യണം ,, കുറെ കാര്യങ്ങളുണ്ട് ,, വർഷങ്ങൾക്ക് മുൻപ് ഞാനിവിടത്തെ തൊഴുത്തിലാ കിടന്നിരുന്നത് ,,ഇന്ന് അന്തപുരത്തിലും ,,, വാ ,,ഉള്ളിലേക്ക് പോകാം ” എന്നുപറഞ്ഞു ജഗന്നാഥൻ അവനെയും കൂട്ടി ഉള്ളിലേക്ക് ചെന്നു

അന്ന് രാത്രി

ജഗന്നാഥൻ ഗോവിന്ദ റെഡ്ഢിയുടെ മുറിയിലേക്കു ചെന്നു.

മുത്തശ്ശി അവിടെ അദ്ദേഹത്തിന്‍റെ കാൽ തടവി കൊടുക്കുകയായിരുന്നു.

വാ മോനെ എന്ന് വിളിച്ചു അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.

അപ്പോളാണ് അവർ അവന്‍റെ മുഖമൊക്കെ ചുവന്നു കിടക്കുന്നത് കണ്ടത്

എന്താന്നെന്നു ചോദിച്ചപ്പോൾ ഇടി കൊണ്ടതാണെന്നു അവൻ നാണത്തോടെ പറഞ്ഞു

അവർ വേഗം ഏതോ തൈലം എടുത്തു അവന്‍റെ മുഖത്തും പുറത്തും പുരട്ടി കൊടുത്തു.

അതവനെ ഒരുപാട് നൊമ്പരപ്പെടുത്തി.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.