അപരാജിതന്‍ 28 [Harshan] 9801

ജഗന്നാഥന്‍ എല്ലാവരെയും കണ്ടു പുറത്തേക്കിറങ്ങി കൈകൾ കൂപ്പി

എല്ലാവരുടെയും മുന്നിൽ മുട്ടു കുത്തി നിന്നു.

“നിന്നെ ആരെടാ നായെ ,,ഈ പറമ്പിൽ കയറാൻ പറഞ്ഞത് , നിന്‍റെ തള്ള പോയപ്പോ പിണ്ഡം വച്ചതെല്ലേ ,,,നിന്നെ അടിച്ചിറക്കിയതല്ലേ ഇവിടെ നിന്നും ?’ മുതിര്‍ന്ന മകന്‍ ചന്ദ്രനാഥൻ കോപത്തോടെ ചോദിച്ചു

“ചന്ദ്രാ ,,,,വേണ്ടാ ,,,അവൻ വന്നത് ശരണം ചോദിച്ചാണ് ,,,,അവനെ ഇറക്കി വിടാൻ നമുക്ക് അനുവാദമില്ല ,,ജഗന്നാഥ സ്വാമി അത് പൊറുക്കില്ല ” റെഡ്ഢി മുത്തശ്ശൻ പറഞ്ഞു

“പറ ,,,,,,എന്താ നിനക്ക് വേണ്ടത് ?” ഗോവിന്ദ റെഡ്ഢി അവനോടു ചോദിച്ചു

“രണ്ടു ആവശ്യങ്ങൾ എനിക്കുണ്ട് പെരിയോരെ ”

“ഒരു ദിവസം രണ്ടാവശ്യങ്ങൾ സാധിക്കില്ല ,, നിനക്കറിയുന്നതല്ലേ ,,,,,” ഗോവിന്ദ റെഡ്ഢി ജഗന്നാഥനോടു പറഞ്ഞു

“എന്താ നിന്‍റെ ആദ്യത്തെ ആവശ്യം ,,അത് എന്നാല്‍ സാധിക്കുന്നതെങ്കില്‍ നടത്തി തരാം “

“എനിക്ക് നീരുവിനെ തരണം ,, “ അവൻ കൈകൾ കൂപ്പി പറഞ്ഞു

എല്ലാവരും അത് കേട്ട് നടുങ്ങി

കല്യാണം നടക്കാൻ പോകുന്ന പെണ്ണിനെ ബുദ്ധിപരമായി ജഗന്നാഥൻ ശരണം ചോദിച്ചു നേടിഎടുക്കാൻ ശ്രമിക്കുന്നു.

അത് കേട്ടതും കോപം കൊണ്ട് അവനെ കൊല്ലും എന്ന പോലെ നിരുപമയുടെ നാലു മാമന്മാരും അവനു നേരെ വന്നു.

“നിൽക്ക് …….” ഗോവിന്ദ റെഡ്ഢി ഉറക്കെ പറഞ്ഞു

“ഈ സിവെല്ലൂരി കുടുംബത്തിന് ഒരു പാരമ്പര്യമുണ്ട് ,,അത് ഞാനായി തെറ്റിക്കില്ല ,,,,ജഗന്നാഥാ ഇവിടെ വാ ”

അത് കേട്ട് ജഗന്നാഥൻ മടിച്ചു മടിച്ചു ഗോവിന്ദ റെഡ്ഢിയുടെ സമീപം വന്നു നിന്നു.

“നാളെ എന്‍റെ കൊച്ചുമകൾ നിരുപമയുടെ വിവാഹമാണ് ,, വിവാഹദിനത്തിന്‍റെ തലേന്നാണ് ഇങ്ങനെ വന്നു ചോദിക്കുന്നത് ,,,,”

അവൻ തല കുലുക്കി

“മോളെ ,,,,,ഇങ്ങോട്ട് വാ ,,,,,’ അദ്ദേഹം നീരുവിനെ നോക്കി വിളിച്ചു

അത് കേട്ടു നീരു ഭയത്തോടെ അദ്ദേഹത്തിന്‍റെ സമീപം ചെന്നു.

“മോളെ ,,,,പരമ്പരയായി തുടർന്നു പോരുന്ന ആചാരത്തിന്‍റെ പുറത്താണ് അവൻ വന്നു നിന്നെ ചോദിച്ചത് ,, ഞാൻ നിന്നോട് സമ്മതം ചോദിക്കുന്നില്ല , എന്‍റെ ആഗ്രഹത്തിന് നീ എതിര് നിന്നിട്ടില്ല ,,എന്നറിയാം ”

അദ്ദേഹം നീരുവിന്‍റെ കൈ പിടിച്ചു

“ജഗന്നാഥാ ,,,,, നിന്‍റെ ‘അമ്മയെ ഇവിടെ നിന്നും പടിയടച്ചു പിണ്ഡം വെച്ചതാണ് ,, അവളിൽ പിറന്ന നീയും ഞങ്ങള്ക് അങ്ങനെ തന്നെ ,,,, ഇതാ ,,,നിരുപമയെ നീ എടുത്തു കൊള്ളൂ ,,, “:

അദ്ദേഹം നിരുപമയെ അവനു മുന്നിൽ നിർത്തി

എല്ലാവരും അതുകണ്ടു ഞെട്ടിപോയി

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.