അപരാജിതന്‍ 28 [Harshan] 9801

ആദി കാറിൽ തന്‍റെ ജീപ്പ് കിടന്നയിടത്ത് എത്തി.

അവിടെ നിന്നും ജീപ്പുമെടുത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

ക്ഷേത്രത്തിൽ ആഭരണങ്ങൾ പൂജ ചെയ്തു നിരുപമ കയ്യിൽ വാങ്ങിച്ചു.

അവിടെ നിന്നും അവർ മാളികയിലേക്ക് തിരിച്ചു.

അവിടെ എത്തി കഴിഞ്ഞു എല്ലാവരും വസ്ത്രമൊക്കെ മാറി കുളിച്ചു ചടങ്ങുകളിലേക്ക് തിരിഞ്ഞു.

അവിടെയും എല്ലാവരും ആദിയെ ഒരുപാട് പുകഴ്ത്തി.

എല്ലാർക്കും അവനോടു ഒരുപാട് സ്നേഹവും നന്ദിയും ഉണ്ടായിരുന്നു.

അവനില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ കല്യാണമേ മുടങ്ങുന്ന അവസ്ഥയുണ്ടാകുമായിരുന്നു.

വൈകീട്ട് ആറു മണിയോടെ

വരനും കൂട്ടരും എത്തി.

അന്ന് വൈകുന്നേരമുള്ള മഹാലക്ഷ്മി പൂജകൾ തുടങ്ങുവാനായി പൂജാരിയെ കാത്തു നിൽക്കുന്ന സമയം

ആദിക്ക് എത്രയൊക്കെ ആലോചിച്ചിട്ടും മനസ്സ്‌ ആകെ അസ്വസ്ഥമായിരുന്നു.

നീരുവിനോട് ജഗന്നാഥനെ കുറിച്ച് പറയണോ വേണ്ടയോ എന്നുള്ള സംശയം

നീരു അതറിയുകയെങ്കിലും വേണ്ടേ ,,,അവന്‍റെ സ്നേഹം ,,

ഏഴരയോടെ പൂജ കഴിഞ്ഞപ്പോള്‍

ആദി കിട്ടിയ ഒഴിവില്‍ നീരുവിനെയും വിളിച്ച് കൊണ്ട് മണിഗോപുരത്തിന് സമീപം വന്നു നിന്നു.

അവിടെ ജഗന്നാഥനാരായണ വിഗ്രഹത്തിന് മുന്നില്‍ നിന്നു കൊണ്ട് താൻ കണ്ടതും അറിഞ്ഞതും എല്ലാം അവളോട് വിശദമായി പറഞ്ഞു.

“നീരു ,,ഇത് പറയണമെന്നു തോന്നി ,, അത്രക്കും അവനു നിന്നെ ഇഷ്ടമാ ആ സ്നേഹം നിനക്ക് കിട്ടാതെ പോകുമോ എന്ന് പോലും ഞാൻ ഭയപ്പെടുകയാ , ഈ ഒരു സമയത്ത് ഇത് പറയുന്നത് മറ്റൊന്നിനും വേണ്ടിയല്ല ,, ഈ ഇഷ്ടം നീ അറിയാതെ പോകരുത് എന്ന് മനസിലുള്ളത് കൊണ്ടാ ,,,,”

നിരുപമ എല്ലാം കേട്ട് നിന്നു

അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല

“എന്താ നീരു ,,,നീയൊന്നും മിണ്ടാത്തത് ?” ആദി ചോദിച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.