“നിങ്ങൾ എന്നോട് ചോദിച്ചില്ലേ, നീരുവിനെ പോലെ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാൻ എനിക്കെന്തു യോഗ്യതയാണുള്ളതെന്ന് ,,,,,,?”
ആദി ജഗന്നാഥൻ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു
“ഒന്നുമില്ല ,, ഒരു യോഗ്യതയുമില്ല ,, കുറെ പണമുണ്ട് ,,,അത്രേയുള്ളൂ ,, നിങ്ങളെ പോലെ പറയാനൊരു കുലമഹിമയില്ല ,,വിദ്യാഭ്യാസമില്ല ,,,കാണാനും അഴകില്ല ,, “അമ്മയില്ല ,,അച്ഛനില്ല ,,സഹോദരങ്ങളില്ല ,, ബന്ധുക്കളില്ല ,,,ആരുമില്ല ,,, ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ നീരു എന്നേ ഈ ജഗന്നാഥന്‍റെ സ്വന്തമായേനെ ,, ”
ജഗന്നാഥ൯ മുഖം കുനിച്ചു നിന്നു. അല്പ്പം കഴിഞ്ഞ് ജഗന്നാഥൻ മാളികയുടെ കിഴക്കു ഭാഗത്തേക്ക് നടന്നു.
അയാള്‍ക്ക് പുറകെ ആദിയും.
അവിടെ മതിലു കെട്ടി തിരിച്ച വെണ്ണക്കല്ലിൽ കൊത്തു പണികളോടെ നിർമ്മിച്ച ഒരു വലിയ അതിമനോഹരമായ ക്ഷേത്രം.അതിനു മുന്നിൽ കൊണ്ട് പോയി ആദിയെ നിർത്തി
എന്നിട്ടതിന്‍റെ ചന്ദന വാതിൽ തള്ളി തുറന്നു
അതിൽ സ്വാമി ജഗന്നാഥന്‍റെ അതി മനോഹരമായ പഞ്ചലോഹ വിഗ്രഹം
ആദി അതുകണ്ടു അമ്പരന്നു പോയി
“അവസാനം നിങ്ങളെ കാണിക്കാൻ ഇത് മാത്രേയുള്ളൂ ,,നീരുവിനായി പണിതതാ ,, അവൾക്കവിടത്തെ പോലെ ഇവിടെയും പ്രാർത്ഥിക്കാനും പൂജിക്കാനും ജഗന്നാഥരുടെ കോവിൽ ”
ജഗന്നാഥൻ പുഞ്ചിരിച്ചു
ആദിക്ക് അതുകണ്ട് ഒരുപാട് സങ്കടമായി.
“എനിക്കു ആവോളം പണമുണ്ട് , ഞാൻ വിചാരിച്ചാൽ നിരൂപമയേക്കാൾ അഴകും ആഭിജാത്യവും ഉള്ള ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല ,,, പക്ഷെ,,, അങ്ങനെ വരുന്നയാൾ എന്‍റെ നീരൂന് പകരമാവുമോ ?
ആദിക്ക് മറുപടിയുണ്ടായിരുന്നില്ല
ജഗന്നാഥൻ ആദിയെ കൂട്ടി ഗേറ്റ് നു സമീപം വന്നു.
എന്നിട്ടു ഡ്രൈവറെ വിളിച്ചു , ഡ്രൈവർ കാറുമായി അങ്ങോട്ടേക്ക് വന്നു
ജഗന്നാഥൻ ഡോർ തുറന്നു ആദിയെ അതിൽ ഇരുത്തി.
“നിങ്ങൾ ധൈര്യമായി പൊക്കോളൂ ,,, എന്നിൽ നിന്നും ഒരുപദ്രവവും ഉണ്ടാകില്ല ,, നാളെ എന്നൊരു ദിവസമുണ്ടെങ്കിൽ നീരു ആഗ്രഹിച്ച സിവെല്ലൂരി കുടുംബക്കാര്‍ അവള്‍ക്കായി കണ്ടെത്തിയ അനിരുദ്ധനോടൊപ്പമുള്ള അവളുടെ വിവാഹം നടന്നിരിക്കും ,,”
“സാരമില്ല ,,, മുന്പ് വിധി എന്നതിലെനിക്ക് വിശ്വാസമില്ലായിരുന്നു ,, ഇപ്പോള്‍ അതില്‍ വിശ്വസിക്കാനാ തോന്നുന്നത് , ആഗ്രഹിക്കുന്നത് നേടാനാകാതെ പോകുമ്പോള്‍ വിധിയുടെ മേല്‍ ചാരി കുറെ വിഷമം കുറയ്ക്കാല്ലോ , എന്നാലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്, എന്നാലാകുന്നതിനുമപ്പുറം ഞാൻ പരിശ്രമിച്ചിട്ടുണ്ട് അവളെ സ്വന്തമാക്കാൻ വേണ്ടി , നാളെ ഒരുനാൾ എനിക്ക് തോന്നരുതല്ലോ , ശ്രമിച്ചിരുന്നെങ്കിൽ ഈ ജഗന്നാഥന് നിരൂപമയെ കിട്ടുമായിരുന്നേനെയെന്ന്,,,,,”
അയാൾ ഒന്ന് നിർത്തി മുഖ൦ തുടച്ചു.
“ധൈര്യമായി പൊക്കോളൂ നാളെ പകല്‍ മുതല്‍ എന്നെ കൊണ്ട് കുടിക്കാവുന്ന അത്രയും ഞാന്‍ കുടിക്കും , വേറെയൊന്നിനുമല്ല , ആ വിവാഹം നടക്കുമ്പോള്‍ എനിക്കു സ്വബോധം ഉണ്ടാകരുത് ”
നിറഞ്ഞ കണ്ണുകളോടെ ജഗന്നാഥന്‍ ആദിയെ നോക്കി
“നിങ്ങളിവിടെ വന്നിലായിരുന്നുവെങ്കില്‍ നീരു എന്‍റെ കൂടെയുണ്ടായേനെ,,, എന്‍റെയെല്ലാ സ്വപ്നങ്ങളും ഇല്ലാതെയാക്കിയത് നിങ്ങളൊരാളുടെ വരവ് കൊണ്ട് മാത്രമാ,,, “
ജഗന്നാഥന്‍ ആദിയെ നോക്കി ചിരിച്ചു.
ആ വാക്കുകള്‍ ആദിയുടെ ഹൃദയത്തെ ഒരുപാട് മുറിപ്പെടുത്തുന്നതായിരുന്നു.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????