അപരാജിതന്‍ 28 [Harshan] 9801

“നായ തന്നെയാ ,,, എന്നാലും ഈ നായ , കാലമേറെയായി ഈ നെഞ്ചില് അവളെ കൊണ്ട് നടക്കുന്നത് ,,”

അത് പറഞ്ഞതും അയാളുടെ കരണം നോക്കി ആദി കൈ വീശിയടിച്ചു.

“അമ്മേ ,,,,,” എന്നു പറഞ്ഞുകൊണ്ടയാള്‍ മുഖത്തു കൈയമര്‍ത്തി പിടിച്ചു.

“ഇതവളെ നിന്‍റെ നെഞ്ചില്‍ കൊണ്ട് നടന്നുപദ്രവിച്ചതിന് എന്‍റെ വക , അന്നേ ഞാന്‍ ഓങ്ങി വെച്ചതാ “

അവൻ കിറി നീക്കി അവജ്ഞയോടെ മുഖം തിരിച്ചുകളഞ്ഞു

ജഗന്നാഥന്‍ ചിരിച്ചു , കൊണ്ട് മുഖത്തെ വിയര്‍പ്പും ചോരയും തുടച്ചു.

“ഒന്നും രണ്ടും കൊല്ലമല്ല ,,,ഇരുപത്തി രണ്ടു കൊല്ലമാ ,,എന്‍റെ നീരൂനെ ഞാൻ സ്നേഹിച്ചെ ,,, അത്രേം ഇഷ്ടാ അവളെ ,, അവളെയാ ഞാനീ നെഞ്ചിൽ കൊണ്ട് നടന്നേ ,, ”

ആദി മുഖം ഒരവിശ്വസനീയതയോടെ അയാൾക്ക് നേരെ തിരിച്ചു

അയാൾ ആദിയുടെ കണ്ണിൽ തന്നെ നോക്കി വിതുമ്പി കൊണ്ട് പറഞ്ഞു

“ആ വീടിന്‍റെ ഗേറ്റ്നു മുന്നിൽ ഒരു നായയെ പോലെ, ഞാൻ തെണ്ടി ചോദിച്ചു നീരൂനെ എനിക്ക് തരോന്ന് ,,,അവര് തന്നില്ല ,, ഇത്രേം ഉള്ളിൽ കൊണ്ട് നടന്നയാള് വേറെയൊരാളുടെയാകുമ്പോ ഞാൻ നോക്കി നിക്കണോ ,അതോ സ്വന്തമാക്കാൻ നോക്കണോ ,,” അതയാൾക്ക് മുഴുമിക്കാൻ സാധിച്ചില്ല അപ്പോളേക്കും കരഞ്ഞു പോയിരുന്നു

ആദി വേഗം അയാളുടെ നെഞ്ചിൽ നിന്നും കാലെടുത്ത് മാറ്റി

അവനാകെ എന്ത് ചെയ്യണമെന്ന് ബോധ്യമില്ലാത്ത പോലെയായി

അവൻ പിന്നിലെ ജഗന്നാഥ നാരായണ വിഗ്രഹത്തെയും തന്‍റെ കാൽച്ചുവട്ടിൽ കിടക്കുന്ന ജഗന്നാഥനെയും നോക്കി

“നീ വന്നു കയറിയപ്പോ ആരതി തന്നു നിന്നെ കുടുംബക്കാർ സ്വീകരിച്ചു , നിന്നെ അവിടത്തെ അംഗത്തെ പോലെ കാണാ൯ തുടങ്ങി ,,നീയവിടത്തെയാളായി ,, പെരിയോരുടെ വലം കൈയായി ,, നിന്‍റെ കുലമഹിമ കൊണ്ട് നീ ബ്രാഹ്മണനല്ലേ  “കരച്ചിലടക്കി അയാൾ ചോദിച്ചു

“ഞാൻ ആരാണെന്നു നിനക്കറിയോ ,,,ആ കുടുംബവും ഞാനും തമ്മിലുള്ള ബന്ധമെന്തെന്നു നിനക്കറിയോ ,,പെരിയോര്‍ എന്‍റെ ആരെന്നു നിനക്കറിയോ ?”

അവൻ തല ഇടം വലമാട്ടി ഇല്ല എന്ന് അറിയിച്ചു

“എന്‍റെ അമ്മയുടെ അച്ഛനാ,,, ”

ആ വാക്കുകൾ കേട്ട് പകച്ചിലോടെ ആദിയുടെ കയ്യിൽ നിന്നും തോക്ക് നിലത്തേക്ക് വീണു.

<<<O>>>

അരുവിയിൽ മുഖത്തെയും ദേഹത്തേയും ചോരയെല്ലാം കഴുകി കളഞ്ഞു ആദിയുടെ തോളിൽ മുറുകെ പിടിച്ചു കാല് വലിച്ചു നടന്ന ജഗന്നാഥനെ ആദി അവിടെയുള്ള ഒരു കല്പടവിൽ ഇരുത്തി.

അടുത്തുള്ള കടയിൽ നിന്നും വാങ്ങിയ കുപ്പിവെള്ളം തുറന്നു അവനു നേരെ നീട്ടി

” അവർക്കു ആറു മക്കളല്ലേ ,,അഞ്ചാണും ഒരു പെണ്ണും ,, അതിൽ മൂത്തയാളുടെ മകൾ നിരുപമ , അദ്ദേഹവും ഭാര്യയും മരണപ്പെട്ടു ,, എന്നാണല്ലോ എന്നോട് മുത്തശ്ശൻ പറഞ്ഞത് ”

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.