അപരാജിതന്‍ 28 [Harshan] 9801

“മുത്തശ്ശാ ,,,,, ഇവിടെ ഞാൻ നോക്കിക്കൊള്ളാം ,,,വേഗം പോ ,,,,,,,,,” അവൻ വീണ്ടും അലറി

ഗോവിന്ദ റെഡ്ഢി വേഗം ഏർകാലിൽ കാൽവെച്ചു കാളകളെ ചമ്മട്ടി കൊണ്ട് വീശി. അതോടെ കാളകൾ ഇതുവരെ പോയതിലും വേഗത്തിൽ മുന്നോട്ടു കുതിച്ചു

വലതു വശത്തു അതിവേഗം ചക്രം കറങ്ങുന്നു. ഇടതു വശത്തു ചക്രത്തിനു പകരം ചക്രം ബന്ധിച്ച ഇരസ്സ് കൈയിൽ ഉയർത്തി ഒരു ചക്രത്തിനു പകരമായി ആദിയും ഓടുന്നു.

“പോ ,,,,,,,,,വേഗം പോ ,,,,,,,,,,” ആദി ഉറക്കെയലറി

“ജഗന്നാഥാ ,,,,,,” എന്ന് വിളിച്ചുകൊണ്ടു മുത്തശ്ശൻ കയർ വലിച്ചു വിട്ടു

കാളകൾ അതിവേഗമോടി

യാതൊരു ക്ഷീണവും ഇല്ലാതെ കാളകളുടെ വേഗത്തിൽ ആദിയും.

മുന്നിൽ മുന്നേറികൊണ്ടിരുന്ന ഓരോരോ കാളവണ്ടികളെയും സിവെല്ലൂരി കാളവണ്ടി വെട്ടിച്ചു കയറി കൊണ്ടിരുന്നു.സിവെല്ലൂരി കുടുംബക്കാർ ആ കാഴ്ച കണ്ടു ആശ്ചര്യത്തിലായിരുന്നു

“നന്ദു മാമ൯ ഭയത്തോടെ തലക്ക് കൈ കൊടുത്തു നിന്നു.

അപ്പുവിനെന്തെങ്കിലും പറ്റിയാല്‍ പദ്മാവതി ഏട്ടത്തിയോട് എന്തു സമാധാനം പറയുമെന്നദ്ദേഹം ഓര്‍ത്ത് പോയിരുന്നു.

“വേഗം പോ ,,,മുത്തശ്ശാ ,,,,,,” ആദി വീണ്ടുമലറി

അതുകേട്ട് മുത്തശ്ശന്‍ ചമ്മട്ടി കൊണ്ട് ആഞ്ഞു വീശി.

സിവെല്ലൂരി കാളകൾ അതിവേഗം മുന്നോട്ടു ഇരച്ചു കയറിക്കൊണ്ടിരുന്നു.

ഏറ്റവും മുന്നിൽ പോകുന്ന ജഗന്നാഥനോട്ടുന്ന കാളവണ്ടിയുടെ പുറകിലെത്തി. ജഗന്നാഥൻ പിന്തിരിഞ്ഞു നോക്കുമ്പോൾ ചക്രത്തിന്‍റെ വശം കൈയ്യിൽ പിടിച്ചുയർത്തി ഓടിക്കൊണ്ടു തന്‍റെ സമീപമെത്തുന്ന സിവെല്ലൂരി കാളവണ്ടി

ദേഷ്യം കൊണ്ട് ജഗന്നാഥൻ ചമ്മട്ടിക്കു കാളകളെ വീശിയടിച്ചു വേഗം കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ കയർ വലിച്ചു വീണ്ടും വീണ്ടു൦ കാളകളെ പായിച്ചു കൊണ്ടിരുന്നു. അതിവേഗത്തിൽ ആദിയും ഓടിക്കൊണ്ടിരുന്നു

ഫിനിഷിംഗ്‌ പോയിന്റിലേക്ക് പത്തുമീറ്റർ മാത്രം

ജഗന്നാഥ്‌നറെ കാളകൾ ഫിനിഷിങ് പോയിന്റിനു നേരെ കുതിച്ചു

അഭിമാനത്തോടെ ജഗന്നാഥൻ വലത്തേക്ക് നോക്കിയപ്പോൾ തന്‍റെ കാളവണ്ടിയെയും കവച്ചുമുന്നേറി സിവെല്ലൂരി ഗോവിന്ദ റെഡ്ഢി തെളിച്ച കാളകൾ ഫിനിഷിങ് പോയിന്റ്ലേക്ക് കയറുന്നത് കണ്ടു ,

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.