അപരാജിതന്‍ 28 [Harshan] 9801

“നമ്മളെന്താ ഇനി ചെയ്യുക , പോലീസിൽ അറിയിച്ചാലോ മുത്തശ്ശാ ” ആദി അദ്ദേഹത്തിന് സമീപം വന്നു ചോദിച്ചു

അദ്ദേഹം ഒന്നും മിണ്ടാതെ തോളിലിട്ട മുണ്ടിൽ കണ്ണുകൾ ഒപ്പി.

കുടുംബം ആകെ വിഷമത്തിലാണ്.

“ഇത് ജഗന്നാഥന്‍റെ വേല തന്നെയാണ് എന്ന് എല്ലാവര്ക്കും മനസിലായി, പക്ഷെ എവിടെയാണ് എങ്ങനെയാണ് എന്നറിയാതെ എന്ത് ചെയ്യും എന്നതായിരുന്നു സകലരെയും കുഴക്കിയതും.

അപ്പോളാണ്

ആ കുടുംബത്തോട് ആശ്രയപ്പെട്ടു നിൽക്കുന്ന ഒരു ഗ്രാമക്കാര൯ അങ്ങോട്ടേക്ക് ഓടിവന്നത്.

അയാൾ ആകെ അണക്കുകയായിരുന്നു.

ആദിയും ചേതനയുടെ സഹോദരന്മാരും അങ്ങോട്ടേക്ക് ഓടിചെന്നു.

“ഇവിടത്തെ സ്വർണ്ണം ജഗന്നാഥന്‍റെ ആളുകളാ കൊണ്ടുപോയത് ,,അത് ഹനുമന്താപേട്ടിലുണ്ട് ,ജഗന്നാഥനും ഉണ്ടവിടെ ,,, “ഹനുമന്താപേട്ടിലുണ്ട് എന്ന് കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.

വേമാവരത്തിനു പടിഞ്ഞാട്ടുള്ള അതിർത്തിയോടു ചേർന്നുള്ള ഗംഗമ്മഗൊണ്ട ഗ്രാമത്തിലുള്ള സ്ഥലമാണ് ഹനുമന്താപേട്ട്.

നൂറ്റാണ്ടുകൾക്ക് മുൻപേ മല്ലയുദ്ധപരിശീലനത്തിനായി വിവിധദേശങ്ങളിൽ നിന്നും യോദ്ധാക്കൾ വന്നിരുന്ന സ്ഥലമായിരുന്നു. ഹനുമന്താപേട്ട്. കാലം ചെന്നപ്പോൾ ഹനുമന്താപ്പേട്ടിന്‍റെ പ്രശസ്തിയൊക്കെ ക്ഷയിച്ചു, അവിടെയൊക്കെ കയ്യേറ്റങ്ങളായി.

ഇന്ന് ഹനുമന്താപേട്ട് ഫയൽവാൻമാരുടെ കേന്ദ്രമാണ്,ഫയൽവാൻമാ൪ മാഫിയ സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ജഗന്നാഥൻ നിയമവിരുദ്ധമായി നടത്തുന്ന പല കാര്യങ്ങളും നേടുന്നതിന് സഹായത്തിനായി ഒരു മാഫിയയെ ചെല്ലും ചെലവും കൊടുത്തു കൊണ്ട് നടക്കുന്നയിട൦ , അവിടെ ഇപ്പോള്‍ ഒരു അഖാഡാ കാലങ്ങളായി നടത്തികൊണ്ട് വരുന്നു

ക്ഷേത്രത്തിൽ സമയത്തിന് സ്വർണ്ണം സമർപ്പിക്കണം ഇല്ലെങ്കിൽ അപശകുനമാകും.

“വാ നമുക്ക് അവിടെ വരെ പോകാം ,, ഇതെന്തായാലും വെറുതെ വിടാനൊക്കില്ല ,,” ആദി കട്ടായം പറഞ്ഞു

അവൻ പറഞ്ഞത് കേട്ട് ചേതനയുടെ സഹോദരൻമാരും നന്ദു മാമനും വേഗം പുറത്തേക്കിറങ്ങി.

അന്നേരം

“നിൽക്ക് ” എന്നുള്ള കല്പന കേട്ട് അവർ തിരിഞ്ഞു നോക്കി

നോക്കുമ്പോൾ വീട്ടിലെ വലിയ തോക്കും കൈയ്യിൽ എടുത്തുകൊണ്ട് റെഡ്ഢി മുത്തശനും പുറത്തേക്ക് വരുന്നു.

രണ്ടു കാറുകളിൽ അവരെല്ലാവരും കയറി

ആദി അവന്‍റെ ജീപ്പുമെടുത്തു

അവർ അതിവേഗം ഗംഗമ്മഗൊണ്ട ഗ്രാമത്തിലെ ഹനുമന്താപേട്ട് അഖാഡയിലേക്ക് ഗമിച്ചു.

<<<<<O>>>>

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.