അപരാജിതന്‍ 28 [Harshan] 9801

ആദി മണ്ണുയർന്നു പൊങ്ങുന്ന ആ വയൽക്കളത്തിൽ അതിവേഗം തിരിഞ്ഞു നീങ്ങി. ഇരുമ്പ് പട്ട കെട്ടിയടിച്ച ചക്രം ചക്രം കറങ്ങി അവനു സമീപത്തൂടെ കറങ്ങിപ്പോയി.അവനരികിലൂടെ രണ്ടു മാട്ടുവണ്ടികള്‍ കൂടെ അതിവേഗം പാഞ്ഞു പോയി.

അവൻ ചാടി എഴുന്നേറ്റു.

പിന്നിൽ കുതിച്ചു പാഞ്ഞുവരുന്ന വരുന്ന എണ്ണമറ്റ കാളവണ്ടികൾ.

“മുത്തശ്ശാ ” എന്നലറി വിളിച്ചു കൊണ്ട് ആദി അതിവേഗം മുന്നോട്ടേയ്ക്ക് കുതിച്ചു.

നില തെറ്റി ചരിഞ്ഞു കിടന്നു കളത്തിൽ ഉരഞ്ഞു പോകുകയായിരുന്നു ഗോവിന്ദ റെഡ്ഢി.

മുന്നിൽ പത്തിലധികം കാളവണ്ടികൾ കയറി പോയിരിക്കുന്നു. എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടിയില്ല

തന്‍റെ കാളകൾ അതിവേഗം കുതിക്കുകയാണ് നിർത്താനും സാധിക്കുന്നില്ല.അദ്ദേഹം പിന്തിരിഞ്ഞു ആദിയെ നോക്കാൻ ശ്രമിച്ചു

അവൻ കാളവണ്ടികൾക്കിടയിലൂടെ അതിവേഗം ഓടിവരികയാണ് മറ്റൊരു കാളക്കൂറ്റനെ പോലെ

“അപ്പൂ ,,,,,,,,മാറ് മോനെ :”നന്ദുമാമ൯ അലറി വിളിച്ചു

ഗോവിന്ദ റെഡിക്ക് പറ്റിയ അപകടം കണ്ടു വീട്ടുകാർ അലറി കരഞ്ഞു. മക്കൾ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു

കളത്തിലേക്ക് ചെന്നാൽ കാളകൾ ചവിട്ടി മെതിച്ചു കളയും

“ജഗന്നാഥാ ,,,,,,,,,,,” എന്ന് ഗോവിന്ദ റെഡ്ഢി ഭയം കൊണ്ട് സാക്ഷാല്‍ ജഗന്നാഥ നാരായണനെ വിളിച്ചു പോയി

പെട്ടെന്നായിരുന്നു

നിലത്തു കിടന്നു ഉരഞ്ഞു പോകുന്ന കാളവണ്ടിയുടെ ഇടം ഭാഗം മുകളിലേക്ക് പൊങ്ങുന്നു.അദ്ദേഹം ഏര്‍കാലില്‍ പിടിച്ചു കൊണ്ട് വശം തിരിഞ്ഞു നോക്കി. ഭാരമുള്ള കാളവണ്ടിയുടെ ചക്രം ഇരുന്ന ഇരസ്സ് ആദി കൈ കൊണ്ട് പിടിച്ചുയർത്തി ഓടുകയാണ് .

കാളകളുടെ വേഗത്തിനുമൊപ്പം ആ ഇരസ്സും താങ്ങി അവനും ഓടിക്കൊണ്ടിരുന്നു

“കത്തിച്ചു വിട് മുത്തശ്ശാ ,,,,,,,,” അവൻ ഉറക്കെയലറി

സകലരും നടുക്കത്തോടെയും അത്ഭുതത്തോടെയും ആ കാഴ്‌ച്ച കണ്ടു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.