അപരാജിതന്‍ 28 [Harshan] 9801

അങ്ങനെ ആയിരത്തി എൺപതു ഗ്രാ൦ ഭാരമുള്ള പരമ്പരാഗത സ്വർണ്ണം അണിഞ്ഞു മാത്രമേ വിവാഹ പന്തലിൽ ആ കുടുംബത്തിലെ പെൺകുട്ടി ഇരിക്കുകയുള്ളൂ.

വിവാഹം കഴിഞ്ഞു ആ സ്വർണ്ണം ആമാടപെട്ടിയിലാക്കി നിലവറയിൽ സൂക്ഷിക്കും

പകരം , പെൺകുട്ടി വരന്‍റെ ഗൃഹത്തിലേക്ക് പോകുമ്പോൾ അതിന്‍റെ മൂന്നിരട്ടി സ്വർണ്ണം അണിയിച്ചു പറഞ്ഞയക്കും.

വിവാഹത്തിന്‍റെ തലേന്ന് ആ ആഭരണങ്ങൾ എടുത്തു മുറപ്രകാരം വധുവിന്‍റെ കൈയിൽ പിടിപ്പിച്ചു കൊണ്ട് ദേശകോവിലായ കൊണ്ടാലമ്മ അമ്മാവരി ക്ഷേത്രത്തിൽ കൊണ്ടുപോയി ദേവിയുടെ മുന്നിൽ വെച്ച് സകലവിധ അർച്ചനകളും നടത്തി അത് തിരികെ തറവാട്ടിലേക്ക് കൊണ്ട് വന്നു പൂജാമുറിയിൽ വെക്കും, പിറ്റേന്ന് ആ ആഭരണങ്ങൾ അണിയിച്ചു അവളെ മണ്ഡപത്തിൽ ഇരുത്തും.

എല്ലാവരും കൊണ്ടാലമ്മ ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ നേരം ജാനകി ദേവി നിലവറയിലേക്ക് ആഭരണമടങ്ങിയ ആമാടപെട്ടി എടുക്കുവാനായി ഇറങ്ങി.

അവരുടെ ഉറക്കെയുള്ള നിലവിളികേട്ട് മക്കൾ വേഗം നിലവറയിലേക്ക് ഇറങ്ങി ചെന്നു.

നിലവറക്കുള്ളിൽ പ്രവേശിച്ചപ്പോളാണ് അവർക്കാ സത്യം മനസിലായത്.

പരമ്പര കൈമാറി വന്ന ആ ആമാടപെട്ടി അവിടെയില്ല.

ആരോ മോഷ്ടിച്ചിരിക്കുന്നു.

കുടുംബം മൊത്തം വിഷയമറിഞ്ഞു.

പരമ്പര സ്വർണ്ണം ധരിക്കാതെ സിവെല്ലൂരി പെൺകുട്ടി വിവാഹം കഴിക്കാൻ പാടില്ല

അത് തലമുറകളായുള്ള നിയമമാണ് .

ചേതനയുടെ വിവാഹത്തിനു ശേഷം രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു നടക്കുന്ന വിവാഹമാണ്.

ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ ഒരു തളർച്ചയോടെ തൂണിനോട് ചേർന്നുള്ള തിണ്ണയിൽ ഇരുന്നു പോയി.

നീരുവിനു കൊടുക്കാനായി മുന്നൂറ്റി എട്ടു തോല സ്വർണ്ണം സിവെല്ലൂരി കുടുംബം വാങ്ങിയിട്ടുണ്ട്

പക്ഷെ അത് ധരിച്ചു കൊണ്ട് മണ്ഡപത്തിൽ ഇരിക്കാനാകില്ല.

ആമാട പെട്ടി കഴിഞ്ഞ ദിവസം സന്ധ്യക്കും അവിടെ ഉണ്ടായിരുന്നതാണ് എന്ന് അവിടെ പറഞ്ഞു കേട്ടു.

അതിനർത്ഥം രാത്രി എല്ലാവരും ആഘോഷത്തിലായിരുന്ന സമയത്താകണം മോഷണം നടന്നതും എന്ന് വ്യക്തമാണ് .

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.