ആ മാളികകളുടെ മുന്നിലും വലിയ പന്തൽ കെട്ടിയിട്ടുണ്ടായിരുന്നു .
അവിടെ അവരെ പരിചരിക്കാൻ വേണ്ട അത്രയും പരിചാരകരെയും ഏർപ്പാടാക്കിയിരുന്നു.
വാഹനങ്ങളിൽ നിന്നും എണ്ണമറ്റ സമ്മാങ്ങൾ അടങ്ങിയ കിറ്റുകളും കുട്ടകളും എല്ലാം അവരുടെ മുന്നിൽ നിരത്തി വെച്ചു , കാണുന്നവരുടെ കണ്ണ് തള്ളി പോകുന്ന അത്രയും സമ്മാനങ്ങൾ
പയ്യന്‍റെ കഴുത്തിൽ വിലപിടിപ്പുളള സ്വർണ്ണമാല റെഡ്ഢിയുടെ ഇളയ മകൻ അണിയിച്ചു.പയ്യന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും സ്വർണ്ണമാലകൾ സമ്മാനിച്ചു
അവിടെ ഒരുമണിക്കൂറോളം വേണ്ട കാര്യക്രമങ്ങൾ നടത്തികൊണ്ടു ദൂരയാത്ര ചെയ്തു വന്ന അവരെ വിശ്രമിക്കാനായി വിട്ടു.
സിവെല്ലൂരി കുടുംബത്തിലെ ഗോവിന്ദറെഡ്ഢി മുത്തശ്ശൻ അടക്കം പാതിയോളം പേർ അവിടെ നിന്നും മാളികയിലേക്ക് തിരിച്ചു
മൂന്നു മണിക്കൂർ കൊണ്ട് പയ്യനും കുടുംബവും ഫ്രഷ് ആയി അവിടെ നിന്നും സിവെല്ലൂരി മാളികയിലേക്ക് തിരിക്കും , അവരെ അനുഗമിക്കാനായി റെഡ്ഢി മുത്തശ്ശന്‍റേ മകനും മരുമകനായ ആനന്ദ് മഹാദേവനും വേണ്ടപ്പെട്ട ബന്ധുക്കളും അവരോടൊപ്പം ആദിയും അവിടെ തന്നെ നിന്നു.
******
പത്തുമണിയോടെ
വരന്‍ അനിരുദ്ധനും കുടുംബവും സിവെല്ലൂരി കുടുംബത്തിലേക്ക് പോകുവാൻ തയ്യാറായി.
കാറിൽ അനിരുദ്ധനും അച്ഛനും അമ്മയു൦ സഹോദരിയും കയറി
മറ്റുള്ളവർ ബസ്സുകളിലും
വാഹനങ്ങൾക്ക് അകമ്പടി സേവിച്ചു കൊണ്ട് സിവെല്ലൂരി വീട്ടുകാരുടെ വാഹനങ്ങളും മുന്നിലും പിന്നിലുമായി പുറപ്പെട്ടു. ആദി ഏറ്റവും മുൻപിൽ ജീപ്പിൽ തന്നെയുണ്ടായിരുന്നു.
അവൻ ഏതു നിമിഷവും ജഗന്നാഥന്‍റെ ആക്രമണ൦ പ്രതീക്ഷിച്ചു തന്നെയാണ് മുൻപോട്ടു പോയികൊണ്ടിരുന്നതും.
ഇടക്കവ൯ കണ്ണാടിയിലൂടെ പിന്നിലുള്ള വാഹങ്ങളുടെ വരവും നോക്കികൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ
പ്രതീക്ഷിച്ച യാതൊരു വിധ ആക്രമണങ്ങളും ഉണ്ടായില്ല.
അവർ സുരക്ഷിതരായി തന്നെ സിവെല്ലൂരി മാളികയിൽ എത്തി.അവിടെ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു.പുറത്തിറങ്ങിയ അനിരുദ്ധനെ എല്ലാവരും വന്നു സ്വീകരിച്ചുപന്തലിലേക്ക് കൂട്ടികൊണ്ടുപോയി
നിരുപമയെ അതിമനോഹരമായി വേഷവിദാനങ്ങളോടെ അണിയിച്ചൊരുക്കി അന്നത്തെ ചടങ്ങുകൾക്കായി അവളുടെ മുത്തശ്ശിയും ചെറിയമ്മമാരും ആനയിച്ചു കൊണ്ട് വന്നു.അവളെ കണ്ടാൽ ആർക്കും കണ്ണെടുക്കാനേ തോന്നില്ല അത്രയേറെ സുന്ദരിയായിരുന്നു അവൾ.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????