Yakshayamam Part 7 by Vinu Vineesh Previous Parts “മാർത്താണ്ഡൻ..” തിരുമേനിയുടെ കണ്ണുകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി. “അവൻ നിന്നെ സ്പർശിച്ചോ ?..” ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു. “ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.” “മ്, അറിയാം.” തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി. കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു. “മുത്തശ്ശനറിയോ അയാളെ ?..” ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു. “ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും […]
Tag: yakshi kadhakal
യക്ഷയാമം (ഹൊറർ) – 6 42
Yakshayamam Part 6 by Vinu Vineesh Previous Parts ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി. ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു. രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു. ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു. “മുത്തശ്ശാ ” ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു. രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി. “എന്താ മോളേ ?” തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു. മുകളിലേക്കുനോക്കാതെ ഗൗരി […]
യക്ഷയാമം (ഹൊറർ) – 5 57
Yakshayamam Part 5 by Vinu Vineesh Previous Parts പകൽവെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട് ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു. “മഹാദേവാ… അപശകുനമാണല്ലോ.” തിരുമേനി പതിയെ തന്റെ മിഴികളടച്ച് ഉപാസനാമൂർത്തികളെധ്യാനിച്ചു. “എന്താ മുത്തശ്ശാ…” സംശയത്തോടെ ഗൗരി ചോദിച്ചു. അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി. തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു. ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു. ഗൗരി തന്റെ ചോദ്യം […]
യക്ഷയാമം (ഹൊറർ) – 4 48
Yakshayamam Part 4 by Vinu Vineesh Previous Parts ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു. വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങൾ കടന്നുപോയി. അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു. “ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.” […]
യക്ഷയാമം (ഹൊറർ) – 3 46
Yakshayamam Part 3 by Vinu Vineesh Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. “ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.” “ഗൗരി, ഗൗരീ….” അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. “താര… അവൾ… ഞാൻ… ” ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി. […]
യക്ഷയാമം (ഹൊറർ) – 2 54
Yakshayamam Part 2 by Vinu Vineesh Previous Parts “ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..” കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു. “മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ് അതെർ അൺബിലീവബിൾ സീക്രട്‌സ്..” “വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.” ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ […]
യക്ഷയാമം (ഹൊറർ) – 1 59
Yakshayamam Part 1 by Vinu Vineesh ഗൗരീ….. അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽനിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി. പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി. മേശക്കുമുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്തുവച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി. “ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി” നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ […]
ചാമുണ്ഡി പുഴയിലെ യക്ഷി – 2 2549
Chamundi Puzhayile Yakshi Part 2 by Chathoth Pradeep Vengara Kannur Previous Parts ഒറ്റകൊമ്പൻ പതിയെ പതിയെ എന്റെ അടുത്തേക്ക് ചുവടുവയ്ക്കുകയാണ്…! ചാടിയെഴുന്നേൽക്കുവാൻ നോക്കിയപ്പോൾ അതിനു വയ്യ ….! “ഈശ്വരാ…. ഈ കൊടുംകാട്ടിൽ അവസാനിക്കുവാനാണോ എന്റെ വിധി….! ഇവനിപ്പോൾ തുമ്പിക്കൈകൊണ്ടു തന്നെ ചുരുട്ടിയെടുത്തു കാലിനിടയിലിട്ടശേഷം തണ്ണിമത്തൻ ചവട്ടിപൊട്ടിക്കുന്നതുപോലെ പൊട്ടിക്കും….! അതിന്റെ ബാക്കിയുള്ള ഭാഗം രാത്രിയിൽ തന്നെ കടുവയും പുലിയും കുറുനരിയും തിന്നുതീർക്കും…..! അവൾക്കും മക്കൾക്കും കാണുവാൻ ഒരു എല്ലിന്റെ കഷണം പോലും ബാക്കിയുണ്ടാവില്ല…. എന്തൊരു […]
ഒരു പ്രേതകഥ 2587
Oru Prethakadha by Pradeep Vengara എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു. പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു. മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ. വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു […]
ഫർഹാനയുടെ ജിന്ന് 27
Farhanayude Jinn by Midhun Mishaan നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന…. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു ….. വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്…. രാവിലെ മുതല്‍ ശമനമില്ലാതെ മഴ തിമര്‍ത്തു പെയ്തിരുന്നു എന്നാലും ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അൽപ്പം ശമനമുണ്ട് …. വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ […]
ഒറ്റയാൻ – 4 Last Part 22
Ottayan Part 4 by Mujeeb Kollam Previous Part അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി .പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്. പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. അച്ഛാ ഒന്ന് വേഗം പോകാൻ പറ . മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല. വഴിയേ പോകുന്നവരെയെല്ലാം […]
ഒറ്റയാൻ – 3 31
Ottayan Part 3 by Mujeeb Kollam Previous Part ഗൗതമിന് വിശ്വസിക്കാനായില്ല ഫ്രെഡിയുടെ മരണം. .പോലീസിന്റെ സുരക്ഷ വലയം ഭേദിച്ച് എങ്ങനെ ..? ആലോചിച്ചിട്ടാണെങ്കിൽ ഭയം തോന്നുന്നു. എന്തിനാ .ഒറ്റയാൻ നമ്മുടെ പിറക്കെ വരുന്നത്. എത്ര ചിന്തിച്ചിട്ടും അതിനു മാത്രം ഉത്തരം കിട്ടുന്നില്ലല്ലോ.. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഫ്രെഡിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു. . വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാലും ഇതെങ്ങനെ സംഭവിച്ചു…? അനീഷേ.. ഇനി ഞാനും നീയും […]
ഒറ്റയാൻ – 2 29
Ottayan Part 2 by Mujeeb Kollam Previous Part ഹോ ഭയാനകമായിരുന്നു ആ കാഴ്ച്ച .ജോൺസണിന്റെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആരാണീ ക്രൂരത കാട്ടിയത്.ഗൗതമും അനീഷും ഫ്രെഡിയും മുഖത്തോട് മുഖം നോക്കി.മൂവരും പേടിച്ചിരുന്നു. ജോൺസണിന്റെ വീട്ടിൽ വിവരമറിയിച്ചു.പോലീസെത്തി ആ ശരീരം പരിശോധിച്ചു.ഗൗതമിനെയും കൂട്ടുകാരെയും വിളിച്ചു കാര്യങ്ങൾ തിരക്കി.ഗൗതം പറഞ്ഞു സർ ഇന്നലെ രാത്രിയിൽ ജോൺസണിന്റെ ഫോണിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. ആരാ വിളിച്ചത് .? എന്താ പറഞ്ഞത്.? സർ ആരാന്നറിയില്ല .ജോൺസണാണെന്ന് കരുതിയാ ഞാൻ […]
ഒറ്റയാൻ – 1 42
Ottayan Part 1 by Mujeeb Kollam കോരിച്ചൊരിയുന്ന മഴ കാരണം കോളേജിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുക ആയിരുന്നു ശ്യാം.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ആണ് ശ്യാം. കലാകായിക വിനോദങ്ങളിലെല്ലാം എന്നും ഒന്നാമനായിരുന്നു.എപ്പോഴും കൂട്ടുകാരിൽ നിന്നും ഒരകലം പാലിച്ചിരുന്നു. സാഹചര്യമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും കുഞ്ഞിലെ മരിച്ചു. അകന്ന ബന്ധത്തിലുള്ള ഒരാളിന്റെ കൂടെ ആയിരുന്നു ശ്യാം വളർന്നത്. പഠിച്ച് ജോലി നേടുക എന്നതാണ് ലക്ഷ്യം . ഹൊ ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ അവൻ […]
ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6
Joychettan Paranja Kadha Part 2 by Ares Gautham അങ്ങിനെ സംഭവം നാട്ടിലാകെ ഫ്ലാഷ് ആയി. അതിനെ തുടര്‍ന്നാണ് അച്ചനെ കൂട്ടിക്കൊണ്ട് വന്ന് ഒന്ന് പ്രാര്‍ഥിപ്പിക്കാം എന്ന തീരുമാനം അവര്‍ക്കിടയില്‍ ഉണ്ടാകുന്നത്. അച്ചനെ വിളിക്കണമെങ്കില്‍ ആദ്യം കപ്പ്യാരോട് കാര്യം പറയണമല്ലോ, ഈ മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിയെന്ന് പറയുന്നത് പോലെയാണ് ചില കപ്പ്യാര്മാരുടെ കാര്യം. ഇതൊക്കെ അച്ചനേക്കാള്‍ പിടുത്തം തനിക്കാണെന്ന് വരെ കീറിക്കളയും. ഭാഗ്യത്തിന് ഇവിടത്തെ കപ്പ്യാര്, മിസ്റ്റര്‍ വറീത് പറഞ്ഞ കാര്യം കുറച്ച് ഭേദമായിരുന്നു. “നമ്മട […]
ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 1 11
Joychettan Paranja Kadha Part 1 by Ares Gautham കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു പരിപാടിക്കിടെയാണ് എണ്‍പത് കഴിഞ്ഞ ജോയിച്ചേട്ടനെ പരിചയപ്പെടുന്നത്. ആള്‍ക്ക് ഓര്‍മ്മയൊക്കെ നന്നേ കുറവായത് കൊണ്ട് ഏറെ പണിപ്പെട്ടാണ് ഇതൊക്കെ ഒരുവിധത്തില്‍ പറഞ്ഞ് ഒപ്പിച്ചത്. പിന്നെ കുറെയൊക്കെ നമ്മുടെ ഭാവന. കോട്ടയം – പത്തനംതിട്ട ഭാഗത്തെവിടെയോ കുറെ ഉള്ളിലായിട്ടുള്ള ഒരു പള്ളിയിലെ കൈക്കാരനായിരുന്നു അന്ന് ജോയിച്ചേട്ടന്‍. ആ സമയത്ത് നാട്ടിലെ തേക്കുമ്മൂട്ടില്‍ എന്ന പ്രമുഖ കുടുംബത്തിലാണ് ഈ കഥ നടക്കുന്നത്. ശ്രദ്ധിക്കുക, പേരുകള്‍ […]
മല്ലിമലർ കാവ് – 1 51
Mallimalar Kavu Part 1 by Krishnan Sreebhadhra “അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു… അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി… ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും…. ഉള്ളിൽ […]
രക്തരക്ഷസ്സ് 32 (Last Part) 40
രക്തരക്ഷസ്സ് 32 Raktharakshassu Part 32 bY അഖിലേഷ് പരമേശ്വർ Previous Parts ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി. കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം. കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു. മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി. ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ […]
രക്തരക്ഷസ്സ് 31 40
രക്തരക്ഷസ്സ് 31 Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ Previous Parts അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി. മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി. ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം […]
രക്തരക്ഷസ്സ് 30 27
രക്തരക്ഷസ്സ് 30 Raktharakshassu Part 30 bY അഖിലേഷ് പരമേശ്വർ Previous Parts വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു. വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി. ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”. മന്ത്രം […]
രക്തരക്ഷസ്സ് 29 35
രക്തരക്ഷസ്സ് 29 Raktharakshassu Part 29 bY അഖിലേഷ് പരമേശ്വർ Previous Parts മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു. ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി. ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു. “ഒരു ബലപരീക്ഷണം നടത്താൻ […]
രക്തരക്ഷസ്സ് 28 38
രക്തരക്ഷസ്സ് 28 Raktharakshassu Part 28 bY അഖിലേഷ് പരമേശ്വർ Previous Parts മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു. മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ള ശ്രീപാർവ്വതിക്കൊപ്പം യാത്ര തിരിച്ചു. അതേ സമയം […]
രക്തരക്ഷസ്സ് 27 25
രക്തരക്ഷസ്സ് 27 Raktharakshassu Part 27 bY അഖിലേഷ് പരമേശ്വർ Previous Parts നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു. തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം. വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും. […]
വേട്ട – Last Part 30
Vetta Last Part by Krishnan Sreebhadra Previous Parts അകലങ്ങളിൽ എന്തിനാണവൾ അഭയം തേടിയത്..! ഒരു പ്രണയത്തിലുണ്ടായ പിഴയാണെങ്കിൽ അതിന് മരണം മാത്രമാണൊ ഏക വഴി..? എന്തൊ എവിടെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു..! എല്ലാത്തിനും ഒരു അറുതി വേണ്ടേ..? തനിക്കാണല്ലൊ എല്ലാം നഷ്ടപ്പെട്ടത്..! ഇനിയൊരു ദുരന്തം..! അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..” അയ്യാൾ ഒരു ഉറച്ച തീരുമാനത്തോടെ പുറത്തേക്കിറങ്ങി..” ഇപ്പോൾ..! ലക്ഷ്മിയുടെ മുറിയിൽ എന്ത് സംഭവിച്ചാലും…” അത് ഉടനടി മാധവേട്ടന്റെ മുറിയിലിരുന്നാൽ അറിയാം..” ആധുനിക കണ്ടുപിടിത്തങ്ങൾ നല്ലതാണെങ്കിലും..” […]