യക്ഷയാമം (ഹൊറർ) – 3 45

Views : 17843

“നീയിത് പൂട്ടിയില്ലേ….”
സംശയത്തോടെ അഞ്ജലി ചോദിച്ചു.

“ഉവ്വ്… ഞാൻ പൂട്ടിയിട്ടല്ലേ ഇറങ്ങിയത്. നീയും കണ്ടതല്ലേ…”

“പിന്നെ എങ്ങനെ…? ആരാ തുറന്നെ.?”

അഞ്ജലി ഗൗരിയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.

നിശ്ശബ്ദ നിറഞ്ഞ മുറിയിൽ ഗൗരിയുടെ ഹൃദയമിടിപ്പുകൾ മുഴുങ്ങുന്നത് അഞ്ജലിക്ക് കേൾക്കാമായിരുന്നു.

പെട്ടന്ന് അഞ്ജലിയുടെ തോളിലേക്ക് ഒരു കൈ നീണ്ടുവന്നു.

പതിയെ അവളുടെ തോളിൽ സ്പർശിച്ചതും അഞ്ജലി തിരിഞ്ഞുനോക്കി.
ഇരുട്ടിന്റെ നേരിയ വെളിച്ചത്തിൽ ഒരു കറുത്തരൂപം.
ഒറ്റത്തവണയെ അഞ്ജലി നോക്കിയൊള്ളൂ.
കൈയിലുള്ള ഭക്ഷണത്തിന്റെ കവർ നിലത്തേക്കിട്ട് രണ്ടുകൈകളും ചെവിയോട് ചേർത്തുപിടിച്ച് അവൾ അലറിവിളിച്ചു.

“അഞ്ജലി… ഇതുഞാന സഞ്ജു…”
ഇരുട്ടിൽ നിന്നും പൗരുഷമാർന്ന ശബ്ദം കേട്ടപ്പോൾ ഗൗരിയും നിലവിളിച്ചു.

സഞ്ജു അവന്റെ കൈയിലുള്ള ഫ്ലാഷലൈറ്റ് സ്വയം മുഖത്തേക്ക് തെളിച്ചു.

ദീർഘശ്വാസമെടുത്ത അഞ്ജലി ഗൗരിയെ പറഞ്ഞു സമാധാനിപ്പിച്ചു.

രാവിലെ എത്തുമെന്ന് പറഞ്ഞ സഞ്ജുവും, അഞ്ജലിയുടെ അച്ഛനും രാത്രിതന്നെ ബാംഗ്ലൂരിൽ എത്തിയിരുന്നു.
അഞ്ജലിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഡോർ തുറന്ന് അകത്തേക്ക് കയറിയതെന്ന് സഞ്ജു വ്യതമാക്കിയതോടെയാണ് അവരുടെ ശ്വാസം നേരെവീണത്.

പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം അവർ ഒരുമിച്ചിരുന്ന് കഴിച്ചു.

രാവിലെയെഴുന്നേറ്റ് നേരത്തെ പോകാണമെന്നായിരുന്നു വിചാരിച്ചതെങ്കിലും ഗൗരിയെ യാത്രയാക്കിയിട്ട് പോകാമെന്ന് അഞ്ജലിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ.സഞ്ജുവിന് അനുസരിക്കേണ്ടിവന്നു

Recent Stories

The Author

3 Comments

  1. Is it same novel of “Vinu Vineesh”?

  2. good.. but can you please finish your first one… that’s taking too long

    1. this is a fully finished story. The Shadows is an ongoing one

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com