യക്ഷയാമം (ഹൊറർ) – 5 57

അദ്ദേഹത്തിന്റെ അടുത്തേക്കുപാഞ്ഞുവന്ന ആന മുട്ടുമടക്കി തൊഴുതുനിന്നു.
മറുത്തൊന്നുംപറയാതെ ശങ്കരൻ തിരുമേനി കാറിലേക്കുകയറി.

“രാമാ , വണ്ടിയെടുത്തോളൂ.”
അദ്ദേഹം കൽപ്പിച്ചു.

അദ്‌ഭുദത്തോടെ തിരിഞ്ഞുനോക്കിയ ഗൗരിയുടെ തുടുത്തകവിളിൽ തിരുമേനി ഒന്നുതടവി.

മൺപാതയിലൂടെ ഒരുപാടുനേരം രാമൻ വണ്ടിയോടിച്ചു.

ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, അംമ്പലത്തിന്റെ അരികിലൂടെ കാർ കടന്നുപോയി.

തിരുമേനി അവിടെക്കു നോക്കിതൊഴുന്നതുകണ്ട ഗൗരി അതിനെപറ്റി ചോദിച്ചു.

“ഗന്ധർവ്വക്ഷേത്രമാണ് അത്.
പണ്ടുകാലം മുതൽ ഇവിടെ പൂജയും കർമ്മങ്ങളുമൊക്കെയുണ്ടായിരിന്നു.
പിൻകാലത്ത് ഗ്രാമത്തിലെ പെൺകുട്ട്യോൾടെ വേളി മുടങ്ങാൻ തുടങ്ങി.
ഗണിച്ചുനോക്കിയപണിക്കർ ഗന്ധർവ്വശാപമാണെന്നുപറഞ്ഞ് അംമ്പലത്തിലെ പൂജകൾ നിറുത്തിവക്കാൻ ആജ്ഞാപിച്ചു.
പക്ഷേ ആ തീരുമാനം തെറ്റായിരുന്നുയെന്ന് വൈകാതെ മനസിലായി.
ശാപം ഒരുനൂറ്റാണ്ട് വരെ നീണ്ടുനിൽക്കുന്നതായിരുന്നു.
ബ്രഹ്മപുരം നശിക്കാൻ തുടങ്ങി.
കൊടും വരൾച്ച, ഐക്യമില്ലായ്മ,തമ്മിതല്ലി ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുക,
ബലാൽകാരംനടത്തുക അങ്ങനെ..”

“അപ്പൊ, ഇപ്പൊളിതൊന്നുമില്ലേ മുത്തശ്ശാ ?..”

“ഞങ്ങൾ കുറച്ചുപേർ യജ്ഞം നടത്താറുണ്ട്, ശാപമോക്ഷത്തിനുവേണ്ടി, കണക്കുപ്രകാരം ഈ വരുന്നവർഷത്തോടെ ഗന്ധർവ്വശാപം തീരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.