ഒറ്റയാൻ – 1 42

Views : 15244

തിരക്കാൻ. ടാ അവന് ഇനി എന്തെങ്കിലും സംഭവിച്ചതാകുമോ പേടിയോടെ അനീഷ് ചോദിച്ചു. വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നമില്ല. അവർക്കും ഭയം തോന്നാതിരുന്നില്ല. അതേ സമയം ഗൗതമിന്റെ ഫോൺ റിംഗ് ചെയ്തു.പെട്ടെന്ന് മൂന്നു പേരും ഞെട്ടി. നോക്കിയപ്പോൾ ജോൺസൺ ആണ്. ടാ നീയെവിടെ പോയി കിടക്കുകയായിരുന്നെടാ ഇത്ര നേരം. ബാക്കിയുള്ളവരുടെ സമാധാനം കളയാനായിട്ട് വായിൽ വന്ന തെറിയൊക്കെ പറഞ്ഞിട്ടും മറുതലക്കൽ ശബ്ദമൊന്നും കേട്ടില്ല. എന്താടാ നീയൊന്നും മിണ്ടാത്തത്. നിങ്ങൾ പേടിക്കേണ്ട അവൻ ഇപ്പോൾ അവിടെയെത്തും .ആ…. രാ.. നിങ്ങൾ ആരാണ് ഗൗതം വിക്കി വിക്കി ചോദിച്ചു. അത് നിങ്ങൾ ഇപ്പോഴറിയണ്ട. മറുവശം ഫോൺ കട്ടായി ഫ്രഡീ അവൻ ഉടനെ വരുമെന്ന് ഒരാൾ പറഞ്ഞു..? ഒരാളോ..? ആരാണത്? അത് പറഞ്ഞില്ല. അവർ പുറത്തിറങ്ങിയപ്പോൾ ജോൺസണിന്റെ വണ്ടി റോഡിന് സൈഡിൽ കിടക്കുന്നതു കണ്ട് അങ്ങോട്ടേക്ക് പോയി .ഡോർ തുറന്ന ഗൗതം ഒരലർച്ചയോടെ പിറകോട്ട് മാറി. എന്താടാ എന്തുണ്ടായീന്ന് ചോദിച്ച ഫ്രഡിയും അനീഷും ആ രംഗം കണ്ട് ഞെട്ടിവിറച്ചു.

(തുടരും)

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com