വേട്ട – Last Part 30

ജീവിതകാലം മുഴുവനും ജീവിക്കാനുള്ള പണമുണ്ടായിട്ടും..”

പണത്തിനായ് വെകിളി പിടിച്ചലഞ്ഞ പാഴ് ജന്മമായല്ലൊ ഞാൻ..”

തന്നെ വിട്ടു പിരിഞ്ഞ് പോകുമെന്നറിഞ്ഞിട്ടും..””

തന്റെ കുഞ്ഞിനോടൊരു തള്ള കോഴി കാണിക്കുന്ന..”

ആത്മാർത്ഥ പോലും താൻ ഇവരോട് കാട്ടിയില്ലല്ലൊ…!!

പണമാണ് എല്ലാം എന്ന് താൻ അഹങ്കരിച്ചു…”

ഉള്ളതു കൊണ്ട് ഓണം പോലെ ജീവിക്കാൻ കഴിയുന്നവരിലാണ് …!

ശരിയായ ജീവിതമെന്ന് എന്റെ ഈ ജീവിതം തന്നെ എന്നെ പഠിപ്പിച്ചു തന്നു..”

എല്ലാമുണ്ടായിട്ടും ഒന്നും കാണാതെ ഒന്നിനും കഴിയാതെ പോയ വിഢി..”

ചുമരിലെ കോളിംഗ് ബെൽ പലവട്ടം ശബ്ദിച്ചു..””!

ലക്ഷ്മിയെ ഭദ്രമായ് കിടത്തിയതിന് ശേഷം അയാൾ വാതിലിനടുത്തെത്തി..””

പുറത്ത് കണാരേട്ടനാണ് കൂടെ തന്റെ മകനും..!!

മാധവേട്ടാ ദേ ഞാനെന്റെ വാക്ക് പാലിച്ചു ട്ടൊ..”

ഇതാ നിങ്ങളുടെ പുന്നാര മോൻ..!

ഇനിയുള്ള കാലം അച്ഛനോടൊപ്പം അച്ഛനെ വിഷമിപ്പിക്കാതെ…””

അച്ഛന്റെ മകനായി ജീവിച്ചോളാന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട് പാവമാണേട്ടാ അവൻ..””

മാധവേട്ടന് സന്തോഷമായി അയാൾ ചിരിച്ചു കൊണ്ട് തന്റെ മകനെ നെഞ്ചോടു ചേർത്തു…!!

മോൻ വല്ലതും കഴിച്ചോ..?

ഇല്ലച്ഛാ ഒന്നും കഴിച്ചില്ല..!!

ഞാനും ഒന്നും കഴിച്ചില്ലടാ..”