യക്ഷയാമം (ഹൊറർ) – 4 48

Views : 12312

തണുത്തകാറ്റേറ്റ് അവളുടെ തുടുത്തകവിളുകൾ മരവിക്കാൻ തുടങ്ങി.
വലതുകൈ പുറത്തേക്കുനീട്ടി ഗൗരി മഴയെ അടുത്തറിഞ്ഞു.

ട്രെയിനിൽ നിന്നുകൊണ്ടുതന്നെ അവൾ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തേക്കും നോക്കി.

“മുത്തശ്ശൻ വരാന്നാണല്ലോ പറഞ്ഞേ..
ന്നിട്ട് ആളെവിടെ…”

മഴ കനത്തതോടെ അല്പനേരംകൂടെ ഗൗരി ട്രെയിനിൽതന്നെ നിന്നു.

ദൂരെ മഞ്ഞുമൂടിയ പ്ലാറ്റ്ഫോമിലൂടെ ഒരാൾ കുടപിടിച്ചുകൊണ്ട് വരുന്നത് ഗൗരി ശ്രദ്ധിച്ചു.

ആറടി പൊക്കത്തിൽ, കാവിമുണ്ടുടുത്ത്
നരബാധിച്ച തലമുടികളുമായി, നെഞ്ചുവിടർത്തികൊണ്ട് ഒരാൾ.

നഗ്നപാദങ്ങൾ തറയിൽ പതിക്കുമ്പോൾ കെട്ടിനിൽക്കുന്ന ജലം രണ്ടു ഭാഗങ്ങളിലേക്കായി ഒഴുകി അദ്ദേഹത്തിന് വഴിയൊരുന്നുണ്ടായിരുന്നു.

നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ കഴുത്തിൽ കെട്ടിയ രക്ഷകളും
കൂടെ ഓം എന്നെ ചഹ്നത്തിൽ പതിച്ച ലോക്കറ്റും തെളിഞ്ഞു നിൽക്കുന്നതും കാണാം.

കറുപ്പും,ചുവപ്പും, മഞ്ഞയും നിറത്തിലുള്ള ചരടുകൾ മെടഞ്ഞ് വലതുകൈയ്യിൽ കെട്ടി അതിന്റ കൂടെ സ്വർണത്തിന്റെ കൈചെയ്നിൽ രുദ്രാക്ഷം കോർത്തിണക്കിയിരിക്കുന്നു.

ശക്തമായ കാറ്റിൽ ദേഹത്തേക്ക് പതിച്ച മഴത്തുള്ളികൾ നെറ്റിയിൽ ചാലിച്ച ചന്ദനത്തെ മയ്ക്കാനുള്ളശ്രമം അദ്ദേഹം വലതുകൈകൊണ്ട് തടഞ്ഞ് കട്ടിയുള്ള മീശയെ ഒന്നുതടവി.

മഴമേഘങ്ങൾ പൊതിഞ്ഞ ഇരുണ്ട അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ തേജസ്സാർന്ന മുഖം തെളിഞ്ഞു നിന്നു

ആർത്തുപെയ്യുന്ന മഴയുടെ കുസൃതികലർന്നലീലയെ വകവക്കാതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഗൗരിയുടെ അടുത്തേക്കുവന്നു.

അദ്ദേഹത്തെ അടിമുടിയൊന്നുനോക്കിയ ഗൗരി അദ്‌ഭുദത്തോടെ നിന്നു.

കീഴ്ശ്ശേരി മനക്കലെ ശങ്കരൻ തിരുമേനി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com