ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 1 11

Views : 6755

പിറ്റേന്ന് ബോധം വന്നപ്പോ മുതല്‍ ഒരു കൈ അനക്കാന്‍ പറ്റുന്നില്ല. പണ്ട് വീട്ടിലേക്ക് കേറി വന്ന ആലീസിനെ പിടിച്ച് വലിച്ചിഴെച്ച് ടോമിച്ചന്‍റെ മുന്നിലേക്ക് കൊണ്ടിട്ട അതേ കയ്യ്.
ലിസാമ്മയുടെ കാര്യമാണ് അതിലും കഷ്ടം.
അന്ന് രാത്രി തന്നെ ലിസാമ്മയെ വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും, ഇടയ്ക്കിടെ വന്ന് എത്തി നോക്കിയിരുന്ന പനി വിട്ടു മാറുന്നില്ലായിരുന്നു. പനിയല്ല പ്രശ്നം, പനി വരുന്ന സമയത്ത് അങ്ങോട്ട്‌ ഇളയവന്‍ ജെയിംസ് കുട്ടിക്കും, ഭാര്യ ജാന്‍സിക്കും മാത്രമേ പ്രവേശനമൊള്ളൂ.
ആ സമയം ലിസാമ്മ അവരെ നോക്കി ഉറക്കെ കരയും.
“എന്‍റെ പൊന്നേച്ചീ… എന്‍റെ മക്കക്കിനി ആരുണ്ട്‌ ഏച്ചീ…. ഇച്ചായാ…. എന്‍റെ മക്കളെ ഇനി ആര് നോക്കും ഇച്ചായാ…. അവര്‍ക്കിനി ആരുണ്ട്‌ ഇച്ചായാ…”
അത് ലിസാമ്മയല്ല, ആലീസാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മുഴുവനും അറിയായിരുന്നു. ഭയം കാരണം ഇവരല്ലാതെ ആരും അങ്ങോട്ട്‌ അടുക്കില്ല.
കൂടാതെ പനി വരുന്ന സമയം ഈ വീട്ടിലെയും, ടോമിച്ചന്‍റെ വീട്ടിലെയും കന്നുകാലികള്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിക്കും. ലിസാമ്മയുടെ ദേഹത്ത് ആലീസ് കൂടുന്നതിന് തൊട്ടുമുന്‍പ്, ടോമിച്ചന്‍റെ വീട്ടില്‍ അവള്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ ശക്തിയായി ചവുട്ടിയ പോലെ തുറന്നു വരും. അവള്‍ പോകുന്നേരം വാതില്‍ അടയുകയും ചെയ്യും.
ഈ സമയം ലിസാമ്മയുടെ അടുത്തേക്ക് വേറെ ആര് ചെന്നാലും, മതിലേല്‍ ചെറിയൊരു നിഴല്‍ നില്‍ക്കുന്നത് കാണാം. ആള് പോയില്ലെങ്കില്‍ പതുക്കെ അത് വലുതാകാന്‍ തുടങ്ങും. ഒപ്പം ആള്‍ക്ക് ശ്വാസം മുട്ടാനും, ലിസാമ്മയുടെ കണ്ണുകള്‍ പുറത്തേക്ക് ഉന്തി വരാനും തുടങ്ങും.

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com