ഒറ്റയാൻ – 1 42

Views : 15245

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കായിക പരീശീലനത്തിനെത്തിയ സ്നേഹയോട് അധ്യാപകൻ മോശമായി പെരുമാറി.ഇത് കണ്ട ശ്യാം അധ്യാപകനോട് ചോദിച്ചു. എന്താ…. സർ ചെയ്തത് പെൺകുട്ടികളോട് ഇങ്ങനെ ആണോ പെരുമാറുന്നത് ..? ഞാൻ എനിക്കിഷ്ടമുള്ള പോലെ പെരുമാറും നിനക്കെന്താ നിന്റെ ആരാ അവൾ … നീയെന്നെ നന്നാക്കാൻ പഠിപ്പിക്കുന്നോ…? എന്താ സർ പറഞ്ഞത് ദേഷ്യം കയറിയ ശ്യാം മാഷിനിട്ട് രണ്ടെണ്ണം പൊട്ടിച്ചു.. ഇതൊക്കെ ചതിയാണെന്ന് ശ്യാം അറിഞ്ഞിരുന്നില്ല. കേളേജിലെ സാറിനെ അടിച്ചതിന് ശ്യാമിനെ പിരിച്ചുവിടണമെന്നായി ഗൗതമും കൂട്ടുകാരും. പ്രിൻസിപ്പലിന്റെ അടുത്ത് ശ്യാം കാര്യങ്ങൾ പറഞ്ഞു. സ്നേഹയേയും അധ്യാപകനേയും വിളിപ്പിച്ചു .കാര്യങ്ങൾ ശ്യാമിനെതിരായി അധ്യാപകൻ തന്നെ ഒന്നും ചെയ്തില്ലയെന്ന് സ്നേഹ പറയുന്നു.. പ്രിൻസിപ്പലിനൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.. ശ്യാമിനെ കോളേജിൽ നിന്ന് പുറത്താക്കി.ഇതറിഞ്ഞ ആശ ആകെ വിഷമത്തിലായി. ഇനിയെന്താ ചെയ്യുക ശ്യാമില്ലാത്ത കോളേജിൽ വരാൻ തന്നെ ആശക്ക് പേടിയായി. പിന്നെയാണ് കാര്യങ്ങൾ എല്ലാവരും അറിയുന്നത്. അനീഷിന്റെ കസിനാണ് സ്നേഹയെന്നും മനപൂർവ്വം ശ്യാമിനെ പുറത്താക്കാൻ കൂട്ടു നിന്നതാണെന്നും. അവർ മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു ഇതൊക്കെ അധ്യാപകനും അവരുടെ കൂടെ നിൽക്കുകയായിരുന്നു എന്നും .പക്ഷേ എല്ലാം അറിയുമ്പോഴെക്കും വൈകിപ്പോയിരുന്നു. ആശ ശ്യാമിനെ കണ്ട് ചോദിച്ചു എന്താ ശ്യാം ഇനി ചെയ്യുക .പഠിത്തം കംപ്ലീറ്റ് ചെയ്യാൻ കഴിയില്ലല്ലോ.. ആശ വിഷമിക്കണ്ട എന്തെങ്കിലും വഴി കാണുമായിരിക്കും നോക്കട്ടെ അല്ലെങ്കിൽ എന്തെങ്കിലും ജോലി കിട്ടുമോന്ന് തിരക്കണം. എന്തായാലും ആശ നീ ഇനി സൂക്ഷിക്കണം അവൻമാരേ .എപ്പോഴും എന്റെ സഹായം കിട്ടിയെന്ന് വരില്ല. എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ഗൗതം അറിയാല്ലോ..?
അറിയാം ശ്യാം ഞാൻ സൂക്ഷിച്ചോളാം .അതെ ശ്യാമിനെ കാണാൻ ഞാൻ എന്താ ചെയ്ക.
ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ആശ പൊയ്ക്കോളൂ നേരം വൈകണ്ട .

അന്ന് ഗൗതമിനും കൂട്ടുകാർക്കും ആഘോഷത്തിന്റെ രാവായിരുന്നു. ജോൺസൺ പറഞ്ഞു ഗൗതമിനെ തൊടാൻ ഇനി ആർക്കും കഴിയില്ല. ശ്യാമിന്റെ ശല്യമിനിയുണ്ടാകില്ല. ആശയെ ഇനിയെന്ത് ചെയ്താലും ആരും ചോദിക്കില്ല .ഗൗതമിന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങുന്നുണ്ടായിരുന്നു.
ഒരു വേട്ട മൃഗത്തിനെ കണ്ടപോലെ…
ആശ പതിവുപോലെ അന്നും കോളേജിൽ വന്നു ശ്യാമില്ലാത്തതു കൊണ്ട് മനസിന് ഒരു സന്തോഷ കുറവ് അനുഭവപ്പെട്ടു.ഗൗതമും കൂട്ടുകാരും അവളെ കളിയാക്കി കടന്നു പോയി. എന്താടീ കാമുകനെ കാണാത്തതിലുള്ള പ്രയാസമാണോ . ?എന്റെ കൂടെ വരുന്നോ ഞാൻ കാണിച്ചു തരാം അവനെ പോകുന്നതിനിടയിൽ

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com