ഒറ്റയാൻ – 3 31

Views : 5989

കുറച്ച് ദിവസങ്ങൾക്ക് ശേഷം
ഗൗതം അനീഷിനെ വിളിക്കാനായി പോകുന്ന വഴിയിൽ ഫോൺ ശബ്ദിച്ചു.അനീഷായിരിക്കുമെന്ന് കരുതി ദാ… വരുന്നെടാ എത്താറായി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.. വണ്ടിയുടെ സ്പീഡ് കൂട്ടി .വീണ്ടും ഫോൺ അടിക്കുന്നു..
നിനക്കിതെന്തിന്റെ കുഴപ്പമാ ഞാനിതാ എത്താറായിയെന്ന് പറഞ്ഞില്ലേ..
അല്ല എവിടേക്കാ ഇത്ര സ്പീഡിൽ ? മറുതലക്കൽ നിന്നും വന്ന ശബ്ദം കേട്ട് ഗൗതം ഞെട്ടി .
ഒറ്റയാൻ അറിയാതെ പറഞ്ഞു പോയി.
എന്നെ ഓർമ്മയുണ്ട് അല്ലേ?
നിങ്ങളുടെ പോലീസിന് എന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഫ്രെഡിയെ പരലോകത്തേക്കയച്ചതു പോലെ ..
ഇനി നിങ്ങളിൽ ഒരാൾ സമയം പിന്നെ അറിയിക്കാം .ഇപ്പോൾ പൊയ്ക്കോളൂ.
അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുകയാണെന്ന് ഗൗതമറിഞ്ഞു.
അടുത്തത് ഞാനോ അനീ ഷോ..?.
എന്തായാലും ഞങ്ങളെ അവൻ കൊല്ലും.
അതിന് മുന്നേ അവൻ ആരാണെന്നറിയണം
പക്ഷേ എങ്ങനെ?
ഒരു ദിവസം അനീഷിന്റെ ഫോണിൽ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഒരു കോൾ വന്നു
അനീഷ് ചോദിച്ചു ആരാ.?
ഞാൻ ഒറ്റയാൻ
അടുത്തത് നീയാണ്..

Recent Stories

The Author

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    സൂപ്പർ നല്ല ത്രില്ലർ മൂവി കണ്ട പോലെ അടുത്ത ഭാഗം വരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com