വേട്ട – Last Part 30

ഇന്ന് നമുക്ക് സന്തോഷത്തിന്റെ ദിവസമല്ലെ..?

മോനെ അച്ഛന് തിരിച്ചു കിട്ടിയില്ലെ..?

ഇന്നത്തെ ഭക്ഷണം പുറത്തൂന്നാകട്ടെ..!!

കാണാരേട്ടാ വേഗം പോയി മോന് ഇഷ്ടപ്പെട്ട ബിരിയാണി വാങ്ങിച്ചോണ്ട് വാ..!!

ചേട്ടനുംഒരെണ്ണം വാങ്ങി കഴിച്ചോ..””

കേട്ടപാതി കണാരേട്ടൻ ഹോട്ടൽ ലക്ഷ്യമാക്കി കുതിച്ചു..!!

ഇനി കണാരേൻ പൊയ്ക്കോളൂ നാളെ നേരത്തെ വരണം ട്ടൊ..”

നാളെ ചേട്ടന് പിടിപ്പത് പണിയുണ്ടാകും..!!!

എന്ത് കോലമാണടാ നിന്റെ ..””

നീ പോയി കുളിച്ച് നല്ല ഡ്രസ്സോക്കെ ഇട്ട് വേഗം വാടാ..””

അച്ഛൻ അപ്പോഴേക്കും നമുക്കുള്ള ഭക്ഷണം തയ്യാറാക്കി വെയ്ക്കാം..!

അയ്യാൾ ബിരിയാണി പൊതികളഴിച്ച് ഒരു പാത്രത്തിലാക്കി..!!

അതിൽ സ്വർണ്ണ പണിക്കായ് കൊണ്ട് വെച്ച സൈനേഡ് ചേർത്തിളക്കി..!!

അതിനു ശേഷം ആലങ്കാരികമായി ഭക്ഷണം ഒരിക്കി വെച്ചു..!!

ലക്ഷ്മിയേ കട്ടിലിലേക്ക് നിവർത്തി കിടത്തി..””

ആ നിറുകയിലൊന്ന് ചുംബിച്ചു…”

കണ്ണിൽ നിന്നൊഴുകിയ ആ കണ്ണുനീർതുള്ളികൾ…””

ലക്ഷ്മിയുടെ കവളിൽ തട്ടി താഴേ വീണ് ചിതറി..!!

എന്തേ എന്ന ഭാവത്തിൽ ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു..!!

കണ്ണുനീർ തുടച്ച ശേഷം ഒന്നുമില്ലെന്ന് അവളോട് അയ്യാൾ തലയാട്ടി..!!