വേട്ട – Last Part 30

Views : 12921

Vetta Last Part by Krishnan Sreebhadra

Previous Parts

അകലങ്ങളിൽ എന്തിനാണവൾ അഭയം തേടിയത്..!

ഒരു പ്രണയത്തിലുണ്ടായ പിഴയാണെങ്കിൽ അതിന് മരണം മാത്രമാണൊ ഏക വഴി..?

എന്തൊ എവിടെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു..!

എല്ലാത്തിനും ഒരു അറുതി വേണ്ടേ..?

തനിക്കാണല്ലൊ എല്ലാം നഷ്ടപ്പെട്ടത്..!

ഇനിയൊരു ദുരന്തം..!

അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..”

അയ്യാൾ ഒരു ഉറച്ച തീരുമാനത്തോടെ പുറത്തേക്കിറങ്ങി..”

ഇപ്പോൾ..!

ലക്ഷ്മിയുടെ മുറിയിൽ എന്ത് സംഭവിച്ചാലും…”

അത് ഉടനടി മാധവേട്ടന്റെ മുറിയിലിരുന്നാൽ അറിയാം..”

ആധുനിക കണ്ടുപിടിത്തങ്ങൾ നല്ലതാണെങ്കിലും..”

അത് ശരിയാം വണ്ണം ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നിടത്താണ്…”

അതിന്റെ തോൽവി..!

എല്ലാം തന്നിലൊതുക്കി പഴയ പടി ആർക്കും സംശയം തോന്നാത്ത വിധം അയ്യാൾ മുന്നോട്ട് നീങ്ങി..”

ഓരോ ദിവസവും സി സി ക്യാമറയിലെ ഫൂട്ടേജുകൾ അയ്യാൾ നിരീക്ഷിച്ചു പോന്നു..”

മിനിട്ടുകൾ മണിക്കൂറുകൾക്ക് വഴി മാറി..”

അത് പിന്നെ ദിനങ്ങളായും ദിനങ്ങൾ പതിയെ മാസങ്ങൾക്കും വഴിമാറി..!

പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചില്ല..!

എല്ലാം തന്റെ തോന്നലായി മാധവേട്ടനു തോന്നി..”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com