ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

Views : 6887

ഇരുന്നിടത്ത് നിന്ന് എണീക്കാന്‍ നോക്കിയപ്പോള്‍ അനങ്ങാന്‍ പറ്റുന്നില്ല, കസേരയില്‍ ആരോ പിടിച്ചിരുത്തിയത് പോലെ. കയ്യും കാലും അനക്കാന്‍ പോയിട്ട് തൊണ്ടയില്‍ നിന്ന് ഇച്ചിരി ശബ്ദം പോലും വരുന്നില്ല. ഓരോ നിമിഷം കടക്കുന്തോറും ലിസാമ്മയുടെ മുഖം, ആലീസിന്‍റെത് പോലായി വരുന്നു. അതുകണ്ട് ഭയത്തോടെ നിലവിളിക്കാന്‍ തോന്നുന്നുണ്ടെങ്കിലും തൊണ്ടയില്‍ ആരോ കുത്തിപ്പിടിച്ച പോലെ വേദനിക്കുന്നു.

ഭാഗ്യത്തിനാണ് ആ സമയം ജാന്‍സി വാതിലും തുറന്നു വന്നത്.

ഒരു മിനിറ്റ് കൊണ്ട്, ബലൂണില്‍ നിന്ന് കാറ്റ് പോകുന്നത് പോലെ, മുറിയിലെ ഇരുട്ടെല്ലാം മാറി വെളിച്ചം പരന്നു. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തില്‍, ത്രേസ്യ എഴുന്നേല്‍ക്കാന്‍ നോക്കിയതും, അദൃശ്യമായ ഒരു ശക്തി, അവരെ വേഗത്തില്‍ എടുത്ത് മുറിയുടെ പുറത്തേക്ക് എറിഞ്ഞു.

അതില്‍പ്പിന്നെ ആ മുറിയുടെ മുന്നില്‍ക്കൂടെ നടന്ന് പോകാന്‍ പോലും അവര്‍ക്കായിട്ടില്ല. വെറുതെ അവിടന്നും ഇവിടന്നും ഒക്കെ അടി കിട്ടും. കുറെ നേരത്തേക്ക് മിണ്ടാനും പറ്റില്ല.

– ഇനി ബാക്കി –

ത്രേസ്യ ഊരിക്കൊടുത്ത ആ മാല കണ്ടതും, കപ്പ്യാരുടെ കണ്ണുകള്‍, നൂറ് വാള്‍ട്ടിന്‍റെ ബള്‍ബ് പോലെ കിടന്ന് തിളങ്ങി.

അയാള്‍ വേഗം ആ പണ്ടം പോക്കറ്റിലേക്ക് വച്ചിട്ട്, പഴയതിനേക്കാള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന തുടര്‍ന്നു.

“കര്‍ത്താവേ… അങ്ങീ കാണുന്നില്ലേ ഈ കുഞ്ഞുങ്ങളെ…. കാവല്‍ മാലാഖേ.. ഞങ്ങള്‍ക്കായി നീ വരേണമേ…”

പ്രാര്‍ത്ഥനയുടെ ശക്തിയില്‍, പേടി മൂത്ത എല്ലാവരും കൂടി കപ്പ്യാരുടെ കാല്‍ക്കല്‍ വന്ന് ചുറ്റി ഇരിക്കുകയാണ്. കപ്പ്യാര് തന്‍റെ കൈ താഴ്ത്തിയതും, കര്‍ത്താവിന്‍റെ കയ്യില്‍പ്പിടിച്ച് കരയുന്നത് പോലെ, എല്ലാം കൂടെ അയാളുടെ കയ്യില്‍പ്പിടിച്ച് കരച്ചില്‍ തുടങ്ങി.

പെട്ടെന്നാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ ശബ്ദം ഉയര്‍ന്നത്.

“ടിങ്ങ്”

അത് കേട്ട കപ്പ്യാര്, സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

“കര്‍ത്താവിന് സ്തുതി… കര്‍ത്താവേ നീ വലിയവന്‍….. അതാ മൂന്നാം മണിയും മുട്ടി, നീ ഞങ്ങളെ രക്ഷിച്ചിരിക്കുന്നു…”

എല്ലാവരുടെയും മുഖത്ത് ആഹ്ളാദം നിറഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ച് അവരത് പ്രകടിപ്പിക്കാനും മറന്നില്ല.

ഈ സമയം, കപ്പ്യാര്, ആരെയും കൂട്ടാതെ മുറിക്കകത്തേക്ക് കയറി, സാധനങ്ങള്‍ ഒക്കെ പഴയപടി സഞ്ചിയില്‍ നിറച്ച് പുറത്തേക്ക് വന്നു. അപ്പോഴേക്കും തോമാച്ചന്‍, വലിയൊരു സംഖ്യ കവറിലാക്കി, കപ്പ്യാരുടെ കീശയിലേക്ക് വയ്ക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

Recent Stories

The Author

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com