ഒറ്റയാൻ – 2 29

ഗൗതമിന് കിടന്നിടത്ത് നിന്ന് അനങ്ങാൻ കൂടി കഴിഞ്ഞില്ല.
അസ്ഥികൾ ഒടിഞ്ഞ വേദന .ആരൊക്കെയോ ചേർന്ന് അവരെ ആശുപത്രിയിൽ ആക്കി.
ഗൗതമിന്റെ കാല് ഒടിഞ്ഞിരുന്നു. എല്ലാർക്കും നല്ല പരിക്കുണ്ടായിരുന്നു.
ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
അവർ അവനെ നല്ലതുപോലെ പെരുമാറി. അവൻ ജയിലിലായി.
കുറച്ച് നാളുകൾക്ക് ശേഷം ശ്യാമിന് ജാമ്യം കിട്ടി വെളിയിൽ വന്നു.
ആഷയെ കൊന്നതിലുള്ള പക ശ്യാമിന്റെ മനസിൽ കിടന്ന് നീറാൻ തുടങ്ങി.
എല്ലാം വീണ്ടും പഴയപോലെ ആയി .അങ്ങനെയിരിക്കെ
ഒരു ദിവസം വീണ്ടും ഗൗതമിന്റെ ഫോണിൽ ഒരാൾ വിളിച്ചു. ഫോണെടുത്ത ഗൗതം ആരാ .? ഞാൻ .. ഒറ്റയാൻ.. ഒറ്റയാനോ.. എന്താ നിങ്ങൾക്ക് വേണ്ടത്…? നിങ്ങളെന്തിനാ ജോൺ സണിനെ കൊന്നത്.? എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞാൽ തരാൻ നിങ്ങൾക്ക് കഴിയില്ല. ജോൺസണിനെ മാത്രമല്ല നിങ്ങളേയും എനിക്ക് വേണം .ജോൺസന്റെ അടുത്തേക്ക് പോകാൻ തയ്യാറായിക്കോ മൂവരും. ആരാണ് നിങ്ങൾ ? ഞങ്ങൾക്ക് നിങ്ങളെ അറിയില്ലല്ലോ. നീതിയാണ് എനിക്ക് വേണ്ടത്. പണത്തിന്റെ ബലത്തിൽ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ആരും അറിയുന്നില്ല. ശിക്ഷ പോലും ഇല്ലാതെ സുഖിക്കുകയല്ലെ നിങ്ങൾ .നിങ്ങളെ നിയമത്തിന് വിട്ടുകൊടുത്താൽ നിങ്ങൾ ഇതൊക്കെ തന്നെ വീണ്ടും ചെയ്യും. അതു കൊണ്ട് നീതി ഞാൻ നടപ്പിലാക്കും. നിങ്ങൾ ഓരോരുത്തരെയായി ജോൺസന്റെ അരികിലേക്ക് അയയ്ക്കും. കാത്തിരിക്കുക. പറഞ്ഞതും ഫോൺ കട്ടായി. ഹലോ.. ഹലോ… ഗൗതം വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഗൗതം നീ പോലീസിൽ വിവരം പറ ഫ്രെഡി പറഞ്ഞു. അതേടാ അതാ നല്ലത് പേടിയോടെ അനീഷും പറഞ്ഞു.ഗൗതം പോലീസിൽ അറിയിച്ചതനുസരിച്ച് പോലീസ് ആ നമ്പരിലേക്ക് തിരിച്ച് വിളിച്ചു. വിളിച്ച നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഒറ്റയാൻ ആരാണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലാക്കാൻ കഴിഞ്ഞില്ല അവർക്ക്.
പേടിയോടെയാണ് ഗൗതമും കൂട്ടുകാരും ഓരോ ദിവസവും തള്ളി നീക്കിയത് .അടുത്തത് ആര്? അതറിയില്ലല്ലോ . ഒരു പ്രാവശ്യം വിളിക്കുന്ന നമ്പർ പിന്നെ ഉപയോഗിക്കാറില്ലായിരുന്നു ഒറ്റയാൻ. അടുത്ത ഊഴം ആരെന്നറിയാൻ കാത്തിരുന്ന ഗൗതമിന്റെ ഫോണിൽ വീണ്ടും വിളിച്ചു ഒറ്റയാൻ .നാളെ രാത്രി