”വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ അഭിയേട്ടന്‍ നാട്ടിലെത്തുന്നത്…” വീണ അത് പറയുമ്പോള്‍ നന്ദിതയുടെ മനസ്സില്‍ ഉത്സവതാളമേളങ്ങള്‍ മുഴങ്ങുകയായിരുന്നു… വീണയില്‍ നിന്ന് ഒഴിഞ്ഞ് മാറി അവള്‍ തന്‍റെ മുറിയിലെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നോക്കി… ഒരു ചെറുകാറ്റ് അവളുടെ നീണ്ട് ഇടതൂര്‍ന്ന അഴിച്ചിട്ടിരുന്ന മുടിയിഴകളെയും ദാവണിയുടെ തലപ്പിനെയും തഴുകി കടന്ന് പോയി… മെല്ലെയവള്‍ നാണത്താല്‍ മുഖം പൊത്തി… ”അഭി ചേട്ടന്‍ പോവ്വാണോ…?” കൊച്ച് നന്ദിത ചോദിക്കുന്നു.. ”അതേ നന്ദൂട്ടി… പോയാലും ഞാന്‍ നന്ദൂട്ടിയെ മറക്കില്ല… ട്ടോ…” കൊച്ച് അഭി പറയുന്നു… ”എനിക്ക് കരച്ചില് […]
ആലീസ് 18
ഇച്ചായന് എന്നോട് ഒരു സ്നേഹവും ഇല്ല പണ്ടൊക്കെയായിരുന്നു എങ്കിൽ ഇച്ചായന് ഞാനെന്നു പറഞ്ഞാൽ ജീവനായിരുന്നു എന്നെ ഒരുനേരം കണ്ടില്ലെങ്കിൽ ഉടൻ ഫോൺ ചെയ്യും ഇപ്പോൾ അങ്ങനെയൊന്നുമല്ല, വല്ലപ്പോഴും വിളിച്ചാലായി ഇപ്പോൾ വിളിച്ചിട്ട് ഒരാഴ്ചയായി ആളിന്റെ ഒരു വിവരവുമില്ല താനും കല്യാണശേഷം ഇച്ചായൻ ആകെ മാറിയിരിക്കുന്നു , ആലീസ് സങ്കടത്തോടെ സ്റ്റീഫനോട് പറഞ്ഞു ആലീസേ ജെയിംസിന് നീയെന്നു പറഞ്ഞാൽ ജീവനാണ് അതിപ്പോളും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം അല്ല അതുതന്നെയാണ് സത്യവും പക്ഷെ എന്തുകൊണ്ടോ അവനെ എനിക്കിപ്പോൾ […]
രക്തരക്ഷസ്സ് 18 36
രക്തരക്ഷസ്സ് 18 Raktharakshassu Part 18 bY അഖിലേഷ് പരമേശ്വർ previous Parts അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു. സകല സിദ്ധിയും നഷ്ട്ടമായ ആ മകനെ നോക്കി അദ്ദേഹം നിന്നു. രുദ്ര ശങ്കരൻ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ ഇല്ലത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിപ്പുര കയറി വരുന്ന അഭിമന്യുവിനെ ശങ്കര നാരായണ തന്ത്രികൾ കാണുന്നത്. അഭിമന്യുവിന്റെ വരവ് മുൻകൂട്ടി കണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 3 8
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 3 bY അഖിലേഷ് പരമേശ്വർ അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ജീപ്പിൽ ചാരി നിന്നു. ആളുകൾ മാറിനിന്നു അടക്കം പറയുന്നു.ചിലർ മൊബൈലിൽ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നു. പതിയെ ഉയർന്ന് വരുന്ന കയർ എന്റെ കണ്ണിലുടക്കി.ഗൗരീ ദാസും ടീമും ജാഗ്രതയോടെ നിലയുറപ്പിച്ചു. ആദ്യം മുകളിലേക്ക് കയറിയത് ഫയർ ഫോഴ്‌സിലെ രണ്ട് പേരാണ്.ആളുകൾ തിക്കിത്തിരക്കി മുൻപോട്ട് വരാൻ ശ്രമിച്ചു. കിട്ടി കിട്ടി ആരൊക്കെയോ വിളിച്ചു പറയുന്നു.ക്യാമറകൾ തുടരെ തുടരെ മിന്നി. ദൃശ്യ മാധ്യമങ്ങൾ പുതിയൊരു […]
മനോയാനങ്ങളുടെ സഞ്ചാരം 12
പ്രൊഫസർ അർമിനിയസ്.. വൂൾഫ്‌സൻ ചാപ്പലിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. കാറ്റ് തുറക്കുകയും അടക്കുകയും ചെയുന്ന ജാലക വാതിലുകൾ അലസമായി കടന്നു വരുന്ന കാറ്റിൽ ഇക്കിളി പെടുന്ന മാറാലകൾ .വലിയ താല്പര്യമൊന്നുമില്ലാതെ തനറെ ജോലിചെയ്യുന്നു എന്ന മട്ടിൽ എരിയുന്ന വൈദ്യുതി വിളക്ക് പൊടിപിടിച്ച മനോഹരമായ കൊത്തു പണികളോടെ പണിതീർത്ത ചില്ലുകൂട്ടിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടക്കുന്ന പുസ്തകങ്ങൾ ഒരു തടി മേശയും കസേരയും അലസമായി കിടക്കുന്ന മുറിയിൽ അങ്ങ് ഇങ്ങായി മുഷിഞ്ഞതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ചിതറി […]
വെറുക്കപ്പെട്ടവൾ 16
Author : സുധീ മുട്ടം “കൊടുത്ത കാശ് മുതലായി മച്ചാനേ.നല്ല അടിപൊളി ഐറ്റം.ഇനിയൊരു പ്രാവശ്യം കൂടി കിട്ടിയാലും നല്ലൊരു മുതലാണ്…” നന്ദൻ വിനയിനോടത് പറഞ്ഞു പിന്തിരിയുമ്പോൾ കണ്ടു നനഞ്ഞൊഴുകിയ മിഴികളുമായി പിന്നിൽ വേദ നിൽക്കുന്നു… “ഇവളിതുവരെ പോയില്ലായിരുന്നോ..ഛെ ആകെ കുളമായി…” നന്ദൻ മനസ്സിലോർത്തു.വിളറി വെളുത്ത മുഖവുമായി വിനയ് നന്ദനെ നോക്കി.വേദയോട് എന്ത് പറയണമെന്നറിയാതെ വിനയ് കുഴങ്ങി.മറുത്തൊരക്ഷരം ശബ്ദിക്കാതെ വേദ മുമ്പോട്ട് നടന്നു നീങ്ങി…. ഇങ്ങനെയൊരു ജീവിതം താനൊരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടബാദ്ധ്യതമൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തപ്പോൾ […]
ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് 29
Author :Pratheesh ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…, അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും.., അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല…., എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ […]
നീർമിഴി പൂക്കൾ 13
ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാം .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .കഴിഞ്ഞ കുറെ നാളുകളായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും..ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 2 11
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 2 bY അഖിലേഷ് പരമേശ്വർ ചുറ്റുപാടും വീക്ഷിച്ച സുരേഷ് കൈ ചൂണ്ടി.സർ ദാ അവിടെ.അയാൾ കാട്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. മുൻപോട്ട് നടന്നാൽ വലിയ കല്ലുകളും പുല്ലും നിറഞ്ഞ അടഞ്ഞ പ്രദേശമാണ്. അവിടെ ഇണക്കുരുവികളെപ്പോലെ രണ്ട് യുവമിഥുനങ്ങൾ പരസ്പരം വാരിപ്പുണർന്ന് ചുണ്ടോട് ചുണ്ട് ചേർത്തിരിക്കുന്നു. എന്റെ ഉള്ളിലെ സദാചാര ബോധം സടകുടഞ്ഞെഴുന്നേറ്റു.ആരാ അത്, ഞാൻ ശബ്ദമുയർത്തി. ഇരുവരും ഞെട്ടി അകന്നു.കാക്കി കണ്ടതും രണ്ടിന്റെയും കണ്ണുകളിൽ ഭയം നിഴലിച്ചു. പെൺകുട്ടി അഴിഞ്ഞുലഞ്ഞ മുടി […]
ജാതകപൊരുത്തം 60
Author : മഹേഷ് തിരൂർ ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..? കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ.. ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല. ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ… […]
ഒരു ഭാവഗാനം പോലെ 11
ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല. ഡോക്ടറുടെ മേശപ്പുറത്തു ഒരു കടുംമഞ്ഞ കവറില്‍ ആ കുട്ടിയുടെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കിടന്നു.കടുത്ത മഞ്ഞ നിറം കണ്ടപ്പോള്‍ ഡോക്ടർക്ക് ഉറക്കം […]
ഒരഡാർ പ്രണയം 21
വണ്ണാത്തിക്കിളി…. FZL ഇവളെന്തിനാ ഈ നേരത്ത് എനിക്ക് വിളിക്കുന്നെ…. നിർത്താതെ ബെല്ലടിച്ചപ്പോ ഇത്തിരി പരിഭവത്തോടെയാണ് അനസ് ഫോണെടുത്തത്… ഹലോ… അനു എന്താ പാറൂട്ടി അനു നിന്റെ പുന്നാര കൂട്ടുകാരനില്ലെ എന്നെ കെട്ടിയോൻ അങ്ങേരോട് ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞേക്ക്…. ആഹാ ഇത് നല്ല കഥ എന്നോടെന്തിനാ പറയുന്നെ നീ വീട്ടിലേക്ക് പോവുന്നതിന് ഞാൻ എന്തിനാ മനുവിനോട് പറയുന്നത് നിനക്ക് നേരിട്ടങ്ങ് വിളിച്ചാൽ പോരെ… ഇല്ല അനു അങ്ങേർക്കിനി ഞാൻ വിളിക്കില്ല ചതിയൻ അയാളുടെ ശബ്ദം പോലും […]
അഹം 15
Author : Nkr Mattannur ചേച്ചീ…. മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി…അപ്പുറത്തെ വീട്ടിലെ സുജാത… എനിക്ക് അവരോട് ദേഷ്യം തോന്നി…തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു .. ആ മുഖത്തേക്ക് നോക്കി പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി.. അമ്മയോട് വിളിച്ചു പറഞ്ഞു..ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്… പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത. വല്ല പത്തോ നൂറോ കൊടുത്താല്‍ മതി…തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും … ഡാ […]
പാൽത്തുള്ളിയിലെ ആത്മഹത്യ – 1 11
പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 1 bY അഖിലേഷ് പരമേശ്വർ പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്. തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി. പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം […]
രക്തരക്ഷസ്സ് 17 37
രക്തരക്ഷസ്സ് 17 Raktharakshassu Part 17 bY അഖിലേഷ് പരമേശ്വർ previous Parts അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു. നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി. ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി. പ്രക്ഷുബ്ധമായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ ആഘോര മന്ത്രങ്ങൾ ഒഴുകി വന്നു. രുദ്രശങ്കരന്റെ കർണ്ണ ഞരമ്പ് പൊട്ടിക്കാൻ വെമ്പൽ കൊണ്ട ശ്രീപാർവ്വതിയുടെ ചെവികളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അഘോര മന്ത്രം ഒഴുകിയിറങ്ങി. അലറിക്കൊണ്ടവൾ രുദ്രനെ […]
രക്തരക്ഷസ്സ് 16 44
രക്തരക്ഷസ്സ് 16 Raktharakshassu Part 16 bY അഖിലേഷ് പരമേശ്വർ previous Parts പടിപ്പുരയോട് ചേർന്നുള്ള കാർ ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി. തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു. ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ അയാൾ മനപ്പൂർവം മറച്ചു. മ്മ്മ്.ഇത് എന്റെ കൊച്ചു മകൻ അഭിമന്യു.മേനോൻ അഭിയെ രാഘവന് പരിചയപ്പെടുത്തി. ഉണ്ണി.ഇത് രാഘവൻ.എന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ. മേനോന്റെ വാക്കുകൾ അഭിയുടെ […]
ശ്രീക്കുട്ടി 63
“പന്ത്രണ്ട്…പതിമൂന്ന്…പതിനാല്…പതിനഞ്ച്..” “മോളെ ശ്രീക്കുട്ടീ ഈ ചായ ഒന്ന് കുടിക്ക് നീ.. എത്രനേരായി നിന്നോട് ഞാൻ പറയുന്നു.. എഴുന്നേറ്റു ഈ ഇരുത്തം ഇരിക്കാൻ തുടങ്ങീട്ട് എത്ര നേരായി.. ഇങ്ങുവാ.. എന്നിട്ട് തലയിൽ എണ്ണയിട്ടു തരാം ഞാൻ” “ശ്ശെ.. ഇതെന്തൊരു കഷ്ട്ടാ ഇത്.. എന്റെ എണ്ണക്കo തെറ്റിച്ചു. മര്യാദക്ക് പൊക്കോ അവിടുന്ന്. അല്ലേൽ ചായ എടുത്ത് മുഖത്തേക്കൊഴിക്കും” ഇന്നലെ രാത്രി പെയ്തൊഴിഞ്ഞ മഴവെള്ളത്തിന്റെ ബാക്കി ഓടിലൂടെ ഇറ്റി വീഴുന്നത് എണ്ണികൊണ്ടിരിക്കുകയായിരുന്നു ശ്രീക്കുട്ടി. സദാനന്ദന്റെയും ശാരദയമ്മയുടെയും ആകെയുള്ള പുന്നാരമോൾ. ഇരുപത്തൊന്നു വയസ്സിൽ […]
പ്രേമലേഖനം 21
ഒരിക്കൽ ഒരു ഭാര്യ ഭർത്താവിന് പ്രേമലേഖനം എഴുതാൻ തീരുമാനിച്ചു. പ്രണയിച്ചിരുന്ന സമയത്ത് ഒരുപാട് കൊടുത്തും വാങ്ങിയതും ആണ്. പിന്നീട് കല്യാണ ശേഷം, കുടുംബം കുട്ടികൾ പ്രാരാബ്ധം എല്ലാം ആയപോൾ അവർ രണ്ടുപേരും ഏറെ മാറി. ഭൂതകാലത്തിലേക്ക് ഉള്ള തിരുഞ്ഞു നോട്ടം എന്ന രീതിയിൽ ആണ് അവൾ അത് തീരുമാനിച്ചത് . അയാൾ ഓഫീസിലേക് പോകാൻ ഉള്ള തയ്യാറെടുപിലാണ് . ഫയലുകൾ തിരഞ്ഞു കൊണ്ട് കഴുത്തിൽ ടൈ കെട്ടി കൊണ്ട് നില്കുകയാണ് അയാൾ. അവൾ ഒരു കടലാസുമായി അയാൾക് […]
ഗീത !!! 35
മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ് എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍… എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ… വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് […]
യാത്രാമൊഴി 12
ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര… അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെ പ്രഭയിൽ മറ്റൊരു നെയ് വിളക്ക് പോലെ രേവതീ നിന്നെ ആദ്യം കണ്ടതും ഇവിടെ വെച്ച് തന്നെ എന്നത് നിയോഗമാണല്ലേ? പറഞ്ഞു […]
ശിവദം 74
അസ്സ്തമയമെന്ന് പറഞ്ഞറിയിക്കും പോലെ ആകാശ മേൽക്കൂരയ്ക്ക് താഴെ വിയർപ് മണം നിറഞ്ഞ നിരത്തുകളില്‍ മഞ്ഞ തെരിവു വെളിച്ചം പടർന്നു… കാളീഘട്ടിനോട് ചേര്‍ന്ന് മതിലിനുമുകളില്‍ പലതരം പ്രായത്തിലുള്ള ശരീരങ്ങള്‍ വില്പനയ്കായ് നിരന്നു..ചുണ്ട് കളില്‍ ചുവപ്പ് ഛായം തേച്ച് ശരീരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടി അങ്ങനെ..! “വസൂ ഈ ചൂടില്‍ ചൂടുചായ കുടിക്കുന്നതും ഒരു സുഖമാണില്ലേ?അതും ഈ മസാല ചായ..” മണ്ണ് കൊണ്ടുള്ള മഡ്ക യിൽ നിന്നും ചുണ്ടുകൾ എടുക്കുമ്പോൾ കണ്ടു നിരത്തിലേക്ക് നോക്കി ഇരിക്കുന്ന വസു.. “നിന്റെ കണ്ണുകളിപ്പോഴും […]
അല്ലിയാമ്പൽ കടവിലെ നീലതാമര 30
ഏഴു വ൪ഷങ്ങൾക്കു ശേഷ൦ നാട്ടിലേക്കുള്ള യാത്രയാണ്.ട്രയിനിൽ ആഗ്രഹിച്ചതുപോലെ ജനാലക്കടുത്തു തന്നെ സീറ്റുകിട്ടി.പണ്ടുമുതലുള്ള ശീലമാണ് കാഴ്ചകളാസ്വദിച്ചങ്ങനെ , എന്നാലെന്റെ ഈ അലോസരപ്പെട്ട മനസുമായെങ്ങനെയാണ് ഭ൦ഗിയാസ്വദിക്കുക!പുറ൦ മോടികൊണ്ട് കരുത്തുറ്റതാണു ഞാനീ സന്ചരിക്കുന്ന ട്രയി൯ ,എന്നെ പോലെ .പക്ഷെ ഉള്ളിലെരിയുന്ന കനലു൦ ചിതറുന്ന തീപ്പൊരിയു൦ ആരു കാണാ൯.തെറ്റൊന്നു൦ ചെയ്യാതെ തന്നെ കുറ്റബോധ൦ കൊണ്ടു വീ൪പ്പുമുട്ടുന്ന നീരപരാധിയായൊരപരാധിയാണ് ഞാ൯. വണ്ണാന്തോടെന്ന ഗ്രാമത്തിലാണ് ഞാ൯ ജനിച്ചതു൦ വള൪ന്നതു൦.നെല്ലുമണക്കുന്ന വഴികൾ നാടോ൪ക്കുമ്പോൾ മനസിൽ നിറയുന്നതിതാണ്.പിന്നെയിന്നു൦ മനസിൽ നിറദീപപ്രഭയിൽ വിളങ്ങുന്ന കാവ്, കുള൦.. ചിന്തകളെ ചിതറിച്ച് […]
വീണ്ടും….. അവൾ അമ്മൂട്ടി… 21
കാലത്തിന്റെ ഒഴുക്കിൽ വീണ ഇല പോലെ ഞാനൊഴുകുന്നുണ്ട് ഇന്നിവിടെ ദുബൈ നഗരത്തിന്റെ തിരക്കിൽ. ഒറ്റപെടൽ ഒരു പുതിയ കാര്യമല്ലന്നു ഞാനിടക്ക് ഓർക്കാറുണ്ട്; അമ്മാവന്റെ ഔദാര്യത്തിന്റെ ബലത്തിൽ പഠിച്ചു ഒരു അക്കൌണ്ടിംഗ് ഡിഗ്രിയും കൈയിൽ വെച്ച് നാട് തെണ്ടിയ നാൾ മുതൽ, ഇവിടെ ദുബൈയിലെ വിസിറ്റ് വിസക്ക് വന്നു, ജോലി തിരഞ്ഞ നാളിലും, ഞാൻ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിരുന്നു. വിദ്യ പ്രസവത്തിനു ഒറ്റപ്പാലത്ത് പോയതിൽ പിന്നെ, ഭക്ഷണം ആകെ താളം തെറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ? ഇന്നിപ്പോൾ ഗ്രാൻഡ് […]
ആത്മസഖി 41
(Theme got from a real incident ) എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്.. ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ വെറുതെയൊന്ന് ഓടി പോവാറുണ്ട്..നിറം മങ്ങാതെ കിടക്കുന്ന ഓർമ്മകളൊരു ചാറ്റൽ മഴയായ് നെഞ്ചിലേക്ക് പതിയെ പെയ്തിറങ്ങാറുണ്ട്…. ഏട്ടന്റെ വിവാഹ ദിവസമായിരുന്നു അന്ന്.. ഏടത്തിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ കല്ല്യാണ ചെക്കന്റെ അനിയൻ എന്ന ഗമയോടെയായിരുന്നു എന്റെയിരിപ്പ്. മനോഹരമായലങ്കരിച്ച കതിർമണ്ഡപത്തിനരികെ നിൽക്കുമ്പോഴാണ് അവിടെയുള്ള കുട്ടിക്കൂട്ടങ്ങൾക്കിടയിൽ വെച്ച് […]