തെറ്റുകാരി 22

Views : 12264

‘എനിക്കറിയില്ല കുട്ടീ, എന്റെ കുഞ്ഞുനാള് മുതൽ ഞാൻ കാണാൻ തുടങ്ങിയതാ നിന്നെ. അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെയും എനിക്ക് നിന്നോട് പറയാൻ പറ്റാത്തവിധം സ്നേഹം തോന്നുകയാണ്. കുഞ്ഞുനാളിലെ നിന്റെ ആ ചിരിയും കുസൃതികളും ഞാൻ മാറിനിന്നു നോക്കുമായിരുന്നു, ഞങ്ങൾ സമൂഹത്തിന്റെ കണ്ണിൽ നിങ്ങളെക്കാൾ താഴ്ന്നവർ ആയതുകൊണ്ടുതന്നെ അടുത്തുവന്നു നിന്ന് കൂടെകളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ലല്ലോ? നിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എനിക്ക് നിന്നോടുള്ള സ്നേഹം കൂടിക്കൂടി വന്നു. എത്രയോ ദിവസങ്ങളിൽ നീ സ്‌കൂളിൽ പോകുമ്പോൾ ഞാൻ വഴിയിൽ നിന്നോട് എന്റെ പ്രണയം പറയാൻ വേണ്ടി കാത്തുനിന്നിട്ടുണ്ടെന്നറിയാമോ? പക്ഷെ എനിക്ക് അതിനു സാധിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ ഈ കോളേജിൽ ഞാൻ കുറച്ചുകൂടി സ്വതന്ത്രനായി തോന്നി, നീ ഇവിടെ വന്ന ആദ്യദിവസം ഞാൻ അനുഭവിച്ച സന്തോഷം അത് വളരെ വളരെ വലുതാണ്.’ അതും പറഞ്ഞുകൊണ്ട് വേണു ആദ്യമായി പാർവതിയുടെ കയ്യിൽ ഒരു മുത്തം കൊടുത്തു.

അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും നാണം ഞെട്ടലിനു വഴി മാറി. അവൾ ചിരിച്ചുകൊണ്ട് അവിടെനിന്നും ഓടിപ്പോയി.

പിന്നീടൊരിക്കൽ അവൾ ചോദിച്ചു “എനിക്കെന്തെങ്കിലും പറ്റിയാൽ വേണുവേട്ടൻ എന്ത് ചെയ്യും? മരിക്കുമോ?’ വേണു ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു. ‘ഇല്ല, ഞാൻ മരിക്കില്ല, കാരണം നീ ഇല്ലാതായാലും നിന്റെ ഓർമ്മകളും നീ എനിക്ക് തന്ന സ്നേഹവും എന്റെ മനസ്സിൽ എപ്പോഴും കാണും, ആ മനസ്സ് ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല, പ്രണയിക്കാൻ ശരീരം ഇല്ലാതായാൽ പ്രണയം അവസാനിക്കുന്നുവെങ്കിൽ ആ പ്രണയം ശരീരത്തോട് മാത്രമായിരിക്കും, കുട്ടീ, എനിക്ക് നിന്നോട്, നിന്റെ ശബ്ദത്തോട്, നിന്റെ ആത്മാവിനോട്, ….എനിക്കറിയില്ല, ഞാൻ എന്തുമാത്രം നിന്നെ പ്രണയിക്കുന്നു എന്ന് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന്’.

അവരുടെ സ്നേഹം പതുക്കെ പതുക്കെ കോളേജിൽ പാട്ടാകാൻ തുടങ്ങി. അതോടെ അവളുടെ പഠിപ്പ് അവസാനിച്ചു. പാർവതിയുടെ അച്ഛൻ വേണുവിനെയും, വേണുവിന്റെ അച്ഛൻ പരമുവിനെയും ഭീഷണിപ്പെടുത്തി. പരമുവിന്റെ ഒരേയൊരു മകനായിരുന്നു വേണു. കുഞ്ഞിലേ അമ്മ മരിച്ചതാണ് വേണുവിന്റെ. പാർവതിയുടെ അച്ഛൻ വന്നിട്ട് പോയതിനു ശേഷം പരമു മകനെ വിളിച്ചു സംസാരിച്ചു “മോനെ, നിനക്ക് ആ കുട്ടിയെ വളരെ ഇഷ്ടമാണെന്നു എനിക്കറിയാം, പക്ഷെ, അവരൊക്കെ സമ്പത്തുകൊണ്ടും ജാതീയത കൊണ്ടും വലിയ ആൾക്കാരല്ലേ,”

Recent Stories

The Author

kadhakal.com

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com