തെറ്റുകാരി 22

Views : 12264

അവസാനം ഞാൻ അവന്റെ കാലിൽ പിടിച്ചു കരഞ്ഞു ഒന്ന് പോയിതരാൻ. അവസാനം എന്റെ കണ്ണുനീരിനു മുന്നിൽ അവൻ അലിഞ്ഞു. അവൻ അമേരിക്കയിൽ ഒരു ജോലി കിട്ടിപ്പോയി. ഇപ്പോഴും കത്തുകൾ അയക്കുന്നു, അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കിയെന്നും, അവർക്കും സമ്മതമാണെന്നും ഒക്കെപ്പറഞ്ഞ്. പോകാൻ നേരവും പറഞ്ഞിട്ടാണ് പോയത്, തിരിച്ചുവരും കാത്തിരിക്കണം എന്ന്. പക്ഷെ, ഞാൻ മരിക്കാതിരിക്കുന്നത് തന്നെ വേണുവേട്ടന് കൊടുത്ത വാക്ക് എനിക്ക് മറികടക്കാൻ പറ്റില്ല അത് കൊണ്ട് അതുകൊണ്ടുമാത്രം.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് അവരോട് സഹതാപം കൂടിയതെയുള്ളൂ. ഞാൻ അവിടെനിന്നും യാത്ര പറഞ്ഞ് നേരെ വീട്ടിലെത്തി.

നാട്ടുകാർ പാർവതിയെക്കുറിച്ച് തെറ്റുകാരി എന്ന് പറയുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായി. എല്ലാത്തിനും ഈ സമൂഹവും ആൾക്കാരും ഒരു കാണാൻ കഴിയാത്ത ചങ്ങല തീർത്തിട്ടുണ്ട്. ഓരോ നിയമവും വച്ചിട്ടുണ്ട്. അത് ആരെങ്കിലും മറികടന്നാൽ ഉടൻ വരും പേര്..ധിക്കാരി, തന്റേടി. ഒരു പയ്യൻ ഇങ്ങോട്ടു വന്നു പ്രണയം പറഞ്ഞു പിന്നാലെ നടന്നിട്ടും അത് ഉൾക്കൊള്ളാതെ അവനെ പിന്തിരിപ്പിക്കാൻ നോക്കിയതാണ് അവൾ ചെയ്ത കുറ്റം. താൻ ജീവനെപ്പോലെ കരുതിയിരുന്നവൻ കണ്മുന്നിൽ നിന്നും ഇല്ലാതായിട്ടും അവന്റെ വാക്കിന് വില കൊടുത്ത് ജീവിക്കുന്നതും കുറ്റമല്ലേ? കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ തന്നെ ചവറ്റുകുട്ട പോലെ ഉപേക്ഷിച്ചവരുടെ പിന്നാലെ കരഞ്ഞുകൊണ്ട് പോകാതിരുന്നതും തെറ്റല്ലെ? ഒറ്റയ്ക്ക് ഒരു സ്ത്രീ താമസിക്കുമ്പോഴും അവളെ എങ്ങനെയെങ്കിലും ദുഷ്‌പേരുകാരിയാക്കി സ്വയം മാന്യയാണെന്നു ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിക്കുന്ന വ്യക്തിത്വങ്ങളോട് തന്റെ ഭാഗത്തെ സത്യം പറഞ്ഞു മനസ്സിലാക്കാൻ അവൾ മെനക്കെടാത്തതും തെറ്റല്ലേ? അതെ അവൾ തെറ്റുകാരിയാണ്. പക്ഷെ ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുകയും ചെയ്യുന്നു, കിഷോർ വരാനും വേണുവിന്റെ (കുട്ടിയെ) പാർവതിയെ കൊണ്ടുപോവാനും.

Recent Stories

The Author

kadhakal.com

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com