അനാർക്കലി -2 18

Views : 7284

അമ്പലത്തിൽ പോയി… ഭവാനിയമ്മ പറഞ്ഞു.
“ഓ…അപ്പോ സംസാരിക്കും അല്ലേ????”
ഊം… ഭവാനിയമ്മ തലകുലുക്കി.
പിന്നെന്താ എന്നെ രാവിലെ വിളിച്ചെണീപ്പിക്കാഞ്ഞേന്ന്….. ശ്രുതി ഉറക്കെ ചോദിച്ചു….
ഓ…. ഇനി അങ്ങോട്ട് വന്നു വിളിക്കണ്ടാന്ന്
പറഞ്ഞു….ഭവാനിയമ്മ മുറുക്കാൻ ചവച്ചു കൊണ്ട് പറഞ്ഞു.
ആര് പറഞ്ഞു??? ശ്രുതി അന്തംവിട്ടു.
“ശരത് മോൻ…… ഭവാനിയമ്മ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് ശരി…. ഏട്ടനാണീ തള്ളയെ ഇങ്ങനെ വഷളാക്കുന്നേ… ശ്രുതി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് സിറ്റൗട്ടിലേക്ക് നടന്നു.
അവിടെ കിടന്ന ചൂരൽ കസേരയിൽ കയറി ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞിട്ടും ഭവാനിയമ്മയെ കാണാഞ്ഞിട്ട് ശ്രുതി അകത്തേക്ക് നോക്കി.
“ഇനിയെനിക്ക് കോഫി തരണ്ടാന്നും ശരത് മോന്റെ ഓർഡർ ഉണ്ടോ….?
അവൾ വിളിച്ചു ചോദിച്ചു..
ഇല്ല… ഭവാനിയമ്മ ചിരിയോടെ കോഫി കപ്പ് അവൾക്ക് നീട്ടി.
ശ്രുതി കപ്പ് വാങ്ങി ചുണ്ടോടു ചേർത്തു.
“അല്ലാ ഞാൻ വിളിക്കാഞ്ഞിട്ടും ശ്രുതി മോളെങ്ങനെ എണീറ്റ് വന്നു??? ഭവാനിയമ്മ ചോദിച്ചു.
“ഓ… അത് പിന്നെ അങ്ങോട്ട് കാണാഞ്ഞപ്പോ ഞാൻ കരുതി ഇവിടെങ്ങാ-
നും ബോധം പോയി കിടക്കുവാരിക്കൂന്ന്….
കുറേ ടാബ്‌ലെറ്റ്സ് വാരി കഴിക്കുന്നതല്ലേ
എന്നും….”

Recent Stories

The Author

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com