ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

“ഇല്ല രണ്ടരമണിക്കൂർ കഴിയും അവിടെയെത്തുവാൻ ഇപ്പോൾ ചായകുടിക്കുവാൻ വേണ്ടി നിർത്തിയിരിക്കുകയാണ്.അവിടെ ഇറങ്ങിയാലുടനെ ഞാൻ വിളിക്കാം കേട്ടോ…..
അതിനിടയിൽ എന്നെ വിളിച്ചാൽ ചിലപ്പോൾ കിട്ടില്ല ഇനിയങ്ങോട്ട് വനമേഖലയാണ് റെയ്ഞ്ച് ഉണ്ടാവില്ല അതുകൊണ്ട് വിഷമിക്കേണ്ട കേട്ടോ….
നീയും കുട്ടികളും ധൈര്യമായി ഉറങ്ങിക്കോളൂ….
ഇറങ്ങിയ ഉടൻതന്നെ ഞാൻ വിളിച്ചിരിക്കും…..”

മനപ്പൂർവമാണ് അങ്ങനെ നുണപറഞ്ഞു സമാധാനിപ്പിച്ചത്.
അല്ലെങ്കിൽ ഇനിയങ്ങോട്ട് തുടരെത്തുടരെ വിളിച്ചുകൊണ്ടിരിക്കും…..!

“നിങ്ങൾ അവിടെയിറങ്ങി വിളിച്ചാലേ……
എനിക്കു സമാധാനമാകൂ……”

എന്നു നനഞ്ഞ ശബ്ദത്തിൽ പറഞ്ഞശേഷമാണ്‌ അവൾ സംസാരം അവസാനിപ്പിച്ചത്.

ഫോൺ പോക്കറ്റിൽ തിരുകിയശേഷം റോഡരികിലുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിലേക്ക് പതിയെ നടന്നു.

നാലാളുകൾ കൈകൾ കോർത്തുപിടിച്ചാലും തികയാത്തത്രയും വണ്ണമുള്ള നൂറ്റാണ്ടുകളോളം പഴക്കവും എത്രയോ തലമുറകളുടെ കുതിപ്പിനും കിതപ്പിനും സാക്ഷിയായ ആ മരമുത്തച്ഛന്റെ മണ്ണിനുമുകളിൽ ഉയർന്നു നിൽക്കുന്ന വേരിനു്തന്നെ എന്റെ നാട്ടിൽ കാണുന്ന വലിയ മാവിന്റെ വണ്ണമുണ്ടായിരുന്നു…..!

അതിന്റെ വേരിൽ ചാരിയിരുന്നുകൊണ്ട് വനത്തിനുള്ളിലേക്ക് കണ്ണോടിച്ചപ്പോൾ വല്ലാത്ത ഭീതിതോന്നി…..!
മനസ്സിനുള്ളിൽ അകാരണമായ ഒരു ഭയം കൂടുകെട്ടുന്നതുപോലെ….!

മുകളിൽ നിബിഡമായ പച്ചപ്പിന്റെ കുടവിരിച്ചുകൊണ്ടു താഴെ വിശാലമായ മൈതാനംപോലെ വനം…..!
തടിയൻ മരങ്ങളുടെ അടിയിൽ കുറ്റിക്കാടുകൾ വളരെ വിരളമാണ്….!
പകരം ഭൂമിയെ പുതപ്പിച്ചിരിക്കുന്നത് പച്ചപ്പുല്ലിന്റെ കമ്പളം കൊണ്ടു മാത്രം….!

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.