ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

പേപ്പറുമൊക്കെ വിരിച്ചുകൊണ്ടു റോഡിൽതന്നെ ഇരിപ്പിടം പിടിച്ചു…!

അടുത്തെങ്ങാനും കല്ല്യാണം കഴിഞ്ഞവരാണെന്നു തോന്നുന്നു രണ്ടു യുവമിഥുനങ്ങൾ റോഡരികിലുള്ള വനാതിർത്തിയിലെ ഒരു വലിയ മരത്തിനുമുകളിൽ നിന്നും പടർന്നിറങ്ങിയ വള്ളികളിൽ പിടിച്ചുതൂങ്ങിക്കൊണ്ടു ആൽബത്തിൽ അഭിനയിക്കുന്നുമുണ്ടായിരുന്നു…..!

അതൊക്കെ കണ്ടപ്പോഴാണ് ഭാര്യയുടെയും മക്കളുടെയും മുഖം മനസിലേക്കോടിയെത്തിയതും ഇതുവരെ വീട്ടിലേക്കു വിളിച്ചില്ലെന്നും ഓർത്തത്…!

വേഗം പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കിയപ്പോൾ ഭാര്യയുടെ വകയായി ഇരുപതോളം മിസ്സ്ഡ് കാളുകൾ അത്രതന്നെ മോളുടെ വകയുമുണ്ട്…..!

കുന്നും മലകളും താണ്ടിയുള്ള യാത്രയ്ക്കിടയിൽ സുഖമായുറങ്ങുന്നതിനുവേണ്ടി മൊബൈൽ ഫോൺ സൈലന്റ് മോദിലീടുവാൻ തോന്നിയ നിമിഷത്തെ ഒരിക്കൽ കൂടെ മനസാ ശപിച്ചുകൊണ്ടാണ് ഭാര്യയുടെ മൊബൈൽനമ്പറിൽ വിരൽ തേച്ചത്.

ഇനി ഏതൊക്ക ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമോ ആവോ…..!
അല്ലെങ്കിൽ തന്നെ ഒറ്റയ്ക്കുള്ള ഈ യാത്രയിൽ അവൾക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല.
പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു..

അവൾക്കെപ്പോഴും പേടിയാണ്….
എനിക്കെന്തെങ്കിലും സംഭവിച്ചുപോകുമോയെന്ന പേടി……!

എന്നെയാരെങ്കിലും അപായപ്പെടുത്തിക്കളയുമോയെന്ന പേടി…..!

ഒറ്റയ്ക്കായതുകൊണ്ടു പതിവിൽ കൂടുതൽ മദ്യപിച്ചു കളയുമോയെന്ന പേടി…..!

അതുകൊണ്ട് എവിടെപ്പോയാലും വീട്ടിൽനിന്നുമിറങ്ങി അരമണിക്കൂനുള്ളിൽ വേവലാതിയോടെയുള്ള ഫോൺ വിളികൾ തേടിയെത്തും……!

“എന്തായി……”

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.