അഗ്രഹാരത്തിലെ സീത 14

അച്ചായൻ സീതേച്ചിയെ സിന്ദൂരം അണിയിച്ചപ്പോൾ താനും അമ്പരന്നു. ഇഷ്ടം കൊണ്ടു തന്നെയാണെന്നും പൊന്നുപോലെ നോക്കികൊള്ളാമെന്നും അച്ചായൻ പറഞ്ഞപ്പോൾ ഹൃദയം നിറഞ്ഞു തൂവി.
ഭാഗ്യവതിയാണ് സീതേച്ചി. കിലുക്കാംപെട്ടി ആയി നടന്ന തന്റെ സീതേച്ചി വിധവയായി ഒതുങ്ങിപ്പോവേണ്ടി വരില്ലല്ലോ. അനിരുദ്ധന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഈ സമയം ഡ്രൈവിങ്ങിൽ ആയിരുന്നു ജോയ്
അവൻ ഇടക്കിടെ സീതയെ നോക്കുന്നുണ്ടായിരുന്നു. ശ്വാസം പിടിച്ചിരിക്കുകയാണ് സീത

ശ്വാസം വിടെടോ…. ജോയ് പറഞ്ഞു. സീത കത്തുന്ന ഭാവത്തിൽ ജോയിയേ നോക്കി

“എന്റമ്മോ… “ജോയ് ചിരിച്ചു

“എന്നാ അടിയായിരുന്നെടെ… പൊള്ളിപ്പോയി”

ജോയ് കവിൾ തിരുമ്മി.. സീത മിണ്ടിയില്ല.
വണ്ടി കയറ്റവും ഇറക്കവും കയറിക്കൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ നല്ല മഴയും പെയ്‌തു. ഇടക്ക് വണ്ടി നിർത്തി ജോയ് കട്ടൻ കാപ്പി കുടിക്കാൻ ക്ഷണിച്ചെങ്കിലും സീത ഒരു കൽപ്രതിമ പോലെ ഇരുന്നതേ ഉള്ളൂ.

ജോയിയുടെ ഫോർച്ചുണർ ഒരു മതിൽക്കെട്ടിനുള്ളിലെ വലിയ വീടിന്റെ പോർച്ചിൽ ചെന്നു നിന്നു. നേരം പുലരുന്നെ ഉള്ളായിരുന്നു ”

” മറിയാമ്മോ…. ”
അവൻ നീട്ടി വിളിച്ചോണ്ട് വാതിലിൽ മുട്ടി കാളിങ് ബെൽ നിർത്താതെ അടിച്ചു

“ഹോ വരുന്നെടാ… ചെക്കാ.. അകത്തു നിന്ന് ശബ്ദം ഉയർന്നു. ആ കറവക്കാരൻ പൈലി ഇന്നും വന്നില്ല… എന്റെ കയ്യും മേല.. എന്നാ ചെയ്യുവോ ”

എന്നും പറഞ്ഞു മറിയാമ്മ വാതിൽ തുറന്നു. തുറന്നതും ജോയ് മറിയാമ്മയുടെ കണ്ണ് പൊത്തി.

“അമ്മച്ചി ഞാൻ അമ്മച്ചിക്ക് ഒരു കൂട്ടം കൊണ്ടുവന്നിട്ടുണ്ട് ”