ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

ഇടയ്ക്കിടെ വിളിക്കണം….
വിളിക്കുമ്പോൾ ഫോണെടുക്കണം…
മറ്റന്നാൾ തന്നെ തിരിച്ചെത്തണം…
അങ്ങനെയങ്ങനെ…..

മക്കളുടെ പ്രധാന ആവശ്യം വിവിധ നിറങ്ങളിലുള്ള റോസാച്ചെടികൾ വാങ്ങണമെന്നതായിരുന്നു.

ഒരുതവണ ബെല്ലടിച്ചു തീരുന്നതിനു മുൻപേ അങ്ങേത്തലയ്ക്കൽ നിന്നും വേവലാതിയോടെയുള്ള ചോദ്യം കേട്ടു.

“ങ്ങള് ഏട്യാ……ഞങ്ങൾ എത്രനേരമായി വിളിക്കുന്നു…..”

“സോറി ….മോളെ….. ഞാൻ കേട്ടില്ല…..ഫോൺ സൈലന്റ്യിരുന്നു…..”

ആദ്യം തന്നെ ക്ഷമാപണം നടത്തി

“എന്തിനാ സൈലന്റ്ക്കിയത്….. ഞാൻ പറഞ്ഞില്ലേ അങ്ങനെ ചെയ്യരുത് ഞങ്ങൾക്ക് വേവലാതിയാകുമെന്നു…..”

അവളുടെ ശബ്ദത്തിൽ സങ്കടമുണ്ടായിരുന്നു.

“അതുപിന്നെ തനിയെ അങ്ങനെയായതാണെന്നു തോന്നുന്നു…..”

കുന്നും മലകളും താണ്ടിയുള്ള ബസ് യാത്രയ്ക്കിടയിൽ സീറ്റിൽ ചാരിയുറങ്ങുന്നതിനു വല്ലാത്തൊരു സുഖമാണ്.അങ്ങനെയുള്ള ഉറക്കത്തിനു ഭംഗം വരാതിരിക്കാനാണ് ഫോൺ സൈലന്റ് ആക്കിയതെന്ന് അവളോട്‌ പറഞ്ഞില്ലെങ്കിലും അവൾക്ക് അറിയുമായിരിക്കും.

“വീട്ടിലുണ്ടാകുമ്പോൾ നിങ്ങളുടെ ഫോണിന് ഒരു തകരാറും ഉണ്ടാകില്ല…..!
വീട്ടിൽ നിന്നും ഇറങ്ങിയാലപ്പോൾ തുടങ്ങും ഫോണിനു തകരാർ…..”

അൽപ്പം ഈർഷ്യയോടെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ ചിരിവന്നുപോയി.

“അതിനെന്താ ഞാൻ അവിടെനിന്നും പുറപ്പെട്ടിട്ടിപ്പോൾ അഞ്ചുമണിക്കൂർ പോലുമായില്ലല്ലോ……”

ഞാൻ സംഭവം ലഘൂകരിക്കാൻ ശ്രമിച്ചു.

“അങ്ങനെ കേട്ടിട്ടുണ്ടോ….
ഇവിടെനിന്നും ഇറങ്ങുമ്പോൾ അങ്ങനെയല്ലല്ലോ പറഞ്ഞത്……
അതൊക്കെ പോട്ടെ ഇപ്പോൾ എവിടെയെത്തി അവിടെയെത്തിയോ…..”

വീണ്ടും ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യം ഒഴുകിയെത്തി.

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.