രക്തരക്ഷസ്സ് 19 42

Views : 9391

സമയം കടന്ന് പോയി.രാത്രിയുടെ മൂന്നാം യാമത്തെ അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

കിളുന്ത് പെണ്ണാണ് എപ്പോഴും രതിക്ക് നല്ലത്.വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന ശ്രീപാർവ്വതിയെ നോക്കി രാഘവൻ ചിരിച്ചു.

സമയം പോകുന്നു.ഇവളെ എന്താ ചെയ്യുക.നേരം പുലർന്നാൽ അപകടമാണ്.

മ്മ്മ്.ന്തായാലും ജീവനോടെ വിട്ടാൽ നമുക്ക് ദോഷം ചെയ്യും.കൊല്ലണം.

ബാക്കി എന്ത് വേണമെന്ന് ഞാൻ പറയാം.മേനോന്റെ കണ്ണുകൾ തിളങ്ങി.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.

അർദ്ധബോധത്തിലും മേനോന്റെ വാക്കുകൾ കേട്ട ശ്രീപാർവ്വതി കരഞ്ഞു കൊണ്ട് പറഞ്ഞു.

നാവടക്കെടീ.രാഘവൻ അവളുടെ മുഖത്ത് ആഞ്ഞു തൊഴിച്ചു.അവൾ വേദനകൊണ്ട് പുളഞ്ഞു.

അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി ബലിക്കല്ലിൽ ആഞ്ഞടിച്ചു.

അമ്മേ.അവൾ അലറിക്കരഞ്ഞു.തല പൊട്ടി ചോര കുതിച്ചൊഴുകി.പെട്ടെന്ന് പ്രകൃതിയുടെ ഭാവം മാറി.

മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു.ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ വള്ളക്കടത്ത് ഗ്രാമത്തിൽ പെയ്തിറങ്ങി.

രാഘവൻ ബലി മൃഗത്തെ പോലെ ശ്രീപാർവ്വതിയുടെ തല ബലിക്കല്ലിൽ അടിച്ചു കൊണ്ടിരുന്നു.അവളുടെ മുഖത്തിന്റെ പാതി ചതഞ്ഞരഞ്ഞു.

മഴവെള്ളത്തോടൊപ്പം അവളുടെ ചുടു നിണവും ബലിക്കല്ലിന് മുകളിലൂടെ ഒഴുകിപ്പടർന്നു.

മരിക്കും മുൻപ് ഒന്ന് കൂടി കേട്ടോ.നിന്റെ തന്തയില്ലേ ആ വാര്യർ കഴു…… അയാളെ കൊന്നതും ഈ രാഘവനാ.

ഇതാ ഈ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചാ കൊന്നത്.അയാൾ ചോര പുരണ്ട തന്റെ കൈകൾ അവളുടെ നേരെ നീട്ടി.

മരണത്തിന്റെ പടികടക്കും മുൻപ് ആ വാക്കുകൾ അവളുടെ ചെവിയിൽ ആഴ്ന്നിറങ്ങി.പതിയെ ആ സുന്ദര നയനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു.

അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.മുഖത്തേക്ക് രക്തം ഇരച്ചു കയറി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com