ആലീസ് 18

Views : 8262

പിന്നെ ഇവിടെ വച്ച് ഞാൻ പറഞ്ഞ ജോക്ക് എന്നത്
ഇവൻ എന്നെയും വിളിച്ചിരുന്നു എന്നുള്ളത് നേരാണ് അതാണ്‌ ഞാൻ അങ്ങനെ പറഞ്ഞതും

അപ്പോളേക്കും വയർലെസ്സ് ചിലച്ചു തുടങ്ങിയിരുന്നു
ശരി ഞങ്ങൾ മടങ്ങുന്നു
ശരണും ബാക്കി പോലീസുകാരും അടുത്ത മിഷനും തേടി യാത്രയായി

സ്റ്റീഫൻ എന്നോട് ക്ഷമിക്കണം ആലീസ് പറഞ്ഞു
സാരമില്ല ചേച്ചി
ഇത് ഡികെ ഒരുക്കിയ കെണി ആയിരുന്നില്ലേ!!

അതായത്
ചേച്ചി ഒരു പിഴച്ച സ്ത്രീ ആണെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചു
കൃത്യം നടത്തുക

പിന്നീട് ചേട്ടനെയും വധിക്കുക അതാണ്‌ തന്ത്രം

പിന്നീട്
കുറ്റം എന്റെമേൽ അടിച്ചേൽപ്പിക്കുക എനിക്കെതിരെ തെളിവുകൾ ഉണ്ടാക്കിക്കൊണ്ട്

ചേച്ചിക്ക് മുൻപ് വന്ന ഫോൺകാൾ എന്റെ ശബ്ദത്തിൽ ആയിരുന്നു

തിരിച്ചു മറുപടി പറയണ്ട എന്ന് പറഞ്ഞത്
ഓർമയില്ലേ
എന്റെ ശബ്ദം ഒരു പ്രേത്യേകതരത്തിൽ റെക്കോർഡ് ചെയ്തു ചേച്ചിയെ കേൾപ്പിച്ചു
അതാണ്‌ തന്ത്രത്തിൽ പ്രധാനം

ഇത് എന്റെ അനുജനാണ് ഇവൻ പത്തുതലയുള്ള രാവണൻ ആണ്

ഇവനാണ് ശരിക്കുള്ള ഹീറോ

ഇവനെയാണോ നീ സംശയിച്ചത്
ഹഹഹഹ കൊള്ളാമല്ലോടി മണ്ടിക്കൊച്ചേ ജെയിംസ് ആലീസിനെ കളിയാക്കി

ഒന്ന് പോ ഇച്ചായ അവിടുന്ന് ആലീസ് ജെയിംസിനെ കെട്ടിപ്പിടിച്ചു ഇഷ്ട്ടം വല്ലാണ്ട് കൂടിപ്പോയോടി പെണ്ണെ
എടി ദാണ്ടെ സ്റ്റീഫൻ നോക്കുന്നു എന്നെ വിടടി നാണക്കേട് ഉണ്ടാക്കല്ലേ പ്ലീസ്
ജെയിംസ് പറഞ്ഞു

അതെ സ്നേഹപ്രകടനങ്ങൾ ഒക്കെ വീട്ടിൽ ചെന്നിട്ട് വാ നമുക്ക് പോകാം സ്റ്റീഫൻ പറഞ്ഞു

മൂന്നുപേരുംകൂടി സന്തോഷത്തോടെ കാറു കിടന്നിടത്തേക്കു യാത്രയായി

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com