ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

മങ്ങിയ കാഴ്ചകളുമായി ഞാൻ പതിയെ എഴുന്നേറ്റു മഞ്ഞുമഴയ്ക്കിടയിലൂടെ മുന്നോട്ടേക്ക് ചുവടുകൾ വച്ചു…….!
വനത്തിനുള്ളിലേക്ക് ……!

അതിനുള്ളിൽഎന്തൊക്കെയായിരുന്നു കാഴ്‍ചകൾ…..!
സീൽക്കാര ശബ്ദത്തോടെ ഇണചേരുന്ന വിഷ സർപ്പങ്ങൾ…..!
വീട്ടിലെ തൊഴുത്തിനോളം വലുപ്പമുള്ള വാല്മീകങ്ങൾ…..!
അതിനിടയിലെ മാളത്തിൽ നിന്നും തലപുറത്തേക്കിട്ടുകൊണ്ടു മഞ്ഞുകൊളളുന്ന വിഷപാമ്പുകൾ….!
പുൽമേടകളിൽ പിച്ചവച്ചു പഠിക്കുന്ന മാൻ്പേടകൾ…!
മഴവിൽ വർണ്ണങ്ങളുള്ള പീലിവിരിച്ചാടുന്ന മയിലുകൾ….!
എന്നെപ്പോലെ ആവശ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ ഓടുന്ന കുറുക്കന്മാർ……!
മലയണ്ണാനുകളുടെയും മലമുഴക്കി വേഴാമ്പലുകളുടെയും കൂട്ടത്തെ കണ്ടപ്പോൾ അവയുടെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ടേയെന്നുപോലും സംശയിച്ചുപോയി….!

പട്ടാളക്കാർ മാർച്ചുചെയ്യുന്നതുപോലെ വരിവരിയായി നിരനിരയായി വരുന്ന കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടപ്പോൾ ശ്വാസമടക്കിപിടിച്ചുകൊണ്ടു ഒരു മരത്തിന്റെ പിറകിൽ പതുങ്ങിയിരുന്നതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതുതന്നെ….!

കാട്ടുകിഴങ്ങുകൾ മാന്തുന്ന മുള്ളൻ പന്നികളെയും ചതുപ്പുകൾ ചികയുന്ന കാട്ടുപന്നികളെയുമൊക്കെ കണ്ടപ്പോൾ വല്ലാത്ത അറപ്പുതോന്നുന്നുണ്ടായിരുന്നു.

കാട്ടാടുകളും പേടമാനുകളും കലമാനുകളും മുയലുകളുമൊക്കെ ചിരപരിചിതരായ വഴിയാത്രക്കാരെപ്പോലെ എന്നെയും കടന്നുപോയപ്പോൾ അത്ഭുതം തോന്നി.

പക്ഷെ…..
കല്ല്യാണസൗഗന്ധീകം തേടിപ്പോയ ഭീമനെപ്പോലെ ഞാൻ അപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നത് എന്നെ കൊതിപ്പിക്കുകയും മോഹിക്കുകയും വശീകരിക്കുകയും ചെയ്തിരിക്കുന്ന ഗന്ധത്തെയായിരുന്നു…..!

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.