ദേവു 31

Views : 4849

അമ്മാവന്റെ ആ വലിയ ശബ്ദം കേട്ട് തറവാട് നിശബ്ദമായി.

ഞാൻ കുളിക്കാതെ ഓടി അകത്ത് കയറി അച്ഛനെ വിളിച്ചു. അച്ഛൻ സൂറത്തിൽ ഒരു വലിയ കമ്പനിയിൽ ജോലി ആയിരുന്നു അന്ന്.

അച്ഛൻ അമ്മയോട് പറഞ്ഞു അന്ന് 50 രൂപ തന്നു. സ്കൂളിൽ എത്തി ശ്രീലക്ഷ്മി ടീച്ചർ ക്ലാസെടുത്ത് ഏകദേശം ഒരു 15 മിനിറ്റ് സമയം കഴിഞ്ഞപ്പോൾ കൈകളിൽ ഒരു ചോറ്റ് പാത്രവും അഴുക്കുപുരണ്ട പാവാടയും ഒരു പഴയ തുണികൊണ്ട് രണ്ട് വശങ്ങളിലും മുടി കെട്ടി ചെരിപ്പിടാത്ത കാലിൽ അപ്പടി അഴുക്കുമായി ഒരു പെൺകുട്ടി വന്നു.

“എന്താ ദേവു 10 മണിക്ക് സ്കൂളിൽ എത്തണ്ടേ എന്നും വൈകിയിട്ടാണല്ലോ വരണത്. പഠിക്കാൻ താൽപര്യമില്ലേൽ നാളെ മുതൽ വരണോന്നില്ല. “ടീച്ചർ ശകാരിച്ചു.

“അമ്മയ്ക്ക് വയ്യ അച്ഛൻ കിഴക്ക് ജോലിക്ക് പോയി. ഞാനും എന്റെ താഴെ രണ്ടാളും ഉണ്ട് വീട്ടുജോലി ചെയ്ത് വൈകി. അമ്മയ്ക്ക് കഞ്ഞി കൊടുത്ത് അനിയത്തിമാരെ മാമന്റെ വീട്ടിലാക്കി വരുവ ടീച്ചറെ.” അവൾ തേങ്ങലോടെ പറഞ്ഞു.

” ശരി കയറി ഇരിക്കു എവിടാ നിന്റെ വീട് “ടീച്ചർ ചോദിച്ചു.

” മുതിരൂർ കുന്നിന്റെ ചെരിവിലാണ് ടീച്ചർ”

” അതെവിടെയാണ് “ടീച്ചർ ചോദിച്ചു

“ടീച്ചറെ ദാ.. അപ്പുവിന്റെ തറവാട്ടുകാരുടെ സ്ഥലമാണ് അത് ” ഒരു കുട്ടി ടീച്ചറോട് പറഞ്ഞു.

ടീച്ചർ പറഞ്ഞു അപ്പു നമുക്ക് ഇന്ന് ഇവളുടെ വീട് വരെ പോവാം എന്ന്. അപ്പുന് അറിയില്ലേ സ്ഥലം എന്നൊക്കെ ടീച്ചർ എന്നോട്ചോദിച്ചു. അങ്ങനെ മറ്റുള്ളവരുടെ സങ്കടങ്ങളും ഒന്നും കേൾക്കാനോ അറിയാനോ ഞാൻ ആ പ്രായത്തിൽ ശ്രമിക്കാറില്ലായിരുന്നു.പക്ഷെ ജീവിച്ച സാഹചര്യമാവാം എന്നേക്കാൾ പക്വത ദേവുനു ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പനി വന്ന അമ്മയെ കാണാൻ വേണ്ടിയാവാം എന്ന് കരുതി ടീച്ചറുടെ കൂടെ വൈകുന്നേരം ദേവുടെ വീട്ടിൽ പോയി. ടീച്ചറും ഞാനും മുഖത്തോട് നോക്കി അച്ഛന്റെ കശുവണ്ടി തോട്ടത്തിനു താഴത്തെ ചെരിവിൽ ഒരു ചെറിയ കൂര. ഒരു മുറി വീട്. ടീച്ചർ ദേവുന്റെ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നു. അപ്പോൾ കുന്നിൻ മുകളിൽ കുടിയേറി പാർക്കുന്ന

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com