തെറ്റുകാരി 22

Views : 12264

അവൾക്ക് ഹൃദയമിടിപ്പ് കൂടി. അവൾ വേണുവിനോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം അവൾ ഇറങ്ങി. സർപ്പക്കാവിന്റെ അരികിൽ നിന്നിരുന്ന വേണുവിനെ കണ്ടു, അവൾ വന്നതിലുള്ള സന്തോഷം ആദ്യമായി അവളെ ആശ്ലേഷിച്ചുകൊണ്ടു വേണു പ്രകടിപ്പിച്ചു. അവർ അവിടെനിന്നും പുറപ്പെട്ടു,

‘കുട്ടീ, നമുക്ക് പുഴ കടന്നു പോകാം അക്കരെയെത്തിയാൽ പിന്നെ പേടിക്കേണ്ട, വരൂ’ വേണു പാർവതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടന്നു. പുഴയിൽ ഇറങ്ങി അവർ പതുക്കെ നടക്കാൻ തുടങ്ങി, നടക്കുന്ന സമയം വേണു പറഞ്ഞുകൊണ്ടിരുന്നു ‘കുട്ടീ, ഞാൻ ഏറ്റവും സന്തോഷവാനാണ് ഇപ്പോൾ, കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നിന്നെ, ഞാൻ ഏറ്റവും സമയം ചിലവഴിച്ചിട്ടുള്ള നമ്മുടെ ഈ പുഴയിലൂടെ കൈ പിടിച്ചു കൊണ്ടുപോകുന്നു എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് വേണുവിന്റെ കൂടെ നടന്നു,

സാധാരണ പുഴയായിരുന്നെങ്കിലും, പ്രതീക്ഷിക്കാതെ മലവെള്ളം ചിലനേരങ്ങളിൽ അവിടെ വരാറുണ്ടായിരുന്നു. അന്നും അത് തന്നെ സംഭവിച്ചു. വെള്ളത്തിന് വേഗത കൂടി. കരയിൽ കയറാനായി വേണുവും പാർവതിയും കൂടി ശ്രമിച്ചു.

വലിയ പാറയുടെ അടുത്തെത്തിയപ്പോൾ കാൽ തെന്നി വേണു പുഴയിലേക്ക് വീണു, പാർവതിയും വേണുവും കൂടി പിടിക്കാൻ ഒരു സ്ഥലം കിട്ടാതെ വെള്ളത്തിലൂടെ ഒഴുകാൻ തുടങ്ങി, അതിനിടയിൽ വെള്ളത്തിലോട്ട് ചാഞ്ഞുനിന്നിരുന്ന ഒരു മരത്തിന്റെ ശിഖരത്തിൽ പാർവതിക്ക് പിടിക്കാൻ സാധിച്ചു, അവൾ വേണുവിനെയും വേഗം കൈ കൊടുത്ത് പിടിച്ച് അങ്ങോട്ടേക്കെത്തിച്ചു, അപ്പോഴാണ് വേണുവിന്റെ തലയിലും വയറിലും രക്തത്തിന്റെ കറ അവൾ കണ്ടത്.

Recent Stories

The Author

kadhakal.com

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com