ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

എന്തെങ്കിലും അപകടം…..!
പെട്ടെന്നു മനസ്സിനുള്ളിൽ നിന്നും ഒരാന്തൽ അടിവയറ്റിലേക്ക് തള്ളിക്കയറി വന്നു.

“അതു ….ചേട്ടാ…വണ്ടിയുടെ എഞ്ചിന് എന്തോ തകരാറാണ്……
നന്നാക്കണമെങ്കിൽ ചെറുപുഴയിലെ വർക്ക്ഷോപ്പിൽ നിന്നും പണിക്കാർ വരേണ്ടിവരും അവരെകൊണ്ടുവരുവാൻ ഇപ്പോൾ അങ്ങോട്ടേക്ക് പോയ ബസിൽ നമ്മുടെ കിളി പോയിട്ടുണ്ട്…..
അവരെത്തുമ്പോൾ ഏതായാലും ആറര മണിയോളമാകും…..
അതുവരെ പുറത്തിറങ്ങി ശുദ്ധവായുവൊക്കെ ശ്വസിച്ചു …..
ദൂരെ നിന്നും കാടൊക്കെ കണ്ടോളൂ….”

എന്തുപറ്റിയതാണെന്ന് ആംഗ്യത്തിൽ ചോദിച്ചപ്പോൾ കണ്ടക്ടർ വിശദമായ വിവരങ്ങൾ തന്നെ തന്നു.

സന്തത സഹചാരിയായി കൊണ്ടുനടക്കാറുള്ള പുസ്തകങ്ങളും പേനയും ഡയറിയും കുടിവെള്ളവും മൊബൈൽ ചാർജറും ബ്രഷും പേസ്റ്റുമൊക്കെയടങ്ങിയ തുണിസഞ്ചിയും തോളിലിട്ടുകൊണ്ടു ബസിന്റെ പടിയിറങ്ങുന്നതിനിടയിൽ പിന്നിൽനിന്നും ഡ്രൈവറുടെ പൊതുഅറിയിപ്പു കേട്ടു….

“ആരും കാട്ടിനുള്ളിലേക്ക് പോകരുത്…..
ആനയും കാട്ടുപോത്തുമൊക്കെ കാട്ടിൽനിന്നും വെളിയിലിറങ്ങുന്ന സമയമാണ്…..
എട്ടുമണിക്കുശേഷം യാത്രാനിരോധനമുള്ളതുകൊണ്ടു ഒറ്റപ്പെട്ടുപോകുകയോ കൂട്ടംതെറ്റി പോകുകയോ ചെയ്താൽ വേറെ ഒരു വണ്ടി കിട്ടുവാൻ പോലും വകുപ്പില്ല….!
അതുകൊണ്ട് ആരും ദൂരെയെങ്ങും പോകാതെ ബസിനെ കാണുന്ന ദൂരത്തിൽ ഉണ്ടാകണം വർക്ക്ഷോപ്പുകാരെത്തിയാൽ അരമണിക്കൂറിനുള്ളിൽ നമുക്ക് യാത്ര തുടരുവാൻ സാധിക്കും…..!”

ഡ്രൈവറുടെ അറിയിപ്പു കിട്ടിയതും യാത്രക്കാരൊക്കെ ഒറ്റയായും തെറ്റയായും ഓരോ ഭാഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങി.
കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളൊക്കെ കൂടെയുള്ള ചിലർ വെറുതെ വയ്യാവേലിനിൽക്കുവാൻ വയ്യെന്നു കരുതിയാകണം കർചീഫും

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.