പുനർ സംഗമം 16

Views : 4915

എന്ന് അയാളേയും പരിചയപെടിത്തി. നിർമ്മല അയാളേ നോക്കി ചിരിച്ചു.

അമ്മയുടെ അടുത്ത് ഇപ്പോൾ ആരാ അഖിലേട്ടാ നിൽക്കുന്നത് എന്ന ചോദ്യത്തിന് അയാൾ ഒന്നും മിണ്ടിയില്ല. അയാളുടെ മൗനത്തിൽ നിന്ന് അവൾക്ക് മനസിലായി അയാൾ മാത്രമേ ഉള്ളു എന്ന് അവൾക്ക് മനസിലായി.

നീ എന്തു ചെയ്യുന്നു എന്ന അയാളുടെ ചോദ്യത്തിനു ഞാൻ ഇവിടെ ഒരു ബൂട്ടിക്ക് നടത്തുന്നു. പിന്നെ അത്യാവശ്യം ബ്രൈഡൽ മേക്കപ്പും ഉണ്ട്. പിന്നെ കുറച്ച് ചാരിട്ടി. ഇതൊക്കെ തന്നെ ജീവിതം എന്ന് പറഞ്ഞ് അവൾ ചിരിച്ചു വിഷാദം നിറഞ്ഞ ചിരി. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് താമസം. വരുന്ന ആഴ്ച മുതൽ ഞാൻ തനിച്ചാണ്. അവളുടെ കല്യാണമാണ് വരുന്ന ആഴ്ച. അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ ഒറ്റപ്പെടൽ ഫീല് ചെയ്യുന്നുണ്ടായിരുന്നു.

അയാൾ അമ്മക്ക് ഒരു കപ്പിലേക്ക് ചായ പകർന്നു നലകി. അവരേ മെല്ലെ താങ്ങി എണീപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി.അവർ അയാളേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മകന്റെ മുഖത്തേ ഭാവ വെത്യാസം അവരേ അമ്പരപ്പിച്ചു. പിന്നെ ഓർത്തു അയാൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. താൻ ഇവിടെ വന്നാതിൽ പിന്നെ ഉറങ്ങിയിട്ടില്ല. മൂന്ന് മക്കളുണ്ട് പറഞ്ഞിട്ടെന്തിനാ സാഹായിക്കാൻ ഈ ഒരുത്തനേ ഉള്ളു. ഒന്നൂടി കെട്ടാൻ പറഞ്ഞാൽ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കും. എന്നിട്ട് ഒരു ചോദ്യവും ഒരുത്തിയേ കൊണ്ടുവന്നില്ലായിരുന്നല്ലോ എന്നിട്ട് എന്തിയേ? ഓടിച്ചപ്പോൾ സമാധാനമായല്ലോ? ഇനി ഒർണ്ണത്തിനേം കൂടി കൊണ്ടുവന്നിട്ട് വേണം അതിന്റെ ശാപം വാങ്ങാൻ അല്ലേ? പിന്നെ താൻ അവനോട് ഒന്നും മിണ്ടാൻ നിൽക്കില്ല. ഒരു പരിധി വരേ താനാണ് അവര് തമ്മിൽ പിരിയാൻ കാരണം. അവർ വേദനയോടെ ഓർത്തു. ഇനി ഓർത്തിട്ട് കാര്യമില്ല. എല്ലാവരും വന്ന് കണ്ട് തിരക്കാണെന്ന് പറഞ്ഞു പോയപ്പോൾ ശരിക്കും നന്ദൂട്ടിയേ ഓർമ്മ വന്നു. ചെറിയ അസുഖമാണെന്ന് പറഞ്ഞാൽ പോലും രാത്രി ഉറക്കളക്കാൻ ഒരു മടിയുമില്ലാത്തവൾ. ഇനി ഓർത്തിട്ട് കാര്യമില്ലല്ലോ എന്ന് അവർ ഓർത്തു.

അവർ അയാളോട് പറഞ്ഞു മോനേ വീട്ടിൽ പോയി നന്നായി ഒന്ന് ഉറങ്ങ്. ഞാൻ ഇവിടെ അല്ലേ? എനിക്ക് സഹായത്തിനു നഴ്സുമാരുണ്ടല്ലോ? പിന്നെ കുറേ ദിവസമായില്ലേ നീ ഓഫീസിലും പോയിട്ട്. നാളെ ഓഫീസിൽ പോയിട്ട് വന്നാൽ മതി. ഇന്ന് നീ വീട്ടിൽ പോയ്ക്കോ.

Recent Stories

The Author

2 Comments

  1. Nannayitund bro..😍😍😍😍😍💛💛💛💛💛

  2. Super!!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com